• Logo

Allied Publications

Europe
യു​കെ ഏ​ഷ്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ: അ​വാ​ർ​ഡ് തി​ള​ക്ക​ത്തി​ൽ മ​ല​യാ​ളി
Share
ല​ണ്ട​ൻ: യു​കെ ഏ​ഷ്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി ചി​ത്ര​ത്തി​നു​ള്ള "ടം​ഗ്സ് ഓ​ൺ ഫ​യ​ർ ഫ്ലെ​യിം' അ​വാ​ർ​ഡ് മ​ല​യാ​ളി​ക്ക്. ഡോ. ​രാ​ജേ​ഷ് സം​വി​ധാ​നം ചെ​യ്ത "സ്ലെ​വ്സ് ഓ​ഫ് ദ ​എം​പ​യ​ർ' എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്കാ​ണ് രാ​ജ്യാ​ന്ത​ര പു​ര​സ്‌​കാ​രം ല​ഭി​ച്ച​ത്.

യു​കെ​യി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഈ ​മാ​സം ഒ​ന്ന് മു​ത​ൽ പ​ത്തു​വ​രെ നീ​ണ്ടു​നി​ന്ന ഇ​രു​പ​ത്തി​യേ​ഴാ​മ​ത് ടം​ഗ്സ് ഓ​ൺ ഫ​യ​ർ ഫ്ലേ​യിം ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു.

1997ൽ ​സ്ഥാ​പി​ത​മാ​യ ചാ​രി​റ്റി സം​ഘ​ട​ന​യാ​യ ടം​ഗ്സ് ഓ​ൺ ഫ​യ​ർ സി​നി​മ മേ​ഖ​ല​യി​ൽ ലിം​ഗാ​ധി​ഷ്ഠി​ത സ​മ​ത്വ​ത്തി​നാ​യി വാ​ദി​ക്കു​ന്ന​വ​രു​ടെ വേ​ദി കൂ​ടി​യാ​ണ്. യു​കെ​യി​ലു​ട​നീ​ളം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 27ാമ​ത് ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന്‍റെ തീം "​ആ​ഗ്ര​ഹ​വും, അ​വ​കാ​ശ​വും' എ​ന്ന​താ​യി​രു​ന്നു.

മു​ൻ​നി​ര ക​ലാ​കാ​ര​ന്മാ​രെ​യും എ​ഴു​ത്തു​കാ​രെ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നും ടം​ഗ്സ് ഓ​ൺ ഫ​യ​ർ നി​ല​കൊ​ള്ളു​ന്നു.





പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ ഭ​രി​ച്ചി​രു​ന്ന ഡ​ച്ച് സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോം അ​ല​ക്കി വെ​ളു​പ്പി​ക്കു​വാ​നാ​യി തി​രു​നെ​ൽ​വേ​ലി​യി​ൽ നി​ന്നും ഫോ​ർ​ട്ട് കൊ​ച്ചി​യി​ലെ​ത്തി​ച്ച വ​ണ്ണാ​ർ സ​മു​ദാ​യാം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ആ​ണ് സ്ലെ​വ്സ് ഓ​ഫ് ദി ​എം​പ​യ​ർ.

അ​ക്കാ​ല​ഘ​ട്ട​ത്തി​ന്‍റെ നി​റ​വും മ​ണ​വും ത​നി​മ​യും ശ​ബ്ദ​വും വേ​ഷ​വും ഭാ​ഷ​യും വ​രെ ഒ​ട്ടും ചോ​രാ​തെ, ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ലാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഏ​റെ പ​രി​ശ്ര​മി​ച്ചി​ട്ടാ​ണ് തൊ​ഴി​ലാ​ളി​ക​ളെ അ​ഭ്ര​പാ​ളി​യി​ൽ പ​ക​ർ​ത്താ​ൻ അ​നു​മ​തി കി​ട്ടി​യ​തെ​ന്നും ചി​ത്രം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ ദീ​ർ​ഘ​മാ​യ സ​മ​യ​മെ​ടു​ക്കേ​ണ്ടി​വ​ന്നു​വെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.

രാ​ജേ​ഷ് ജെ​യിം​സ് കൊ​ച്ചി​യി​ൽ നി​ന്നു​ള്ള ഡോ​ക്യു​മെ​ന്‍റ​റി ച​ല​ച്ചി​ത്ര​കാ​ര​നും ച​ല​ച്ചി​ത്ര ഗ​വേ​ഷ​ക​നു​മാ​ണ്. 2017ൽ ​രാ​ജേ​ഷ് റി​യാ​ദ് വാ​ഡി​യ പു​ര​സ്‌​കാ​ര സ​മി​തി​യു​ടെ ഇ​ന്ത്യ​യി​ലെ "ബെ​സ്റ്റ് എ​മേ​ർ​ജിം​ഗ് ഫി​ലിം മേ​ക്ക​ർ' പു​ര​സ്‌​കാ​രം നേ​ടി​യി​രു​ന്നു.

2018ൽ ​മും​ബൈ​യി​ലെ കാ​ശി​ഷ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക്വി​യ​ർ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘നേ​ക്ക​ഡ് വീ​ൽ​സ്' മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള കെ​എ​ഫ് പാ​ട്ടീ​ൽ യൂ​ണി​റ്റി ഇ​ൻ ഡൈ​വേ​ഴ്‌​സി​റ്റി പു​ര​സ്‌​കാ​ര​വും 2020ൽ ​ഇ​ൻ ത​ണ്ട​ർ ലൈ​റ്റ്നിം​ഗ് ആ​ൻ​ഡ് റെ​യി​ൻ മി​ക​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള കേ​ര​ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്‌​കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് ഇം​ഗ്ലി​ഷ് അ​ധ്യാ​പ​ക​നാ​യ ഡോ. ​രാ​ജേ​ഷ്, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​ല​ങ്ങാ​ട് എ​ളു​ക്കു​ന്നേ​ൽ ജെ​യിം​സി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ മെ​റി​ൻ സാ​റാ കു​ര്യ​ൻ കോ​ത​മം​ഗ​ലം എം​എ കോ​ള​ജ് അ​സി. പ്ര​ഫ​സ​റാ​ണ്.

മ​ക​ൻ നെ​യ്ത​ൻ. ഡോ​ക്യു​മെ​ന്‍റ​റി​ക​ളെ ഏ​റെ പ്ര​ണ​യി​ക്കു​ന്ന ക​ലാ​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ ഡോ. ​രാ​ജേ​ഷ് ജെ​യിം​സി​ന് അ​ധ്യാ​പ​ന​വും ഡോ​ക്യു​മെ​ന്‍റ​റി​യും ഒ​രു​മി​ച്ച് മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​വാ​നാ​ണ് താ​ത്പ​ര്യം.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന