• Logo

Allied Publications

Americas
ഷിക്കാ​ഗോ സെന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്കം
Share
ഷിക്കാ​ഗോ: ഷിക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ഓ​ഗ​സ്റ്റ് മൂന്ന് മു​ത​ൽ 11 വ​രെ ന​ട​ത്ത​പെ​ടു​ന്ന പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ദ​ർ​ശ​ന​ത്തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക​മാ​യ തു​ട​ക്കം കു​റി​ച്ചു.

ഇ​ട​വ​ക​യി​ലെ എ​ല്ലാ പു​രു​ഷ​ന്മാ​രും പ്ര​സു​ദേ​ന്തി​മാ​രാ​കു​ന്ന തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന മെ​ൻ മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ശാ​ന ഞാ​യ​റാ​ഴ്ച​യി​ലെ വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യ്ക്ക് ശേ​ഷം തി​രു​നാ​ൾ കി​ക്ക് ഓ​ഫ് സം​ഘ​ടി​പ്പി​ച്ച​ത്.

മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ യൂ​ത്ത് മി​നി​സ്ട്രി അം​ഗ​ങ്ങ​ൾ, വി​മ​ൻ മി​നി​സ്ട്രി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ തി​രു​നാ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി തി​രു​നാ​ളി​ന് നേ​തൃ​ത്വം ന​ൽകി​യ​തു​പോ​ലെ, ഇ​ട​വ​ക​യി​ലെ എ​ല്ലാ പു​രു​ഷ​ന്മാ​രും പ്ര​ധാ​ന തി​രു​നാ​ളി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി മു​ന്നോ​ട്ട് വ​രു​മ്പോ​ൾ, അ​ത് ഇ​ട​വ​ക​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ സ​ജീ​വ​മാ​യ പ​ങ്കാ​ളി​ത്വ​ത്തി​ന്‍റെയും, കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ൾ ചൊ​രി​യു​ന്ന​തി​ന്‍റെയും സൂ​ച​ന​യാ​ണ് എ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ ഓ​ർ​മി​പ്പി​ച്ചു.

ഫാ. ​ബി​ബി​ൻ ക​ണ്ടോ​ത്ത്, ഇ​ട​വ​ക സെ​ക്ര​ട്ട​റി സി​സ്റ്റ​ർ ശാ​ലോം, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കാ​ച്ച​ൻ പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ്ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ മെ​ൻ മി​നി​സ്ട്രി കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ​സ​ൺ കു​ള​ങ്ങ​ര, സി​ബി കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, സ്റ്റീ​ഫ​ൻ ചൊ​ള്ള​മ്പേ​ൽ എ​ന്നി​വ​രോ​ടൊ​പ്പം കി​ക്ക് ഓ​ഫി​ന് ചു​ക്കാ​ൻ പി​ടി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.