• Logo

Allied Publications

Americas
യു​എ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് വീ​ണു; നാ​ല് പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം
Share
ഇ​ല്ലി​നോ​യി: ഇ​ല്ലി​നോ​യി ട്രി​ല്ല​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് വീ​ണ് നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​ല്ലി​നോ​യി​ലെ കൃ​ഷി​യി​ട​ത്താ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

വൈ​ദ്യു​തി ലൈ​നു​ക​ളി​ൽ ത​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​മാ​നം കൃ​ഷി​യി​ട​ത്തി​ൽ ത​ക​ർ​ന്നു​വീ​ണ​തെ​ന്നാ​ണ് നാ​ഷ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡി​ന്‍റെ നി​ഗ​മ​നം.

ശ​നി​യാ​ഴ്ച വി​സ്കോ​ൻ​സെ​നി​ൽ നി​ന്നു​ള്ള നാ​ലു​പേ​രു​മാ​യി പോ​യ സിം​ഗി​ൾ എ​ഞ്ചി​ൻ സെ​സ്ന C180G വി​മാ​നം ഷാം​പെ​യ്നി​ൽ നി​ന്ന് ഏ​ക​ദേ​ശം 65 മൈ​ൽ തെ​ക്കു​ള്ള ട്രി​ല്ല​യി​ലാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്.

മാ​ര​ക​മാ​യ അ​പ​ക​ടം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​വും വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു ഇ​ല്ലി​നോ​യി​സ് സ്റ്റേ​റ്റ് പോ​ലീ​സ് വി​വ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ കോ​ൾ​സ് കൗ​ണ്ടി കൊ​റോ​ണ​ർ എ​ഡ് ഷ്നി​യേ​ഴ്സ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ട് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്മാ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.