• Logo

Allied Publications

Middle East & Gulf
യു​എ​ഇ ഏ​റ്റ​വും മി​ക​ച്ച തൊ​ഴി​ൽ സു​ര​ക്ഷ​യു​ള്ള രാ​ജ്യം: മു​ൻമ​ന്ത്രി എ. ​കെ. ബാ​ല​ൻ
Share
അ​ബു​ദാ​ബി: തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​ൾ​പ്പെ​ടെ ലോ​ക​ത്ത് ഏ​റ്റ​വും മി​ക​ച്ച തൊ​ഴി​ൽ സു​ര​ക്ഷ​യു​ള്ള രാ​ജ്യ​മാ​ണ് യു​എ​ഇ എ​ന്ന് മു​ൻ കേ​ര​ള സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി എ. ​കെ. ബാ​ല​ൻ.

കേ​ര​ള സോ​ഷ്യ​ൽ സെ​​ന്‍ററിന്‍റെയും ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി​യു​ടെ​യും യു​വ​ക​ലാ​സാ​ഹി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മേ​യ് ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​രോ​ഗ​മ​ന​മെ​ന്ന് നാം ​പ​റ​യു​ന്ന രാ​ജ്യ​ങ്ങ​ളി​ലു​ള്ള​തി​നേ​ക്കാ​ളും ഒ​രു സു​ര​ക്ഷി​ത​ത്വ​ബോ​ധം പ്ര​വാ​സി​ക​ൾ​ക്ക് ഇ​വി​ടെ ല​ഭ്യ​മാ​കു​ന്നു​ണ്ട്. യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന ന​ല്ല സ​മീ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി പ്ര​സി​ഡ​ന്‍റ് കെ. ​വി. ബ​ഷീ​ർ, യു​വ​ക​ലാ​സാ​ഹി​തി പ്ര​സി​ഡ​ന്‍റ് രാ​ഗേ​ഷ് ന​മ്പ്യാ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സ​ഫ​റു​ള്ള പാ​ല​പ്പെ​ട്ടി, കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​ണ​പ്പാ​ട്ട്, ഓ​ണാ​നു​ഭ​വ​ക്കു​റി​പ്പ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ദേ​ശാ​ഭി​മാ​നി ന​ട​ത്തി​യ മ​ത്സ​ര വി​ജ​യി​യാ​യ ഹു​സ്ന റാ​ഫി​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും, ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി നാ​ട്ടി​ലേ​യ്ക്ക് പോ​കു​ന്ന ബാ​ല​വേ​ദി കൂ​ട്ടു​കാ​ർ​ക്കാ​യു​ള്ള യാ​ത്ര​യ​യ​പ്പും പ്ര​സ്തു​ത വേ​ദി​യി​ൽ വച്ചു ന​ട​ന്നു.തു​ട​ർ​ന്ന് കേ​ര​ള സോ​ഷ്യ​ൽ സെ​ന്റ​ർ ഗാ​യ​ക​രും ബാ​ല​വേ​ദി കൂ​ട്ടു​കാ​രും അ​വ​ത​രി​പ്പി​ച്ച സം​ഘ​ഗാ​ന​ങ്ങ​ൾ അ​ര​ങ്ങേ​റി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ