• Logo

Allied Publications

Americas
ഇരട്ട കുഞ്ഞുങ്ങളുടെ ശരീരത്തിൽ എലി കടിച്ചതിന്‍റെ പാടുകൾ; മാതാപിതാക്കൾക്കെതിരേ പോലീസ് കേസെടുത്തു
Share
ബെ​ൽ​ട്ട​ൺ: സൗ​ത്ത് ക​രോ​ളി​ന​യി​ൽ ആ​റു​മാ​സം പ്രാ​യ​മു​ള്ള ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ എ​ലി ക​ടി​ച്ച​തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. 24 വ​യ​സു​ള്ള അ​കാ​യ്ല​യ്ക്കും ജ​സ്റ്റി​ൻ ബെ​യ​ർ​ഡ​നും എ​തി​രേ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ത​ന്‍റെ ആ​റു​മാ​സം പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി ര​ക്ത​ത്തി​ൽ കു​ളി​ച്ചി​രി​ക്കു​ന്ന​താ​യി അ​മ്മ 911ൽ ​വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​പ്യൂ​ട്ടി​ക​ൾ ബെ​ൽ​ട്ട​ണി​ലെ വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ലി​യ എ​ലി​യാ​ണ് കു​ട്ടി​യെ ക​ടി​ച്ച​തെ​ന്നും പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ കു​ഞ്ഞും തൊ​ട്ടി​ലും ര​ക്ത​ത്തി​ൽ കു​ളി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

കു​ഞ്ഞി​ന്‍റെ കൈ​ക​ളി​ലും ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും ചെ​വി​ക​ളി​ലും മു​ഖ​ത്തും ക​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ കു​ഞ്ഞി​നെ ഗ്രീ​ൻ​വി​ല്ലെ മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.​ അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ൺ​കു​ഞ്ഞി​ന് ഒ​രു ഇ​ര​ട്ട സ​ഹോ​ദ​ര​നു​ണ്ടെ​ന്നും ആ​ൺ​കു​ട്ടി​യു​ടെ കാ​ലു​ക​ളി​ലും ക​ടി​യേ​റ്റ പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി വീ​ട്ടി​ൽ എ​ലി​ക​ളു​ടെ ശ​ല്യ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന് മാ​താ​പി​താ​ക്ക​ൾ സ​മ്മ​തി​ച്ച​താ​യി ഡ​പ്യൂ​ട്ടി​ക​ൾ പ​റ​ഞ്ഞു. എ​ന്നി​ട്ടും കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഇ​വ​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ പെ​ൺ​കു​ഞ്ഞ് കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രും. ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളെ​യും അ​വ​രു​ടെ മൂ​ന്നാ​മ​ത്തെ സ​ഹോ​ദ​ര​നെ​യും സാ​മൂ​ഹി​ക സേ​വ​ന വ​കു​പ്പി​ന്‍റെ സം​ര​ക്ഷ​ണ​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.