• Logo

Allied Publications

Americas
തി​രു​ബാ​ല​സ​ഖ്യം യു​ണി​റ്റി​ന് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ തു​ട​ക്കം
Share
ടെ​ക്സ​സ്: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​യും ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​ത, ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ ബാ​ല​ക​രി​ൽ ഉ​ണ്ണീ​ശോ​യു​ടു​ള്ള സ്നേ​ഹ​ത്തി​ൽ വ​ള​രു​ന്ന​തി​ന്‍റെ​യും പ്രേ​ഷി​ത​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മേ​ഖ​ല​യി​ലേ​ക്ക് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ തി​രു​ബാ​ല സ​ഖ്യം യൂ​ണി​റ്റി​ന്‍റെ (Holy Childhood Association HCA) ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ന​ട​ന്നു.

ഏ​പ്രി​ൽ ആറിന് വി​ശു​ദ്ധ കു​ർ​ബാ​നയ്​ക്കു മു​ൻ​പാ​യി ന​ട​ന്ന ച​ട​ങ്ങി​ൽ ഷി​ക്കാ​ഗോ സീ​റോമ​ല​ബാ​ർ രൂ​പ​താ യൂ​ത്ത് ഡ​യ​റ​ക്ട​ർ ഫാ ​മെ​ൽ​വി​ൻ പോ​ൾ, ഇ​ട​വ​ക വി​കാ​രി​യും തി​രു​ബാ​ല സ​ഖ്യം ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​മാ​ത്യൂ​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​മ്മി എ​ട​ക്കു​ള​ത്തൂ​ർ, തി​രു​ബാ​ല​സ​ഖ്യ ഇ​ട​വ​ക കോ​ഓർ​ഡി​നേ​റ്റ​ർ സെ​ൽ​സി ജോ​ബി, അ​നി​മേ​റ്റ​റു​മാ​രാ​യ ബ്ലെ​സി പോ​ൾ, ആ​ൻ ജോ​ഷി എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി​തെ​ളി​ച്ചു യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ, ഇ​ട​വ​ക ട്ര​സ്റ്റി​മാ​ർ, പാ​രി​ഷ് അം​ഗ​ങ്ങ​ൾ, ര​ക്ഷി​താ​ക്ക​ൾ, എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ, കു​ട്ടി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.



പ്രീ ​കി​ന്‍റ​ര്‍ ഗാ​ര്‍​ട്ട​ന്‍ മു​ത​ൽ മൂ​ന്നാം ക്ലാ​സുവ​രെ​യു​ള്ള കു​ട്ടി​ക​ൾ സ​ഖ്യ​ത്തി​ൽ അം​ഗ​ങ്ങ​ളാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​രി​ക്കാ​ത്ത മൂ​ന്നു​വ​രെ ഗ്രേ​ഡി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ണ് തി​രു​ബാ​ല സ​ഖ്യ​ത്തി​ൽ അം​ഗ​ത്വം നേ​ടു​ന്ന​ത്.

വി​ശു​ദ്ധ കു​ർ​ബാ​ന സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം അ​വ​രെ ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ലേ​ക്ക് മാ​റ്റും. കു​ട്ടി​ക​ളി​ൽ ക്രി​സ്തീ​യ ദൗ​ത്യ​ബോ​ധം വ​ള​ർ​ത്തു​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ രൂ​പീ​ക​രി​ച്ച ഈ ​സ​ഖ്യം വി​ശ്വാ​സി​ക​ളി​ലും ആ​ത്മീ​യ ഉ​ണ​ർ​വേ​കി.



തി​രു​ബാ​ല സ​ഖ്യ​ത്തി​ന്‍റെ ല​ക്ഷ്യം കു​ട്ടി​ക​ളി​ൽ മി​ഷ​ൻ ബോ​ധം വ​ള​ർ​ത്തു​ക​യും, പ്രാ​ർ​ഥ​ന, ത്യാ​ഗം എ​ന്നി​വ​യു​ടെ മാ​ർ​ഗ​ത്തി​ൽ അ​വ​ർ​ക്ക് ആ​ത്മീ​യ വ​ള​ർ​ച്ച​യു​ടെ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​ക​യു​മാ​ണ്.

സ്നേ​ഹ​വും ക​രു​ണ​യും പ​ങ്കു​വ‌യ്ക്കു​വാ​നും ക്രി​സ്തു​വി​ന്‍റെ അ​നു​യാ​യി ജീ​വി​ക്കു​വാ​നു​ള്ള പ്ര​ചോ​ദ​ന​വും കു​ട്ടി​ക​ൾ​ക്ക് ല​ഭി​ക്കു​ന്നു. ഉ​ണ്ണി​യേ​ശു​വാ​ണ് തി​രു​ബാ​ല സ​ഖ്യ​ത്തി​ന്‍റെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​ൻ.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.