• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ നാ​ല്‍​പ​താം വെ​ള്ളി​യാ​ഴ്ച ആ​ച​ര​ണം ഭ​ക്തി​നി​ര്‍​ഭ​ര​മാ​യി
Share
നേ​വി​ഗ​സ്: മധ്യജ​​ര്‍​മ​നി​യി​ലെ പ്ര​ശ​സ്ത മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ നേ​വി​ഗ​സി​ല്‍ കൊ​ളോ​ണി​ലെ സീ​റോ മ​ല​ബാ​ര്‍ സ​മൂ​ഹം ന​ട​ത്തി​യ നാ​ല്‍​പതാം വെ​ള്ളി​യാ​ഴ്ച ആ​ച​ര​ണം പൂ​ര്‍​വാ​ധി​കം ഭം​ഗി​യാ​യി.

ഏ​പ്രി​ല്‍ 11 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​യ്ക്ക് നേ​വി​ഗ​സി​ലെ മ​രി​യ​ന്‍ ക​ത്തീ​ഡ്ര​ലി​ന്‍റെ താ​ഴ്വ​ര​യി​ല്‍​ക്കൂ​ടി ന​ട​ത്തി​യ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ കു​രി​ശി​ന്‍റെ വ​ഴി​യോ​ടെ ആ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ന്‍​ഡ്യ​ന്‍ ക​മ്യൂ​ണി​റ്റി വി​കാ​രി ഫാ.​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എംഐ​യ്ക്കൊ​പ്പം ജ​ര്‍​മ​നി​യി​ല്‍ ജോ​ലി​യ്ക്കും പ​ഠ​ന​ത്തി​നു​മാ​യെ​ത്തി​യ യു​വ​ജ​ന​ങ്ങ​ള്‍ സ​ജീ​വ​മാ​യി കു​രി​ശി​ന്‍റെ വ​ഴി​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

തു​ട​ര്‍​ന്ന് മ​രി​യ​ന്‍ ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യി​ല്‍ റോ​മി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഫാ.​ലി​സ്റ​റ​ണ്‍ ഒ​ല​ക്കേ​ങ്കി​ല്‍ സി​എം​ഐ മു​ഖ്യ​കാ​ര്‍​മ്മി​ക​ത്വം വ​ഹി​ച്ചു. ഫാ ​തോ​മ​സ് ചാ​ലി​ല്‍ സി​എം​ഐ, ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം.​ഐ, ഫാ.​ഡി​റ്റോ സു​പ്ര​ത്ത് സി​എം​ഐ (മി​ലാ​ന്‍), എം​സി​ബി​എ​സ് സ​ഭാം​ഗം ഫാ. ​ടോം കൂ​ട്ടു​ങ്ക​ല്‍ എ​ന്നി​വ​ര്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മ്മി​ക​രാ​യി. സി​സ്റേ​റ​ഴ്സും യു​വ​ജ​ന​ങ്ങ​ളും ന​ട​ത്തി​യ ഗാ​നാ​ലാ​പ​നം ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഭ​ക്തി​സാ​ന്ദ്ര​ത പ​ക​ര്‍​ന്നു.

ജ​ര്‍​മ​നി​യി​ലെ കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യി​ലെ​യും ആ​ഹ​ന്‍, എ​സ്‌​സ​ന്‍ എ​ന്നീ രൂ​പ​ത​ക​ളി​ലെ​യും സീ​റോ മ​ല​ബാ​ര്‍ സ​മൂ​ഹം പ​ങ്കെ​ടു​ത്ത കു​രി​ശി​ന്‍റെ വ​ഴി​യ്ക്കും മ​റ്റു ച​ട​ങ്ങു​ക​ള്‍​ക്കും കൊ​ളോ​ണ്‍ ആ​സ്ഥാ​ന​മാ​യ ഇ​ന്ത്യൻ ക​മ്യൂ​ണി​റ്റി​യി​ലെ സെന്‍റ് മാ​ര്‍​ട്ടി​ന്‍ ബെ​ര്‍​ഗി​ഷ​സ്ലാ​ന്റ് ഷ്വെ​ല്‍​മ് കു​ടും​ബ കൂ​ട്ടാ​യ്മ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. ഇന്ത്യ​ന്‍ രീ​തി​യി​ലു​ള്ള ല​ഘു​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

തി​രു​ക്ക​ര്‍​മ്മാ​ച​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് കു​ടും​ബ​കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി ത​ട​ത്തി​ല്‍ ന​ന്ദി പ​റ​ഞ്ഞു. മേ​ഴ്സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മേ​രി​മ്മ അ​ത്തി​മൂ​ട്ടി​ല്‍, അ​മ്മി​ണി മ​ണ​മ​യി​ല്‍, പു​ഷ്പ്പ ഇ​ല​ഞ്ഞി​പ്പി​ള്ളി, ബ്ള​സി ആ​ന്റ​ണി, അ​ലീ​ന അ​ല്‍​ഫോ​ന്‍​സ്, ഡെ​റി​ന്‍ ബെ​ന്നി, എ​ബി ടോം, ​നെ​ല്‍​സ​ന്‍ ജോ​സ്, അ​ല​ന്‍ സ​ഖ​റി​യ, ആ​ല്‍​വി​ന്‍ സാ​ജു എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. ആ​ണ്ടു​തോ​റും ന​ട​ത്തി​വ​രാ​റു​ള്ള ആ​ച​ര​ണ​ത്തി​ല്‍ നി​ര​വ​ധി സ​ന്യാ​സി​നി​ക​ള്‍ ഉ​ള്‍​പ്പ​ടെ ഏ​താ​ണ്ട് ഇ​രു​നൂ​റി​ല​ധി​കം പേ​ര്‍ പ​ങ്കെ​ടു​ത്തു.

മ​ധ്യജ​ര്‍​മ​നി​യി​ലെ പ്ര​ശ​സ്ത മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​രി​യ​ന്‍ ഡോം ​എ​ന്ന​റി​യ​പ്പെ​ടു​ന്ന നേ​വി​ഗ​സ് കൊ​ളോ​ണ്‍ അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലാ​ണ്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന