• Logo

Allied Publications

Americas
സ​ണ്ണി​വെ​യ്ൽ ടൗ​ൺ ഹാ​ളി​ൽ മേ​യ​ർ കാ​ൻ​ഡി​ഡേ​റ്റ് ഫോ​റം ഇ​ന്ന്
Share
ഡാ​ള​സ്: ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ണ്ണി​വെ​യ്ൽ ടൗ​ൺ ഹാ​ളി​ൽ മേ​യ​ർ കാ​ൻ​ഡി​ഡേ​റ്റ് ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ണ്ണി​വെ​യ്ൽ ടൗ​ൺ മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് നി​ല​വി​ലു​ള്ള മേ​യ​റും മ​ല​യാ​ളി​യു​മാ​യ സ​ജി ജോ​ർ​ജും ആ​ദ്യ​മാ​യി മ​ത്സ​ര​രം​ഗ​ത്തെ​ത്തി​യ പോ​ൾ കാ​ഷും ആണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടു ത​വ​ണ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ദ്യ മ​ല​യാ​ളി​യാ​യ സ​ജി​ക്ക് ഇ​തു മൂ​ന്നാം ഊ​ഴ​മാ​ണ്. ഏ​പ്രി​ൽ 22നാ​ണു ഏ​ർ​ളി വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്. സ​ണ്ണി​വെ​യ്ൽ പ​ട്ട​ണ​ത്തി​ന്‍റെ മേ​യ​റാ​യി വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന സ​ജി ജോ​ർ​ജി​നെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ണി​യ​റ​യി​ൽ സ​ജീ​വ​മാ​ണ്.

മേ​യ​ർ എ​ന്ന നി​ല​യി​ൽ പൊ​തുസു​ര​ക്ഷ, കു​ടും​ബ സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് എ​യ്‌​റോ​സ്‌​പേ​സ് എ​ൻജിനിയ​റിം​ഗി​ലെ പ​ശ്ചാ​ത്ത​ല​വും എം‌​ബി‌​എ​യും 25 വ​ർ​ഷ​ത്തി​ല​ധി​കം നേ​തൃ​ത്വ പ​രി​ച​യ​വും സ​ങ്കീ​ർ​ണ​മാ​യ വെ​ല്ലു​വി​ളി​ക​ളെ എ​ങ്ങ​നെ നേ​രി​ടാ​മെ​ന്നും ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് യ​ഥാ​ർഥ ഫ​ല​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും സ​ജി പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.

സ​ണ്ണി​വെ​യ്ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്ഥാ​പി​കു​ന്ന​തി​നും പു​തി​യ ഫ​യ​ർ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ ഫ​യ​ർ & എ​മ​ർ​ജ​ൻ​സി സ​ർ​വീ​സു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ജോ​ബ്സ​ൺ പാ​ർ​ക്കി​ലും വൈ​ൻ​യാ​ർ​ഡ് പാ​ർ​ക്കി​ലും പു​തി​യ കാ​യി​ക മേ​ഖ​ല​ക​ൾ​ക്ക് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നും പൊ​തുസു​ര​ക്ഷാ കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷ​യും മ​ന​സമാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​ൻ എ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​മെന്നു സ​ജി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു

അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള ഭ​ർ​ത്താ​വ്, പി​താ​വ്, അ​ഭി​മാ​നി​യാ​യ സ​ണ്ണി​വെ​യ്ൽ നി​വാ​സി എ​ന്നീ നി​ല​ക​ളി​ൽ, വി​ശ്വാ​സ​ത്തോ​ടും സ​ത്യ​സ​ന്ധ​ത​യോ​ടും ന​മ്മു​ടെ ചെ​റി​യ പ​ട്ട​ണ​ത്തിന്‍റെ മ​നോ​ഹാ​രി​ത സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ആ​ഴ​മാ​യ പ്ര​തി​ബ​ദ്ധ​ത​യോ​ടും കൂ​ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും സ​ജി ഉ​റ​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്

ടെ​ക്‌​സ​സി​ലെ അ​തി​വേ​ഗം വ​ള​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സി​റ്റി​യാ​ണ് സ​ണ്ണി​വെ​യ്‌ൽ. ടെ​ക്‌​സ​സി​ല്‍ ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍​ത്തു​ന്ന ഹൈ​സ്കൂ​ളു​ക​ളി​ല്‍ ഒ​ന്നാ​ണ് സ​ണ്ണി​വെ​യ്ല്‍. ഐഎ​സ്ഡി അ​പ്പാ​ര്‍​ട്ടു​മെ​ന്‍റും ബ​സ് സ​ര്‍​വീ​സും അ​നു​വ​ദി​ക്കാ​ത്ത സി​റ്റി എ​ന്ന ബ​ഹു​മ​തി​യും സ​ണ്ണി​വെ​യ്ല്‍ സി​റ്റി ഇ​തു​വ​രെ നി​ല​നി​ർത്തി​യി​ട്ടു​ണ്ട്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.