• Logo

Allied Publications

Europe
ആ​ത്മീ​യ വെ​ളി​ച്ചം പ​ക​ർ​ന്ന് യൂ​റോ​പ്പ് ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പോ​ള​ണ്ടി​ൽ സ​മാ​പി​ച്ചു
Share
ക്രാ​ക്കോ​വ്: മ​ല​യ​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ യൂ​റോ​പ്പ് കോ​ൺ​ഫ​റ​ൻ​സ് ആ​ത്മീ​യ ഉ​ണ​ർ​വേ​കി​യും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യും വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു.

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​മോ​ർ തേ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പോ​ളീ​ഷ് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ റ​വ. ഡോ. ​വ്ലാ​ഡി​മി​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കു​ട്ടി​ക​ൾ​ക്കും യു​വ​തി​യു​വാ​ക്ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച ക്ലാ​സു​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വി​വി​ധ പ​രി​പാ​ടി​ൾ​ക്കും വി​യ​ന്ന​യി​ൽ നി​ന്നു​ള്ള മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ റ​വ.ഫാ. ​ഷൈ​ജു മാ​ത്യു, യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ലെ റ​വ.ഡോ. ​തോ​മ​സ് ജേ​ക്ക​ബ് മ​ണി​മ​ല, റ​വ.ഫാ. ​എ​ൽ​ദോ​സ് വ​ട്ട​പ​റ​ന്പി​ൽ, റ​വ. ഫാ. ​എ​ൽ​ജോ അ​വ​റാ​ച്ച​ൻ, റ​വ.ഫാ. ​പോ​ൾ പി. ​ജോ​ർ​ജ്, റ​വ.ഫാ. ​ബി​ജോ ഏ​ലി​യാ​സ്, റ​വ.ഫാ. ​രെ​ഞ്ചു കു​ര്യ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മാ​യി പ്ര​ത്യേ​കം ന​ട​ത്തി​യ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് യൂ​റോ​പ്പ് ഭ​ദ്യാ​സ​ന സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ സു​ധീ​ഷ് മാ​ത്യു, സി​ന്ധു അ​ബ്ജി​ൻ, വി​നീ​ത് വ​ർ​ഗീ​സ്, ലി​യ എ​ൽ​ദോ​സ്, ലി​സി മോ​ൻ​സി, ജോ​മോ​ൾ ജോ​ഷി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ​മ്മേ​ള​ത്തോ​ട​നു​ബ​ന്ധി​ച്ച് സാം​സ്കാ​രി​ക സാ​യാ​ഹ്ന​വും സം​ഘ​ടി​പ്പി​ച്ചു. ഞാ​യ​റാ​ഴ്ച ക്രാ​ക്കോ​വി​ലെ പ്ര​സി​ദ്ധ​മാ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ വി​ശു​ദ്ധ ഫൗ​സ്റ്റി​ന​യു​ടെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന ഡി​വൈ​ൻ മേ​ഴ്സി ക​ത്തീ​ഡ്ര​ൽ ചാ​പ്പ​ലി​ൽ ഡോ. ​മോ​ർ തെ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സ് അം​ഗ​ങ്ങ​ൾ സം​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.



യൂ​റോ​പ്പി​ലെ 13 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റി​ല​ധി​കം പ്ര​തി​നി​ധി​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ൽ നി​ന്നും യൂ​റോ​പ്പി​ലേ​ക്ക് പ​ഠ​ന​ത്തി​നും ജോ​ലി​ക്കു​മാ​യി നൂ​റു​ക​ണ​ക്കി​ന് യു​വ​ജ​ന​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​ക്കു​ല​റി​സ​ത്തി​ന്‍റെ​യും അ​തി​രു​ക​ളി​ല്ലാ​ത്ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും വി​ശാ​ല​മാ​യ ലോ​ക​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​ത്തോ​ടെ​യും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും വി​ശ്വാ​സ​ത്തി​ലും ആ​രാ​ധ​ന​യി​ലും മൂ​ല്യ​ബോ​ധ​ങ്ങ​ളി​ലും ഭ​ദ്ര​മാ​യ കു​ടും​ബ​ജീ​വി​ത​ത്തി​ലും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​രെ ഉ​റ​പ്പി​ച്ചു നി​ർ​ത്താ​മെ​ന്നു​ള്ള​താ​യി​രു​ന്നു സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന ചി​ന്താ​വി​ഷ​യം.

യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഭ​ദ്രാ​സ​ന കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട കോ​ൺ​ഫ​റ​ൻ​സി​ന് ചീ​ഫ് കോ​ർ​ഡി​നേ​റ്റ​ർ അ​ഭി. ഡോ. ​മോ​ർ തെ​യോ​ഫി​ലോ​സ് കു​ര്യാ​ക്കോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഭ​ദ്യാ​സ​ന സെ​ക്ര​ട്ട​റി​യും കോ​ൺ​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ വെ​ട്ടി​ക്കാ​ട്ടി​ൽ ജോ​ഷ്വാ റ​ന്പാ​ൻ, ഭ​ദ്യാ​സ​ന പി​ആ​ർ​ഒ ജോ​ളി തു​രു​ത്തു​മ്മേ​ൽ, ക്രാ​ക്കോ​വ് ഇ​ട​വ​ക​യു​ടെ ക​ൺ​വീ​നേ​ഴ​സ് ക്രി​സ്റ്റോ യോ​ഹ​ന്നാ​ൻ, അ​ബ്ലി​ൻ എ​ൽ​സ​ൺ, വി​നീ​ത് തോ​മ​സ്, മ​റ്റു ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി