• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ ക്നാ​നാ​യ ഇ​ട​വ​ക​യു​ടെ അ​ജ​പാ​ല​ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Share
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യോ​ട് ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന അ​ജ​പാ​ല​ന മ​ന്ദി​ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം കോ​ട്ട​യം അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു.



പ​ള്ളി​യി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും ആ​ർ​ച്ച് ബി​ഷ​പ്പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​കാ​രി റ​വ. ഫാ, ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.



ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ആ​ശി​ർ​വ​ദി​ച്ച് ന​ൽ​കി​യ ശി​ല കൈ​ക്കാ​ര​ന്മാ​രാ​യ ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യം​കാ​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത്, ഡിആ​ർഇ ജോ​ൺ​സ​ൻ വ​ട്ട​മ​റ്റം എ​ന്നി​വ​ർ ചേ​ർ​ന്ന് സ്ഥാ​പി​ച്ചു.

തു​ട​ർ​ന്ന് തി​രു​ബാ​ല​സ​ഖ്യം, മി​ഷ​ൻ​ലീ​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​യും യൂ​ത്ത്, വ​നി​താ, പു​രു​ഷ, സീ​നി​യേ​ഴ്സ് മി​നി​സ്ട്രി​ക​ളി​ലെ​യും അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും സ്വ​ന്തം പേ​രു​ക​ൾ എ​ഴു​തി​യ ക​ല്ലു​ക​ൾ ആ​ശീ​ർ​വ​ദി​ച്ചു സ്ഥാ​പി​ച്ച ക​ല്ലി​നോ​ടു ചേ​ർ​ത്തു​വ​ച്ചു.

കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും മ​ത​ബോ​ധ​ന പ​രി​ശീ​ല​നം, ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ​യും മി​നി​സ്ട്രി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം, പ്രാ​ർ​ഥ​നാ ഗ്രൂ​പ്പു​ക​ൾ, ധ്യാ​നം, യു​വ​ജ​ന പ​രി​പാ​ടി​ക​ൾ, ഫൊ​റോ​നാ​ത​ല അ​ജ​പാ​ല​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു​വേ​ണ്ടി​യാ​ണ് അ​ജ​പാ​ല​ന​കേ​ന്ദ്രം നി​ർ​മ്മി​ക്കു​ന്ന​ത്.

ച​ട​ങ്ങു​ക​ൾ​ക്ക് പാ​രി​ഷ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജ​യി​ച്ച​ൻ ത​യ്യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യം​കാ​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത്, സി​സ്റ്റ​ർ റെ​ജി എ​സ്ജെ​സി, ജോ​സ് പു​ളി​യ്ക്ക​ത്തൊ​ട്ടി​യി​ൽ, ടോം ​വി​രി​പ്പ​ൻ, ബി​ബി തെ​ക്ക​നാ​ട്ട്, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വി​വി​ധ മി​നി​സ്റ്റി​റി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വി​കാ​രി റ​വ. ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.