• Logo

Allied Publications

Europe
ഹെ​മ​ൽ ഹെം​സ്റ്റ​ഡ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ​വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Share
ഹെ​മ​ൽ ഹെം​സ്റ്റ​ഡ്: സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ വാ​ര തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം. ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​അ​നൂ​പ് മ​ല​യി​ൽ എ​ബ്ര​ഹാ​മി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഓ​ശാ​ന ഞാ​യ​ർ ആ​ച​ര​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി.

നോ​മ്പു​കാ​ല​ത്തി​ന്‍റെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യും വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ ആ​രം​ഭ​വു​മാ​യ ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും അ​നു​ബ​ന്ധ ശു​ശ്രു​ഷ​ക​ളി​ലും നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കു​ചേ​ർ​ന്ന​ത്.

ദേ​വാ​ല​യ​ത്തി​ൽ ഒ​രു​ക്കി​വ​ച്ചി​രു​ന്ന കു​രു​ത്തോ​ല​ക​ൾ ഫാ. ​അ​നൂ​പ് വെ​ഞ്ചി​രി​ച്ചു വാ​ഴ്ത്തി വി​ശ്വാ​സി​ക​ൾ​ക്ക് ന​ൽ​കു​ക​യും തു​ട​ർ​ന്ന് ദേ​വാ​ല​യ​ത്തി​നു ചു​റ്റും കു​രു​ത്തോ​ല​ക​ൾ വീ​ശി ഓ​ശാ​ന കീ​ർ​ത്ത​ന​ങ്ങ​ൾ ആ​ല​പി​ച്ച് ഘോ​ഷ​യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്തു.

ഫാ. ​അ​നൂ​പ് മ​ല​യി​ൽ ഓ​ശാ​ന​ത്തി​രു​ന്നാ​ൾ സ​ന്ദേ​ശം ന​ൽ​കി. വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​തി​ന് ആ​മു​ഖ​മാ​യി ധ്യാ​ന​വും അ​നു​താ​പ ശു​ശ്രു​ഷ​യ്ക്ക് അ​വ​സ​ര​വും ഒ​രു​ക്കി​യി​രു​ന്നു.





തി​ങ്ക​ൾ, ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ പാ​സ്റ്റ​റ​ൽ ഹൗ​സ് സ​ന്ദ​ർ​ശ​ന​വും സ​ന്ധ്യാ പ്രാ​ർ​ഥ​നാ ന​മ​സ്ക്കാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഏ​പ്രി​ൽ 16ന് ​പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ളും അ​നു​ബ​ന്ധ ശു​ശ്രു​ഷ​ക​ളും ന​ട​ന്നു.

ഏ​പ്രി​ൽ 18ന് ​ദുഃ​ഖ​വെ​ള്ളി ശു​ശ്രു​ഷ​ക​ളും പീ​ഡാ​നു​ഭ​വ വാ​യ​ന​ക​ളും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ശേ​ഷം നേ​ർ​ച്ച​ക​ഞ്ഞി വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഏ​പ്രി​ൽ 19ന് ​ശു​ശ്രു​ഷ​ക​ൾ രാ​വി​ലെ എ​ട്ടി​ന് വ​ലി​യ ശ​നി​യാ​ഴ്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​ക്ക് ഉ​ഥാ​ന​ത്തി​രു​ന്നാ​ൾ ആ​രം​ഭി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന