• Logo

Allied Publications

Middle East & Gulf
ഒഐസിസി കു​വൈ​റ്റ് ’വേ​ണു പൂ​ർ​ണി​മ 2025' മേയ് ഒന്പതിന്
Share
കു​വൈ​റ്റ് സി​റ്റി: ഒഐസിസി നാ​ഷ​ണ​ൽ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​യ് ഒന്പതിന് ​വൈ​കു​ന്നേ​രം അഞ്ച് മു​ത​ൽ ഷു​വൈ​ഖ് ഫ്രീ ​സോ​ൺ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ & റോ​യ​ൽ സ്യു​ട്ട് ഹോ​ട്ട​ലി​ൽ “വേ​ണു പൂ​ർ​ണി​മ 2025' ​എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​രി​പാ​ടി​യി​ൽ മി​ക​ച്ച പൊ​തു പ്ര​വ​ർ​ത്ത​ക​നു​ള്ള പ്ര​ഥ​മ രാ​ജീ​വ് ഗാ​ന്ധി പ്ര​വാ​സി പു​ര​സ്കാ​രം കെ.​സി. വേ​ണു​ഗോ​പാ​ൽ എംപി​ക്ക് മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ് അ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വ്യാ​പാ​ര മാ​ധ്യ​മ വ്യ​ക്തി​ത്വ​ങ്ങ​ളെ സാ​ക്ഷി നി​ർ​ത്തി സ​മ​ർ​പ്പി​ക്കു​ന്ന​താ​ണ്.

കെപിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കു​വൈ​റ്റ് ചു​മ​ത​ല​യു​മു​ള്ള അ​ഡ്വ.​അ​ബ്ദു​ൽ മു​ത​ലി​ബ്, മ​റി​യം ഉ​മ്മ​ൻ​ചാ​ണ്ടി എ​ന്നി​വ​രും പ​ങ്കെ​ടു​ക്കും. പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മ​റ്റി​യു​ടെ കീ​ഴി​ൽ കേ​ര​ള​ത്തി​ലെ 14 ജി​ല്ലാ ക​മ്മ​റ്റി​ക​ളും യു​വ​ജ​ന വി​ഭാ​ഗം, വ​നി​താ ക​മ്മ​റ്റി ഉ​ൾ​പ്പെ​ടെ വി​വി​ധ പോ​ഷ​ക സം​ഘ​ട​ന​ക​ളും ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു. കു​വൈ​റ്റി​ൽ മ​ര​ണ​പെ​ട്ട നി​ര​വ​ധി പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ല​താ​മ​സം കൂ​ടാ​തെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഒ​ഐ​സി​സി കെ​യ​ർ ടീ​മി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

കെ.​സി വേ​ണു​ഗോ​പാ​ൽ, വി.​എം സു​ധീ​ര​ൻ, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ ​സു​ധാ​ക​ര​ൻ ഉ​ൾ​പ്പെ​ടെ ഒ​ട്ടു​മി​ക്ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഒ​ഐ​സി​സി കു​വൈ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യു​ണ്ടാ​യി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ