• Logo

Allied Publications

Europe
ലെസ്റ്റർ കേരള കമ്യൂണിറ്റി "യൂണിറ്റി ഫെസ്റ്റിവൽ 2025’ സമാപിച്ചു
Share
ലെ​സ്റ്റ​ർ: ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച "യൂ​ണി​റ്റി ഫെ​സ്റ്റി​വ​ൽ 2025' സ​മാ​പി​ച്ചു. സി​ഡാ​ർ അ​ക്കാ​ദ​മി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന​ട​ന്ന ആ​ഘോ​ഷ​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ഒ​ത്തു​ചേ​ർ​ന്നു.

ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ളു​ടെ ഐ​ക്യ​ദാ​ർ​ഢ്യം വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു ഈ ​സം​ഗ​മം. പ്ര​സി​ഡ​ന്‍റ് അ​ജീ​ഷ് കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഘോ​ഷ​ത്തി​ൽ സെ​ക്ര​ട്ട​റി സ്മൃ​തി രാ​ജീ​വ്, ട്ര​ഷ​റ​ർ ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ജ​യ് പെ​രു​മ്പ​ല​ത്, അ​നീ​ഷ് ജോ​ൺ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി അ​ജി​ത് സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.



ക​മ്യൂ​ണി​റ്റി​യു​ടെ ഐ​ക്യ​ത്തി സൗ​ന്ദ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റി​യ ഈ ​ആ​ഘോ​ഷ​വേ​ള​യി​ൽ ക​മ്യൂ​ണി​റ്റി​യു​ടെ ഇ​രു​പ​താം വ​ർ​ഷ ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​പേ​രും ലോ​ഗോ​യും (LKC 2020 CELEBRATION ഒ​രു​മ​യു​ടെ പെ​രു​മ​യു​ടെ ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ) ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​മേ​ശ് ബാ​ബു​വും മ​റ്റ് ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്തു.



പ​രി​പാ​ടി​യി​ൽ ലോ​ഗോ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ പ്ര​ജീ​ഷ് തി​ല​കി​നെ അ​ഭി​ന​ന്ദി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ സ​ഹ​ക​ര​ണ​ത്തി​നും ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി അ​റി​യി​ച്ചു.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രു​മാ​യ ക​ലാ​കാ​ര​ന്മാ​രെ​യും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളും എ​ത്തി. ഡാ​ൻ​സ് അ​ധ്യാ​പ​ക​രാ​യ ടോ​ണി വ​ഞ്ചി​ത്താ​നം, നീ​ര​ജ ക​ലേ​ഷ്, ഗീ​തു ശ്രീ​ജി​ത്ത്, അ​ഷി​ത വി​നീ​ത് എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു.

പ​രി​പാ​ടി​ക​ൾ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്ത ശ്യാം ​കു​റു​പ്പ്, രേ​വ​തി, അ​വ​താ​ര​ക ഐ​ശ്വ​ര്യ, മ​റ്റ് പ്രോ​ഗ്രാം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഫു​ഡ് ക​മ്മി​റ്റി, റി​സ​പ്ഷ​ൻ ക​മ്മി​റ്റി, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വാ​ണ് പ​രി​പാ​ടി​യു​ടെ വി​ജ​യം. ലൈ​റ്റു​ക​ളും ശ​ബ്ദ​വും ഒ​രു​ക്കി​യ അ​നൂ​പ് ജോ​സ​ഫ് സാ​ര​ഥി​യാ​യ ഡ്രീം​സ് ഇ​വ​ന്‍റ് ആ​ൻ​ഡ് ടീം, ​ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യ റോ​ബി​ൻ​സ്,

ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കി​യ ലെ​സ്റ്റ​ർ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​തി​നു വേ​ണ്ടി മു​ൻ​കൈ എ​ടു​ത്ത ക​മ്യൂ​ണി​റ്റി അം​ഗ​വും ലെ​സ്റ്റ​ർ പൊ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ ബി​ജു ചാ​ണ്ടി എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ മു​ഖ്യ ഘ​ട​കം ആ​യ​പ്പോ​ൾ വ​ൻ വി​ജ​യ​മാ​യി ലെ​സ്റ്റ​ർ യൂ​ണി​റ്റി ഫെ​സ്റ്റി​വ​ൽ മാ​റി ഫോ​ട്ടോ​യെ​ടു​ത്ത സാ​ജു അ​ത്താ​ണി ആ​ൻ​ഡ് ടോം​സ് ബെ​റ്റ​ർ ഫ്രെ​യിം​സ് ടീ​മി​നും വേ​ദി ഒ​രു​ക്കി റീ​റ്റ​ക്കും ലെ​സ്റ്റ​ർ കേ​ര​ള ക​മ്യൂ​ണി​റ്റി ന​ന്ദി അ​റി​യി​ച്ചു.

വ​രും ദി​വ​സ​ങ്ങ​ളി​ലും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന