• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റി​ജി​യ​ൺ കോ​ണ്‍​ഫറ​ന്‍​സി​ന് ഇ​ന്ന് ല​ണ്ട​നി​ല്‍ തി​രി​തെ​ളി​യും
Share
സ്റ്റോ​ക്ഓ​ണ്‍​ട്രെ​ന്‍​ഡ്: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ൺ കോ​ണ്‍​ഫ​റ​ന്‍​സ് ല​ണ്ട​നി​ലെ സ്റ്റോ​ക്ഓ​ണ്‍​ട്രെ​ന്‍​ഡ് കൗ​ണ്ടി​യി​ലെ സ്റ്റാ​ഫോ​ര്‍​ഡ്ഷെ​യ​റി​ലെ ക്രൗ​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി മൂ​ന്നു​ദി​ന കോ​ണ്‍​ഫ​റ​ന്‍​സി​ന് തു​ട​ക്കം കു​റി​ക്കും.

ആ​ദ്യ​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ (ജ​ര്‍​മ​നി) അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും. ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ല്‍ സ്വാ​ഗ​തം ആ​ശം​സി​ക്കും.

ഗ്ലോ​ബ​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് അ​റ​മ്പ​ന്‍​കു​ടി (​വൈ​സ് പ്ര​സി​ഡ​ന്‍റ്), ഗ്രി​ഗ​റി മേ​ട​യി​ല്‍ (​വൈ​സ് ചെ​യ​ര്‍​മാ​ന്‍), മേ​ഴ്സി ത​ട​ത്തി​ല്‍ (വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍), രാ​ജു കു​ന്ന​ക്കാ​ട്ട് (സാം​സ്കാ​രി​ക ഫോ​റം സെ​ക്ര​ട്ടി), ഡോ.​ജി​മ്മി മൊ​യ​ല​ന്‍ (ഹെ​ല്‍​ത്ത് ആ​ന്‍​ഡ് മെ​ഡി​ക്ക​ല്‍ ഫോ​റം പ്ര​സി​ഡ​ന്‍റ്), ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍ (ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ്), സെ​ബി​ന്‍ പാ​ലാ​ട്ടി (​യു​കെ പ്രൊ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റ്), ചി​നു പ​ട​യാ​ട്ടി​ല്‍ (ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ര​ണ്ടാം ദി​വ​സ​മാ​യ മേ​യ് മൂ​ന്നി​ന് ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ വ​ച്ച് വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ൺ സോ​ഷ്യ​ല്‍ മീ​ഡി​യ അ​വാ​ര്‍​ഡ് എ​സ്. ശ്രീ​കു​മാ​റി​നും(​യു​കെ), സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത അ​വാ​ര്‍​ഡ് റോ​യി ജോ​സ​ഫ് മാ​ന്‍​വ​ട്ട​ത്തി​നും(​യു​കെ) ന​ല്‍​കും.



അ​യ​ര്‍​ല​ൻ​ഡി​ലെ സാം​സ്കാ​രി​ക മേ​ഖ​ല​യി​ലും സം​ഘ​ട​നാ മേ​ഖ​ല​യി​ലും ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച് ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ല്‍ സാം​സ്കാ​രി​ക ഫോ​റം സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ടി​നെ​യും മാ​ധ്യ​മ​രം​ഗ​ത്ത് കാ​ല്‍​നൂ​റ്റാ​ണ്ടും സം​ഗീ​ത മേ​ഖ​ല​യി​ല്‍ 26 വ​ര്‍​ഷ​വും പി​ന്നി​ട്ട് വൈ​വി​ധ്യ​മാ​ര്‍​ന്ന ഗാ​ന​ര​ച​ന​ക​ള്‍ കൊ​ണ്ടും ശ്ര​ദ്ധേ​യ​നാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​യെ​യും (ജ​ര്‍​മ​നി) ആ​ദ​രി​ക്കും.

രാ​ത്രി 7.30ന് ​വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്കൊ​പ്പം സ​ന്‍​ജു സാ​ജ​ന്‍റെ (അ​വ​റാ​ച്ച​ന്‍) ലൈ​വ് ഡി​ജെ​യും ന​ട​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍, ച​ര്‍​ച്ച​ക​ള്‍, സം​ഘ​ട​നാ വി​ഷ​യ​ങ്ങ​ള്‍, കാ​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ കോ​ണ്‍​ഫ​റ​ന്‍​സി​ന് തി​ര​ശീ​ല വീ​ഴും.

ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ സെ​ക്ര​ട്ട​റി ബാ​ബു ടി. ​തോ​മ​സ് തോ​ട്ട​പ്പ​ള്ളി ഷെ​ബു ജോ​സ​ഫ് ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ ട്ര​ഷ​റ​ര്‍ ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് ഡ​ബ്ല്യു അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സാം ​ഡേ​വി​ഡ്, ല​തീ​ഷ് രാ​ജ് തു​ട​ങ്ങി​യ​ര്‍ അ​ട​ങ്ങി​യ ക​മ്മി​റ്റി​യും കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന