• Logo

Allied Publications

Europe
യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ൺ "ന​ഴ്സ​സ് ഡേ ​സെ​ലി​ബ്രേ​ഷ​ൻ' ഇ​ന്ന് ഹാ​ർ​ലോ​യി​ൽ
Share
ഹാ​ർ​ലോ: യു​ക്മ നേ​ഴ്സ​സ് ഫോ​റ​മും യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ന​ഴ്സ​സ് ഡേ ​സെ​ലി​ബ്രേ​ഷ​ൻ ഇ​ന്ന് ഹാ​ർ​ലോ​യി​ൽ ന​ട​ക്കും. യു​ക്മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​താ തോ​ട്ടം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

യു​കെ​യി​ലെ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​രു​ളു​ന്ന ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ണ​ൽ​സി​നെ അ​ണി​നി​ര​ത്തി​യും അ​നു​മോ​ദി​ച്ചും സം​ഘ​ടി​പ്പി​ക്കു​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ​ത്തി​ന് ഹാ​ർ​ലോ, ഔ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ച​ർ​ച്ച്‌ ഹാ​ൾ വേ​ദി​യാ​കും.

യു​കെ​യി​ൽ ന​ഴ്സു​മാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കും എ​ൻ​എം​സി ര​ജി​സ്ട്രേ​ഷ​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ൺ ഉ​ണ്ടാ​യി​രി​ക്കെ ഇ​ത​ര മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ​ക്കും, ഇ​ന്‍റ​ർ​വ്യൂ, ജോ​ലി ക​യ​റ്റം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ദ​ഗ്ധ സെ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ യു​ക്മ​യു​ടെ ബാ​ന​റി​ൽ ഏ​റ്റ​വും വ​ലി​യ നെ​റ്റ്‌​വ​ർ​ക്കിം​ഗ് പ്ര​യോ​ജ​നം നേ​ടു​ന്ന​തി​നും യു​ക്മ നേ​ഴ്സ​സ് ഫോ​റം അ​ഭി​കാ​മ്യ​മാ​ണ്‌. അ​ർ​ഹ​രാ​യ​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കു​ന്ന​താ​ണ്.

​രാ​വി​ലെ 8.45ന് ​രെ​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. 9.15ന് ​പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട​ലും ഒ​മ്പ​ത​ര​യോ​ടെ നേ​ഴ്സ​സ് ദി​നാ​ഘോ​ഷ ഉ​ദ്ഘാ​ട​ന ക​ർ​മ​വും തു​ട​ർ​ന്ന് പ്രോ​ഗ്രാം ആ​രം​ഭി​ക്കു​ക​യും ചെ​യ്യും.

പ്രഫ​ഷ​ണ​ൽ ഡെ​വ​ല​പ്പ്മെന്‍റ്, അ​റി​വ് മെ​ച്ച​പ്പെ​ടു​ത്ത​ൽ, നെ​റ്റ്‌​വ​ർ​ക്കിം​ഗ് അ​വ​സ​ര​ങ്ങ​ൾ, ക​രി​യ​ർ മു​ന്നേ​റ്റം, ക​ലാ​പ​രി​പാ​ടി​ക​ൾ, ഡിജെ, കമ്യൂ​ണി​റ്റി ബി​ൽ​ഡിംഗ് ഒ​പ്പം വി​ജ്ഞാ​ന​പ്ര​ദ​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും വി​നോ​ദ​പ​ര​വും പ്രൗ​ഢ​വു​മാ​യ ന​ഴ്സ​സ് ദി​നാ​ഘോ​ഷ​മാ​ണ് യുഎ​ൻഎ​ഫ് ഒ​രു​ക്കു​ന്ന​ത്‌.

യു​ക്മ ഈ​സ്റ്റ് ആം​ഗ്ലി​യ റീ​ജി​യ​ണി​ന്‍റെ​യും യു​ക്മ ന​ഴ്സ​സ് ഫോ​റ​ത്തി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ ഹാ​ർ​ലോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലേ​ക്ക് സം​ഘാ​ട​ക സ​മി​തി ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂടുതൽ വിവരങ്ങൾക്ക്: ജോബിൻ ജോർജ് 07574674480, ഷിന്‍റോ സ്കറിയ 07459134878.

വേദി: Church of Our Lady of Fatima, The Presbytery, Howard Way, Harlow, CM20 2NS.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന