• Logo

Allied Publications

Americas
കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; എ​ൻ​എ​ഫ്എ​ൽ മു​ൻ താ​രം അ​റ​സ്റ്റി​ൽ
Share
ടെ​ക്സ​സ്: കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ എ​ൻ​എ​ഫ്എ​ൽ മു​ൻ താ​രം കെ​വി​ൻ വെ​യ​ർ ജൂ​ണി​യ​റി​ന്(41) 30 വ​ർ​ഷം ത​ട​വ് ശി​ക്ഷ. 2021ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി കേ​സി​ൽ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

2003ൽ ​വാ​ഷിം​ഗ്ട​ൺ റെ​ഡ്‌​സ്‌​കി​ൻ​സി​നും 2004ൽ ​സാ​ൻ​ഫ്രാ​ൻ​സി​സ്കോ 49ഇ​ആ​ർ​എ​സി​നും വേ​ണ്ടി ര​ണ്ട് വ​ർ​ഷം മാ​ത്ര​മാ​ണ് വെ​യ​ർ എ​ൻ​എ​ഫ്എ​ല്ലി​ൽ ക​ളി​ച്ച​ത്. 2005ൽ ​ഓ​ക്‌​ല​ൻ​ഡ് റാ​യ്ഡേ​ഴ്സി​ന്‍റെ പ്രീ​സീ​സ​ൺ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു​വെ​ങ്കി​ലും ഔ​ദ്യോ​ഗി​ക മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ല്ല.

2021 ജൂ​ലൈ​യി​ൽ കാ​മു​കി ടെ​യ്ല​ർ പൊ​മാ​സ്കി​യു​ടെ(29) തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​യ​റി​നെ​തി​രേ കേ​സ് എ​ടു​ത്തി​യി​രു​ന്നു. 2021 ഏ​പ്രി​ലി​ലാ​ണ് പൊ​മാ​സ്കി​യെ കാ​ണാ​താ​യ​ത്. ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2021 ഡി​സം​ബ​റി​ലാ​ണ് ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ അ​വ​ശി​ഷ്‌​ട​ങ്ങ​ൾ പൊ​മാ​സ്കി​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. പൊ​മാ​സ്കി​യെ കാ​ണാ​താ​യ വി​വ​രം അ​റി​യു​ന്ന​തി​ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ടെ​ക്സ​സി​ലെ ഹാ​രി​സ് കൗ​ണ്ടി​യി​ൽ വ​ച്ച് ല​ഹ​രി​മ​രു​ന്ന്, ആ​യു​ധ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​യ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഈ ​കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ വെ​യ​ർ, പി​ന്നീ​ട് ജൂ​ണി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നും പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​റു​ടെ അ​ടു​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും അ​റ​സ്റ്റി​ലാ​യി.

പൊ​മാ​സ്കി​യെ വെ​യ​ർ ക​ത്തി​കൊ​ണ്ട് മു​റി​വേ​ൽ​പ്പി​ച്ചു. പി​ന്നീ​ട് മൂ​ർ​ച്ച​യി​ല്ലാ​ത്ത വ​സ്തു ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച ശേ​ഷം ശ്വാ​സം മു​ട്ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ശേ​ഷം മൃ​ത​ദേ​ഹം ക​ത്തി​ച്ച​താ​യി​ട്ടാ​ണ് കോ​ട​തി ക​ണ്ടെ​ത്തി​യി​ക്കു​ന്ന​ത്.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.