• Logo

Allied Publications

Europe
മ​നോ​ജ്കു​മാ​ർ പി​ള്ള യു​ക്മ ല​യ്സ​ൺ ഓ​ഫീ​സ​ർ
Share
ല​ണ്ട​ൻ: യു​ക്മ ല​യ്സ​ൺ ഓ​ഫീ​സ​റാ​യി യു​ക്മ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​വു​മാ​യ മ​നോ​ജ്കു​മാ​ർ പി​ള്ള​യെ ദേ​ശീ​യ നി​ർ​വ്വാ​ഹ​ക സ​മി​തി നി​യ​മി​ച്ച​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ർ നാ​യ​ർ അ​റി​യി​ച്ചു.

2022 2025 കാ​ല​യ​ള​വി​ൽ ല​യ്സ​ൺ ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ച മ​നോ​ജ്കു​മാ​ർ പി​ള്ള​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഈ ​തു​ട​ർ​നി​യ​മ​നം. യു​ക്മ​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന മ​നോ​ജ് 2019 2022 കാ​ല​യ​ള​വി​ൽ സം​ഘ​ട​ന​യു​ടെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.

യു​ക്മ ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട ഒ​രു കാ​ല​യ​ള​വി​ൽ തി​ക​ഞ്ഞ സ​മ​ചി​ത്ത​ത​യോ​ടെ​യും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടും കൂ​ടി സം​ഘ​ട​ന​യെ മു​ന്നോ​ട്ട് ന​യി​ച്ച മ​നോ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് യു​ക്മ​യെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കി.

യു​ക്മ സൗ​ത്ത് ഈ​സ്റ്റ് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ്, യു​ക്മ സാം​സ്കാ​രി​ക വേ​ദി ജ​ന​റ​ൽ ക​ൺ​വീ​ന​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ള്ള മ​നോ​ജ് ഡോ​ർ​സെ​റ്റ് കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ (ഡി​കെ​സി) സ​ജീ​വാം​ഗ​മാ​ണ്.

യു​ക്മ​യി​ലെ ഏ​റ്റ​വും സ​ജീ​വ​മാ​യ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഡി​കെ​സി​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​നോ​ജ്, ഡോ​ർ​സെ​റ്റ് ഇ​ന്ത്യ​ൻ മേ​ള​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്.

വി​വി​ധ ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ഭാ​ര​തീ​യ സാം​സ്കാ​രി​ക മേ​ള​യി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​ണ് മ​നോ​ജ്.

ഒ​രു തി​ക​ഞ്ഞ കാ​യി​ക​പ്രേ​മി​യാ​യ മ​നോ​ജ് പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് ലീ​ഗി​ൽ ക​ളി​ക്കു​ന്ന റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും വ​ഹി​ക്കു​ന്നു.

ട്രാ​ൻ​സ്പോ​ർ​ട്ട് രം​ഗ​ത്തെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ഗോ ​സൗ​ത്ത് കോ​സ്റ്റ് ലി​മി​റ്റ​ഡി​ൽ സൂ​പ്പ​ർ​വൈ​സ​റാ​യി ജോ​ലി ചെ​യ്യു​ന്ന മ​നോ​ജി​ന്‍റെ ഭാ​ര്യ ജ​ല​ജ പൂ​ൾ എ​ൻ​എ​ച്ച്എ​സ് ഹോ​സ്പി​റ്റ​ലി​ൽ ജോ​ലി ചെ​യ്യു​ന്നു.

ജോ​ഷി​ക (ര​ണ്ടാം വ​ർ​ഷ ഡെ​ൻ​റ​ൽ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​നി), ആ​ഷി​ക (ഇ​യ​ർ10 വി​ദ്യാ​ർ​ഥി​നി), ധ​നു​ഷ് (ഇ​യ​ർ7 വി​ദ്യാ​ർ​ഥി) എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ര​ള, ഭാ​ര​ത സ​ർ​ക്കാ​രു​ക​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന​തി​നും യു​കെ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​ൻ, നോ​ർ​ക്ക, പ്ര​വാ​സി ഭാ​ര​തീ​യ സെ​ൽ തു​ട​ങ്ങി​യ​വ​യു​മാ​യി സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും മ​നോ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന