• Logo

Allied Publications

Americas
ഹൈ​ന്ദ​വ സ​മ്മേ​ള​നം ന്യൂ​ജ​ഴ്‌​സി​യി​ൽ ഓ​ഗ​സ്റ്റ് 17 മു​ത​ൽ
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ര​ജ​ത ജൂ​ബി​ലി ക​ൺ​വ​ൻ​ഷ​ൻ ന്യൂ​ജ​ഴ്‌​സി​യി​ലെ അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി​യി​ലെ പ്ര​സി​ദ്ധ​മാ​യ എം​ജി​എം ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ൽ ഓ​ഗ​സ്റ്റ് 17, 18, 19, തീ​യ​തി​ക​ളി​ൽ അ​ര​ങ്ങേ​റു​ന്നു.

പ്ര​സി​ഡ​ന്‍റ് ഡോ. ​നി​ഷാ പി​ള്ള, സെ​ക്ര​ട്ട​റി മ​ധു ചെ​റേ​ട​ത്ത്, ട്ര​ഷ​റ​ർ ര​ഘു​വ​ര​ൻ നാ​യ​ർ, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ സു​നി​ൽ പൈം​ഗോ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ ഒ​രു സം​ഘം ഈ "​വി​രാ​ട് 25' എ​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നു വേ​ണ്ടി പ്ര​യ​ത്‌​ന​ത്തി​ലാ​ണ്.

ഓ​ഗ​സ്റ്റ് 17ന് ​ആ​രം​ഭി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഹൈ​ന്ദ​വ സം​ഗ​മം താ​ല​പ്പൊ​ലി​യും പ​ഞ്ച​വാ​ദ്യ​വും മു​ത്തു​ക്കു​ട​ക​ളും പൂ​ര​പ്പ​റ​മ്പി​ന്‍റെ ദൃ​ശ്യ​വി​സ്മ​യം തീ​ർ​ക്കു​ന്ന ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ്.

സ​ന്ന്യാ​സി​മാ​ർ, ഹൈ​ന്ദ​വ മ​ത​പ​ണ്ഡി​ത​ന്മാ​ർ, രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, സി​നി​മാ സാ​ഹി​ത്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ, ക​ലാ​മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ എ​ന്നി​വ​രു​ടെ ഒ​രു വ​ലി​യ സം​ഘം​ത​ന്നെ പ​ങ്കെ​ടു​ക്കും.

ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത് പാ​ച​ക​രം​ഗ​ത്തെ മു​ടി​ചൂ​ടി​മ​ന്ന​നാ​യ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​മ്പൂ​തി​രി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് എ​ന്ന സ​വി​ശേ​ഷ​ത കൂ​ടി​യു​ണ്ട്. 18ന് ​രാ​വി​ലെ ന​ട​ക്കു​ന്ന സ​ർ​വൈ​ശ്വ​ര്യ പൂ​ജ ഈ ​സം​ഗ​മ​ത്തി​ലെ പു​തു​മ നി​റ​ഞ്ഞ അ​നു​ഭ​വ​മാ​യി​രി​ക്കും പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് കൈ​വ​രു​ന്ന​ത്.

"അ​ഗം ബാ​ൻ​ഡ്' അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന മേ​ള, "മൃ​ദു​മ​ൽ​ഹാ​ർ' എ​ന്ന പേ​രി​ൽ സം​ഗീ​ത​സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ പ​ണ്ഡി​റ്റ് ര​മേ​ഷ് നാ​രാ​യ​ൺ, മ​ധു​ശ്രീ നാ​രാ​യ​ൺ എ​ന്നി​വ​രു​ടെ സം​ഗീ​ത സ​ദ​സ്, ന്യൂ​യോ​ർ​ക്ക് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന "സ​മ​ഷ്ടി' എ​ന്ന സം​ഗീ​ത​നൃ​ത്ത നാ​ട​കം,

മെ​ഗാ തി​രു​വാ​തി​ര, മെ​ഗാ മോ​ഹി​നി​യാ​ട്ടം, കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക്ഷേ​ത്ര ക​ല​ക​ൾ, പ​ഞ്ച​വാ​ദ്യം, ചെ​ണ്ട​മേ​ളം, ക​ഥ​ക​ളി, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, അ​മേ​രി​ക്ക​യി​ലു​ള്ള ക​ലാ​കാ​ര​ന്മാ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ഇ​വ​യൊ​ക്കെ ക​ൺ​വ​ൻ​ഷ​ന് സ​വി​ശേ​ഷ​ത ന​ൽ​കു​ന്നു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.