• Logo

Allied Publications

Europe
സാ​ലി​സ്ബ​റി​യി​ൽ എ​സ്എം​എ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മേ​യ് 25ന്
Share
സാ​ലി​സ്ബ​റി : സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (എ​സ്എം​എ) സം​ഘ​ടി​പ്പി​ക്കു​ന്ന സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളി​ങ് ട്രോ​ഫി​ക്കാ​യു​ള്ള അ​ഞ്ചാ​മ​ത് ടി10 ​ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് മേ​യ് 25ന് ​ന​ട​ക്കും.

എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റിലെ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സാ​യി ആ​യി​രം പൗ​ണ്ടും സീ​ന മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിംഗ് ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് അ​ഞ്ഞൂ​റ് പൗ​ണ്ട് കാ​ഷ് പ്രൈ​സും ട്രോ​ഫി​യു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.

യു​കെ​യി​ലെ ക​രു​ത്ത​രാ​യ എ​ട്ട് ടീ​മു​ക​ളാ​ണ് ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. എ​ൽജിആ​ർ, കെസി​സി പോ​ർ​ട്ട്സ്മൗ​ത്ത്, സ്വി​ൻ​ഡ​ൺ സി.​സി, ബ്രീ​മോ​ർ ദ്രാ​വി​ഡി​യ​ൻ സി​സി സാ​ലി​സ്ബ​റി, ഗ​ള്ളി ഓ​ക്സ്ഫോ​ർ​ഡ്, കോ​വെ​ൻ​ട്രി ബ്ലൂ​സ്, റോ​യ​ൽ ഡെ​വ​ൺ സി​സി, എ​സ്എം 24 ഫോ​ക്സ് ഇ​ല​വ​ൻ തു​ട​ങ്ങി​യ ടീ​മു​ക​ളാ​ണ് മ​ത്സ​രി​ക്കു​ക.

റോം​സി​യി​ലെ ഹ​ണ്ട്സ് ഫാം ​പ്ലെ​യി​ങ് ഫീ​ൽ​ഡ് ഗ്രൗ​ണ്ടി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.​പ്ര​സി​ഡ​ന്‍റ് എം ​പി പ​ത്മ​രാ​ജ്, സെ​ക്ര​ട്ട​റി ജി​നോ​യി​സ് തോ​മ​സ്, ട്ര​ഷ​റ​ർ ഷാ​ൽ​മോ​ൻ പ​ങ്കെ​ത്, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ നി​ഷാ​ന്ത് സോ​മ​ൻ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റിനാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

ടൂ​ർ​ണ​മെ​ന്‍റി​നെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 07383924042 (നി​ഷാ​ന്ത്) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക. എ​സ്എം​എ മു​ൻ സെ​ക്ര​ട്ട​റി സീ​ന ഷി​ബു​വി​ന്റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന