• Logo

Allied Publications

Americas
മ​രു​ന്ന് വി​ല കു​റ​യ്ക്കു​ന്ന​തി​നു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട് ട്രം​പ്
Share
വാ​ഷിംഗ്ടൺ ഡിസി: അ​മേ​രി​ക്ക​യി​ലെ മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​യ്ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. വി​ല കു​റ​യ്ക്കാ​ൻ 30 ദി​വ​സ​ത്തെ സ​മ​യ​പ​രി​ധി​യാ​ണ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള​ത്. സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ വി​ല കു​റ​യ്ക്കാ​ത്ത പ​ക്ഷം ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

മ​രു​ന്നു​ക​ളു​ടെ വി​ല കു​റ​ഞ്ഞ​ത് 59 ശ​ത​മാ​ന​മെ​ങ്കി​ലും കു​റ​യ​ണ​മെ​ന്നും ചി​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ 80 അ​ല്ലെ​ങ്കി​ൽ 90 ശ​ത​മാ​നം വ​രെ കു​റ​യ​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. റോ​ബ​ർ​ട്ട് എ​ഫ്. കെ​ന്ന​ഡി ജൂണിയ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​രോ​ഗ്യ വ​കു​പ്പ് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ മ​രു​ന്നു​ക​ളു​ടെ പു​തു​ക്കി​യ വി​ല ച​ർ​ച്ച ചെ​യ്യും.

ച​ർ​ച്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ യു​എ​സി​ലെ മ​രു​ന്നു​ക​ള്‍ വി​ല കു​റ​ഞ്ഞ രാ​ജ്യാ​ന്ത​ര മ​രു​ന്നു​ക​ളു​ടെ നി​ര​ക്കു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നി​യ​മം നി​ർ​മി​ക്കു​മെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. സ്വ​കാ​ര്യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സുള്ള അ​മേ​രി​ക്ക​ക്കാ​രെ റി​പ്പ​ബ്ലി​ക്ക​ൻ പ്ര​സി​ഡ​ന്‍റിന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ർ​ഡ​ർ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് ഇ​പ്പോ​ഴും വ്യ​ക്ത​മ​ല്ല.

മെ​ഡി​കെ​യ​ർ, മെ​ഡി​കെ​യ്ഡ് പ്രോ​ഗ്രാ​മു​ക​ൾ വ​ഴി​യാ​ണ് മ​രു​ന്നു​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള അ​ധി​കാ​രം സ​ർ​ക്കാ​രി​ന് പ്ര​ധാ​ന​മാ​യു​ള്ള​ത്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.