• Logo

Allied Publications

Americas
ട്രം​പ് ഭ​ര​ണ​കൂ​ടം ജ​യി​ലി​ല​ട​ച്ച ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​യു​ടെ കേ​സ് ടെ​ക്സ​സ് കോ​ട​തി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മം
Share
വാ​ഷിം​ഗ്ട​ൺ: യു​എ​സി​ൽ അ​റ​സ്റ്റി​ലാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി ബ​ദ​ർ ഖാ​ൻ സൂ​രി​യു​ടെ കേ​സ് വെ​ർ​ജീ​നി​യ​യി​ൽ നി​ന്നും ടെ​ക്സ​സി​ലേ​ക്ക് മാ​റ്റാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ൽ അ​നു​കൂ​ല വി​ദേ​ശ​ന​യ​ത്തെ എ​തി​ർ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് സൂ​രി​യെ മാ​ർ​ച്ചി​ലാ​ണ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി ഏ​ജ​ന്‍റു​മാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നി​ല​വി​ൽ ഇ​മി​ഗ്രേ​ഷ​ൻ ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന ബ​ദ​ർ ഖാ​ൻ സൂ​രി, ഡ​ൽ​ഹി​യി​ലെ ജാ​മി​യ മി​ലി​യ ഇ​സ്ലാ​മി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​ൻ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​യും ഇ​പ്പോ​ൾ ജോ​ർ​ജ്ടൗ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​നു​മാ​ണ്.

സൂ​രി​യു​ടെ ഭാ​ര്യ മെ​ഫീ​സ് സാ​ല​ഹ് യു​എ​സ് പൗ​ര​ത്വ​മു​ള്ള പ​ല​സ്തീ​ൻ വം​ശ​ജ​യാ​ണ്. സൂ​രി​ക്ക് ഹ​മാ​സ് ബ​ന്ധ​മു​ണ്ടെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഹ​മാ​സ് അ​നു​കൂ​ല പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നു​മാ​ണ് ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഹോം​ലാ​ൻ​ഡ് സെ​ക്യൂ​രി​റ്റി അ​ധി​കൃ​ത​ർ ആ​രോ​പി​ക്കു​ന്ന​ത്.

സൂ​രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​എ​സ് വി​ദേ​ശ​ന​യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നു​ള്ള അ​വ്യ​ക്ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് കേ​സി​ന്‍റെ കാ​ത​ൽ.

എ​ന്നാ​ൽ ഈ ​അ​വ​കാ​ശ​വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​ന് സ​ർ​ക്കാ​രോ ഡി​എ​ച്ച്എ​സോ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല, സൂ​രി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഏ​തെ​ങ്കി​ലും മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് അ​റി​യി​ല്ലെ​ന്ന് ജോ​ർ​ജ്ടൗ​ൺ സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.