• Logo

Allied Publications

Middle East & Gulf
ന​വ്യാ​നു​ഭ​വ​മാ​യി ബാ​ല​വേ​ദി കു​വൈ​റ്റ്‌ എ​ഐ ഫ്യൂ​ച​ർ ഫെ​സ്റ്റ്
Share
കു​വൈ​റ്റ് സി​റ്റി: ബാ​ല​വേ​ദി കു​വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി കു​വൈ​റ്റി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച എ​ഐ ഫ്യൂ​ച​ർ ഫെ​സ്റ്റ്, എ​ഐ സ്റ്റോ​റി ടെ​ല്ലിം​ഗ് & ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​രി​പാ​ടി​ക​ൾ​ സമാപിച്ചു.

വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ 200 ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മം​ഗ​ഫ് ക​ല സെന്‍റ​റി​ൽ ബാ​ല​വേ​ദി കു​വൈ​റ്റ്‌ ആ​ക്ടിംഗ് പ്ര​സി​ഡ​ന്‍റ് ബ്ര​യാ​ൻ ബെ​ൽ​സി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ആ​രം​ഭി​ച്ച അ​മു​ഖ സെ​ഷ​ൻ ക​ല കു​വൈ​റ്റ്‌ പ്ര​സി​ഡ​ന്‍റ് മാ​ത്യു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എഐ സ്റ്റോ​റി ടെ​ല്ല​റും ട്രെ​യി​ന​റു​മാ​യ വ​രു​ൺ ര​മേ​ശ്‌ സെ​ഷ​നു നേ​തൃ​ത്വം ന​ൽ​കി. ര​ക്ഷാ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​ർ സി. ര​ജീ​ഷ് സം​സാ​രി​ച്ചു. ക​ല കു​വൈ​റ്റ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.വി. ഹി​ക്മ​ത് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ബാ​ല​വേ​ദി സെ​ക്ര​ട്ട​റി അ​ഞ്ജ​ലീ​റ്റ ര​മേ​ശ്‌ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ന് ബാ​ല​വേ​ദി ഫ​ഹ​ഹീ​ൽ മേ​ഖ​ല സെ​ക്ര​ട്ട​റി ദേ​വ​ന​ന്ദ ബി​നു ന​ന്ദി പ​റ​ഞ്ഞു.



വെ​ള്ളി​യാ​ഴ്ച ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന പ്രാ​ക്ടി​ക്ക​ൽ വ​ർ​ക്ക്‌​ഷോ​പ്പ് സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ കെ. ​ഗം​ഗാ​ദ​ർ ഷി​ർ​സ​ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 25​ലധി​കം ടീ​മു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത ഫെ​സ്റ്റ് പ​ത്തിന് ആ​രം​ഭി​ച്ചു. വ​രു​ൺ ര​മേ​ഷ് കു​ട്ടി​ക​ൾ​ക്ക് പ്രാ​ക്ടി​ക്ക​ൽ ക്ലാ​സെ​ടു​ത്തു.

ക്ലാ​സിന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ നി​ർ​മി​ച്ച എഐ വീ​ഡി​യോ​ക​ൾ ര​ക്ഷി​താ​ക്ക​ളെ​യും കാ​ഴ്ച​ക്കാ​രെ​യും അ​ശ്ച​ര്യ​പ്പെ​ടു​ത്തി. വൈകുന്നേരം ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ന് ബാ​ല​വേ​ദി ആ​ക്ടി​ങ് പ്ര​സി​ഡന്‍റ്​ ബ്ര​യാ​ൻ ബെ​ൽ​സി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ബാ​ല​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ജ​ലീ​റ്റ ര​മേ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞു. ബാ​ല​വേ​ദി 25ാം ​വാ​ർ​ഷി​ക ലോ​ഗോ പ്ര​കാ​ശ​നം ലോ​ക കേ​ര​ള സ​ഭാം​ഗം ആ​ർ. നാ​ഗ​നാ​ഥ​ൻ നി​ർ​വ​ഹി​ച്ചു.

ക​ല കു​വൈ​റ്റ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.വി. ഹി​ക്മ​ത്, ര​ക്ഷാ​ധി​കാ​രി കോഓ​ർ​ഡി​നേ​റ്റ​ർ ശ​ങ്ക​ർ റാം ​എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​രു​ൺ ര​മേ​ശി​നു​ള്ള മൊ​മെ​ന്‍റോ ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ബാ​ല​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി.

എഐ ഫ്യൂ​ച​ർ ഫെ​സ്റ്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ര​വി​ന്ദാ​ക്ഷ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ