• Logo

Allied Publications

Americas
ഫോ​മ​യി​ൽ മൂ​ന്നു മ​ല​യാ​ളി അ​​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​കൂ​ടി അം​ഗ​ത്വം ന​ൽ​കി
Share
ന്യൂ​യോ​ർക്ക് : ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ ​ഫോ​മ​യി​ൽ​ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്കാ​സ്) പു​തി​യ​താ​യി മൂ​ന്നു അ​​സോ​സി​യേ​ഷ​നു​ക​ൾ​ക്കു​കൂ​ടി അം​ഗ​ത്വം ന​ൽ​കി​യ​താ​യി ഫോ​മ പ്ര​സി​ഡന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി, വൈ​സ് പ്ര​സി​ഡന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഇ​തോ​ടു​കൂ​ടി ഫോ​മ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള മ​ല​യാ​ളി അ​​സോ​സി​യേ​ഷ​നു​ക​ളു​ടെ എ​ണ്ണം എ​ൺ​പ​ത്തി​യെ​ട്ടാ​യി ഉ​യ​ർ​ന്നു. മോ​ൻ​സി വ​ർഗീ​സ് പ്ര​സി​ഡ​ന്‍റായി​ട്ടു​ള്ള കേ​ര​ള സ​മാ​ജം ഓ​ഫ് യോ​ങ്കേ​ഴ്സ്, ജെ​യിം​സ് മാ​ത്യു പ്ര​സി​ഡ​ന്‍റായി​ട്ടു​ള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോംഗ് ഐ​ല​ൻ​ഡ്, ബി​നീ​ഷ് ജോ​സ​ഫ് പ്ര​സി​ഡ​ന്‍റായി​ട്ടു​ള്ള മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി എ​ന്നീ സം​ഘ​ന​ക​ൾ​ക്കാ​ണ് പു​തി​യ​താ​യി ഫോ​മ​യി​ൽ അം​ഗ​ത്വം ല​ഭി​ച്ച​ത്.



ചെ​യ​ർ​മാ​ൻ വി​ജി ഏ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സെ​ക്ര​ട്ട​റി ടോ​ജോ തോ​മ​സ്, കോ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് ക​ർ​ത്ത​നാ​ൽ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ൺ പ​ട്ട​പ​തി, ചാ​ക്കോ​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ അ​ട​ങ്ങി​യ ഫോ​മാ ക്രെ​ഡ​ൻ​ഷ്യ​ൽ​സ് ക​മ്മി​റ്റി സൂ​ക്ഷ്മ പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷം ന​ൽ​കി​യ ശു​പാ​ർ​ശ, ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​നി​യും മ​റ്റു​ചി​ല അ​​സോ​സി​യേ​ഷ​നു​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ക്രെ​ഡ​ൻ​ഷ്യ​ൽ​സ് ക​മ്മി​റ്റി​യു​ടെ
പ​രി​ഗ​ണ​യി​ൽ ഉ​ണ്ടെ​ന്നും, ശു​പാ​ർ​ശ​ക​ൾ ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ചു അ​വ​ർ​ക്കും ഫോ​മ​യി​ൽ അം​ഗ​ത്വം ല​ഭി​ക്കു​ന്ന​താ​ണെ​ന്നും ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. ഫോ​മാ അം​ഗ​സം​ഘ​ട​ന​ക​ളു​ടെ എ​ണ്ണം നൂ​റി​ൽ എ​ത്തി​ക്കു​ക ത​ന്റെ ഒ​രു ല​ക്ഷ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ​താ​യി ഫോ​മ​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കേ​ര​ളം സ​മാ​ജം ഓ​ഫ് യോ​ങ്കേ​ഴ്സ്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോ​ങ് ഐ​ല​ൻ​ഡ്, മ​ല​യാ​ളി സ​മാ​ജം ഓ​ഫ് ലീ​ഗ് സി​റ്റി എ​ന്നീ മൂ​ന്നു അ​സോ​സി​യേ​ഷ​നു​ക​ളും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സം​ഘ​ട​ന​ക​ളാ​ണെ​ന്നും ഈ ​സം​ഘ​ട​ന​ക​ളു​ടെ അം​ഗ​ത്വം ഫോ​മ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നും ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ര്ഗീ​സ്, ട്ര​ഷ​റ​ർ സി​ജി​ൽ പാ​ല​ക്ക​ലോ​ടി എ​ന്നി​വ​ർ പ​റ​ഞ്ഞു.

പു​തി​യ​താ​യി അം​ഗ​ത്വം ല​ഭി​ച്ച മൂ​ന്നു അ​സോ​സി​യേ​ഷ​നു​ക​ളെ​യും ഫോ​മ​യി​ലേ​ക്ക് ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫോ​മാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ലൂ പു​ന്നൂ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പോ​ൾ ജോ​സ്, ജോ​​യി​ന്‍റ് ട്ര​ഷ​റ​ർ അ​നു​പ​മ കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്