• Logo

Allied Publications

Americas
സി​താ​ര ജോ​ർ​ജി​ന് ഡെ​യ്‌​സി അ​വാ​ർ​ഡ്
Share
ന്യൂയോർക്ക്: ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ ഇ​ന്‍റെ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ൽ ജോ​ലി ചെ​യ്യു​ന്ന സി​താ​ര ജോ​ർ​ജി​നെ ഡെ​യ്സി അ​വാ​ർ​ഡ് ന​ൽ​കി ക്യൂ​ൻ​സ് ആ​ശു​പ​ത്രി​യി​ൽ ആ​ദ​രി​ച്ചു. ന്യൂ​യോ​ർ​ക്ക് സി​റ്റി ഹെ​ൽ​ത് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ 17 വ​ർ​ഷ​ങ്ങ​ളാ​യി സി​താ​ര സേ​വ​നം ചെ​യ്തു​വ​രു​ന്നു.

രോ​ഗി​ക​ളും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചെ​യ്യു​ന്ന നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​ണ് അ​വാ​ർ​ഡ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഗ​ർ​ഭ​പാ​ത്ര​ത്തി​നു​ള്ളി​ൽ വ​ള​ർ​ന്നു പ​ക്വ​മാ​കും മു​ൻ​പ് പു​റ​ത്തു​വ​രു​ന്ന സ​ങ്കീ​ർ​ണ​മാ​യ ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളു​മാ​യി ഐ​സി​യു​വി​ലെ​ത്തു​ന്ന ശി​ശു​ക്ക​ൾ​ക്ക് പ​രി​പാ​ല​നം ന​ൽ​കു​ന്ന​തി​ലൂ​ടെ​യാ​ണ് സി​താ​ര അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ​ത്.

ന​ഴ്സി​ന്‍റെ ത​ന​താ​യ സേ​വ​ന​ത്തെ അ​ഗാ​ധ​മാ​യ കൃ​ത​ജ്ഞ​ത​യോ​ടെ അ​ർ​ഥ​വ​ത്താ​യി ആ​ദ​രി​ക്കു​ക​യാ​ണ് ഡെ​യ്സി ഫൗ​ണ്ടേ​ഷ​ന്‍റെ ല​ക്ഷ്യം.



1999ൽ ​ഒ​രു ഓ​ട്ടോ​ഇ​മ്യൂ​ൺ രോ​ഗ​ബാ​ധി​ത​നാ​യി 33ാം വ​യ​സി​ൽ മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ച്ച എ​ട്ടാ​ഴ്ച​ക​ളി​ൽ പാ​ട്രി​ക് ബാ​ർ​ൺ​സ് എ​ന്ന യു​വാ​വി​ന് ന​ഴ്സു​മാ​ർ ന​ൽ​കി​യ അ​വി​ശ്വ​സ​നീ​യ​മാ​യ അ​നു​ക​മ്പ​യും ശു​ശ്രൂ​ഷ​യും നി​റ​ഞ്ഞ അ​നു​ഭ​വ​മാ​ണ് ന​ഴ്സു​മാ​ർ​ക്ക് ഡെ​യ്‌​സി (ഡി​സീ​സ​സ് അ​റ്റാ​ക്കിംഗ് ഇമ്യൂൺ സി​സ്റ്റം) ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​ന് പാ​ട്രി​ക്കി​ന്‍റെ കു​ടും​ബ​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കി​യ​ത്.

സി​യാ​റ്റി​ലി​ലെ ഒ​രു കാ​ൻ​സ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ തു​ട​ങ്ങി​യ അ​വാ​ർ​ഡ് ദാ​നം ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലെ നൂ​റു ക​ണ​ക്കി​നു ഹോ​സ്പി​റ്റ​ലു​ക​ളി​ലും ജ​പ്പാ​ൻ, കൊ​റി​യ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ, ഫി​ലി​പ്പീ​ൻ​സ്, ഖ​ത്ത​ർ, ലെ​ബ​ന​ൻ, ഫ്രാ​ൻ​സ്, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ ന​ഴ്‌​സു​മാ​ർ​ക്കും ന​ൽ​കു​ന്നു​ണ്ട്.

ഡെ​യ്‌​സി ഫൗ​ണ്ടേ​ഷ​ന്‍റെ വെ​ബ്സൈ​റ്റി​ൽ സി​താ​ര​യെ ഓ​ണ​റി​മാ​രു​ടെ നി​ര​യി​ൽ ഫോ​ട്ടോ സ​ഹി​തം ര​ജി​സ്റ്റ​ർ ചെ​യ്യും. പാ​ല​യ്ക്ക​ടു​ത്ത് കു​മ്മ​ണ്ണൂ​രി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന സി​താ​ര ഡ​ൽ​ഹി​യി​ൽ ന​ഴ്സിം​ഗ് പ​ഠി​ച്ചു മ​ലേ​ഷ്യ​യി​ൽ ക്വ​ലാ​ലം​പൂ​രി​ലും യു​കെ​യി​ൽ വോ​ർ​ചേ​സ്റ്റെ​ർ​ഷെ​യ​റി​ലും ജോ​ലി ചെ​യ്ത 2003ലാ​ണ് അ​മേ​രി​ക്ക​യി​ൽ കു​ടി​യേ​റി​യ​ത്.

ഇ​പ്പോ​ൾ ഭ​ർ​ത്താ​വ് ബി​ജോ​യ് ജോ​ർ​ജി​നോ​ടും മ​ക​ൾ നെ​ഹാ​യോ​ടു​മൊ​പ്പം ന്യൂ​ഹൈ​ഡ് പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.