• Logo

Allied Publications

Europe
നീ​ണ്ടൂ​ർ സ്വ​ദേ​ശി​നി നോ​ർ​വി​ച്ചി​ൽ അ​ന്ത​രി​ച്ചു
Share
നോ​ർ​വി​ച്ച്: യു​കെ​യി​ലെ നോ​ർ​വി​ച്ചി​ൽ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നീ​ണ്ടൂ​ർ മ​ണ്ണാ​ർ​ക്കാ​ട്ടി​ൽ മേ​രി​ക്കു​ട്ടി ജെ​യിം​സ്‌(68) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് നീ​ണ്ടൂ​ർ വി. ​മി​ഖാ​യേ​ൽ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കു​ടും​ബ ക​ല്ല​റ​യി​ൽ ന​ട​ത്തും.

പ​രേ​ത ഞീ​ഴൂ​ർ പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം ആ​ണ്. ഗ​ൾ​ഫി​ലാ​യി​രു​ന്ന മേ​രി​ക്കു​ട്ടി​യു​ടെ കു​ടും​ബം 2004 ലാ​ണ് യു​കെ​യി​ൽ എ​ത്തു​ന്ന​ത്. മേ​രി​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ നീ​ണ്ടൂ​ർ മ​ണ്ണാ​ർ​ക്കാ​ട്ടി​ൽ ജെ​യിം​സ്‌ ആ​ണ്.

ജെ​യിം​സ്‌ നോ​ർ​വി​ച്ച് അ​സോ​സി​യേ​ഷ​ൻ ഫോ​ർ മ​ല​യാ​ളീ​സി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ണ്. സെ​ന്‍റ് തെ​രേ​സ ഓ​ഫ് ക​ൽ​ക്ക​ട്ട ക്നാ​നാ​യ കാ​ത്ത​ലി​ക്ക് മി​ഷ​ൻ അം​ഗ​മാ​യി​രു​ന്ന പ​രേ​ത, ക്നാ​നാ​യ കൂ​ടാ​ര യോ​ഗ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു. നോ​ർ​വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലും സ​ജീ​വ​മാ​യി​രു​ന്നു.

മ​ക്ക​ൾ: സ​ഞ്ചു, സ​നു, സു​ബി. മ​രു​മ​ക്ക​ൾ: അ​നൂ​ജ,സി​മി, ഹൃ​ദ്യ. സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​നു മു​ണ്ട​നാ​ട​ക്ക​ൽ, ക്നാ​നാ​യ ക​ത്തോ​ലി​ക്കാ മി​ഷ​ൻ വി​കാ​രി ഫാ. ​മാ​ത്യൂ​സ് വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ, ക്നാ​നാ​യ സു​റി​യാ​നി പ​ള്ളി വി​കാ​രി ഫാ. ​ജോ​മോ​ൻ പു​ന്നൂ​സ് എ​ന്നി​വ​ർ മോ​ർ​ച്ച​റി ചാ​പ്പ​ലി​ൽ എ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഇ​ന്ന് പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ച്ചു.

മേ​രി​ക്കു​ട്ടി​യു​ടെ മ​ര​ണ വി​വ​രം അ​റി​ഞ്ഞു നോ​ർ​വി​ച്ച് മ​ല​യാ​ളി​ക​ൾ പ​രേ​ത​യു​ടെ ഭ​വ​ന​ത്തി​ൽ എ​ത്തി കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​സ്മ​ര​ണം നേ​ർ​ന്നു. നോ​ർ​വി​ച്ച് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സി​ജി സെ​ബാ​സ്റ്റ്യ​നും യു​ക്മ​യ്ക്കു വേ​ണ്ടി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​നും യു​കെ​കെ​സി​എ​യ്ക്കു വേ​ണ്ടി നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് സി​ബി തോ​മ​സും അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന