• Logo

Allied Publications

Middle East & Gulf
യു​വ​ജ​ന​പ്ര​സ്ഥാ​നം കു​വൈ​റ്റ്‌ സോ​ണി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി‌: ഓ​ർ​ത്ത​ഡോ​ക്സ്‌ ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം കു​വൈ​റ്റ്‌ സോ​ണി​ന്‍റെ 202526 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​അ​ജു വ​ർ​ഗീ​സ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​റ്റി​ലെ വി​വി​ധ ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​മാ​രാ​യ റ​വ.ഫാ. ​ഡോ. ബി​ജു ജോ​ർ​ജ് പാ​റ​ക്ക​ൽ, റ​വ.ഫാ. ​എ​ബ്ര​ഹാം പി.​ജെ, റ​വ.ഫാ. ​ജെ​ഫി​ൻ വ​ർ​ഗീ​സ്‌, റ​വ.ഫാ. ​മാ​ത്യു തോ​മ​സ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ ഇ​ട​വ​ക പാ​ഴ്സ​നേ​ജി​ൽ വച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പയുടെ ദേ​ഹ​വി​യോ​ഗ​ത്തി​ൽ കു​വൈ​റ്റ്‌ സോ​ണി​ന്‍റെ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​കൊ​ണ്ട്‌ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ കേ​ന്ദ്ര പ്ര​തി​നി​ധി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​നു എ​ബ്ര​ഹാം വ​ർ​ഗീ​സ്‌, സെ​ൻ​ട്ര​ൽ അ​സം​ബ്ലി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​നു ഷെ​ൽ​വി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

മ​ഹാ ഇ​ട​വ​ക യൂ​ണി​റ്റ്‌ ലേ​വൈ​സ്‌ പ്ര​സി​ഡ​ന്‍റ് ഷെ​ൽ​വി ഉ​ണ്ണു​ണ്ണി സ്വാ​ഗ​ത​വും സോ​ണ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​ർ​ജ് കോ​ട്ട​വി​ള ന​ന്ദി​യും അ​ർ​പ്പി​ച്ചു.

യു​വ​ജ​ന​പ്ര​സ്ഥാ​നം കേ​ന്ദ്ര പ്ര​തി​നി​ധി ജി​നു എ​ബ്ര​ഹാം വ​ർ​ഗീ​സ്‌, സെ​ൻ​ട്ര​ൽ അ​സം​ബ്ലി അം​ഗം അ​നു ഷെ​ൽ​വി, ഭ​ദ്രാ​സ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജോ ഡാ​നി​യേ​ൽ, മു​ൻ കേ​ന്ദ്ര പ്ര​തി​നി​ധി ബി​ജു കെ.​സി, സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​ക യൂ​ണി​റ്റ്‌ സെ​ക്ര​ട്ട​റി ഷൈ​ൻ ജോ​സ​ഫ്‌ സാം, ​

അ​ഹ​മ്മ​ദി പ​ഴ​യ​പ്പ​ള്ളി യൂ​ണി​റ്റ്‌ സെ​ക്ര​ട്ട​റി മ​നു മോ​ന​ച്ച​ൻ, സെന്‍റ് ബേ​സി​ൽ യൂ​ണി​റ്റ്‌ സെ​ക്ര​ട്ട​റി ജി​ജോ കെ. ​തോ​മ​സ്‌, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ്‌ യൂ​ണി​റ്റ്‌ സെ​ക്ര​ട്ട​റി അ​നി ബി​നു, സോ​ണ​ൽ ട്ര​ഷ​റ​ർ റോ​ഷ​ൻ സാം ​മാ​ത്യു, സോ​ണ​ൽ ഓ​ഡി​റ്റ​ർ ഷോ​ബി​ൻ ഫി​ലി​പ്പ്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ