• Logo

Allied Publications

Americas
ലോ​ക ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ
Share
നാ​ഷ്‌​വി​ൽ: കേ​ര​ള അ​സോ​സ്സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ(​കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 ന്യൂ​സ് "സീ 2 ​സ്കെെ' പ്രോ​ഗ്രാ​മു​മാ​യി കൈ​കോ​ർ​ത്തു കൊ​ണ്ട് ബെ​ൽ​വ്യൂ ബെ​ൽ ഗാ​ർ​ഡ​നി​ൽ വ​ച്ച് വി​പു​ല​മാ​യി ലോ​ക ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ട​ക്കം മു​പ്പ​തോ​ളം പേ​ർ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ണി​നി​ര​ന്നു. പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വാ​നും പ്ര​ചോ​ദ​നം ന​ൽ​കു​ന്ന നി​ര​വ​ധി പ്ര​വൃ​ത്തി​ക​ളാ​ണ് ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

നി​ലം പ​രു​വ​പ്പെ​ടു​ത്തു​ന്ന​തി​നും ക​മ്പോ​സ്റ്റ് പാ​ക​പ്പെ​ടു​ത്തു​ന്ന​തി​നും വി​ശാ​ല​മാ​യ ഗാ​ർ​ഡ​ൻ ബെ​ഡ് ഒ​രു​ക്കു​ന്ന​തി​നും പു​തി​യ ചെ​ടി​ക​ൾ വ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​നും ഒ​ക്കെ വോ​ള​ന്‍റീ​യ​ർ​മാ​ർ പ​രി​ശ്ര​മി​ച്ചു.

അ​തോ​ടൊ​പ്പം ത​ന്നെ ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഭൗ​മ​ദി​ന​ത്തി​ന്‍റെ പ്ര​സ​ക്തി, പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത തു​ട​ങ്ങി​യ​വ​യൊ​ക്കെ കു​ട്ടി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​വാ​നു​ള്ള ഒ​രു അ​വ​സ​രം എ​ന്ന നി​ല​യി​ൽ കൂ​ടി ഇ​ത് പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്നു.

പ്ര​കൃ​തി​യു​മാ​യി ഒ​രു ആ​ത്മ​ബ​ന്ധം പു​തു​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​യാ​ണ് പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ഇ​തി​നെ ക​ണ്ട​ത്.





ഈ ​ഭൂ​മി​യെ ഭാ​വി ത​ല​മു​റ​ക​ൾ​ക്ക് വേ​ണ്ടി നി​ല​നി​ർ​ത്തു​ക എ​ന്ന​ത് ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ് എ​ന്ന​തും അ​തോ​ടൊ​പ്പം പ​രി​സ്ഥി​തി​യെ സം​ര​ക്ഷി​ക്കാ​ൻ ഓ​രോ വ്യ​ക്തി​യും ചെ​റി​യ ശ്ര​മ​ങ്ങ​ൾ കൊ​ണ്ടും വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കും എ​ന്ന​തു​മൊ​ക്കെ ച​ർ​ച്ച ചെ​യ്യാ​നും ഇ​ത് ഒ​രു അ​വ​സ​ര​മാ​യി തീ​ർ​ന്നു.

അ​തോ​ടൊ​പ്പം ദേ​ശീ​യ ത​ല​ത്തി​ൽ വി​ശേ​ഷ​പ്പെ​ട്ട ബ​ഹു​മ​തി​യാ​യ "പ്ര​സി​ഡ​ൻ​ഷ്യ​ൽ വോ​ള​ണ്ടി​യ​ർ സ​ർ​വീ​സ് അ​വാ​ർ​ഡ്' ല​ഭി​ക്കു​ന്ന​തി​നു​ള്ള സേ​വ​ന​സ​മ​യം ഇ​തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​പേ​ർ​ക്കും കാ​ൻ ന​ൽ​കും.

ഇ​ത​ല്ലാം ത​ന്നെ തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ആ​വേ​ശം ന​ൽ​കു​ക​യും ചെ​യ്തു.



ഏ​പ്രി​ൽ 22നാ​ണ് ലോ​ക​ഭൗ​മ​ദി​നം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ച​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ സം​ര​ക്ഷ​ണ​മാ​ണ് ഭൗ​മ​ദി​നാ​ച​ര​ണ ല​ക്ഷ്യം. പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന​തി​ൽ ഭൗ​മ​ദി​നം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ യൂ​ത്ത് ഫോ​റം ചെ​യ​ർ ഷാ​ഹി​ന കോ​ഴി​ശേ​രി, അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന എ​ന്നി​വ​ർ ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി.

24 ന്യൂ​സ് പ​ങ്കെ​ടു​ത്ത വോ​ള​ന്‍റീ​യ​ർ​മാ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ക​യും "സീ 2 ​സ്കെെ' കോ​ഓ​ർ​ഡി​നേ​റ്റ​ർ​കാ​ർ പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ക​യും ചെ​യ്തു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.