• Logo

Allied Publications

Middle East & Gulf
മ​ക്ക ഐ​സി​എ​ഫ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Share
മ​ക്ക: കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ സാ​ന്ത്വ​നം ദാ​റു​ൽ ഖൈ​ർ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ക്ക ഐ​സി​എ​ഫ് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി. ര​ണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി മ​ക്ക​യി​ൽ പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന മ​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​ക്കാ​ണ് വീ​ട് ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മ​ക്ക ഐ​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു റ​ഷീ​ദ് അ​സ്ഹ​രി ത​റ​ക്ക​ല്ലി​ട്ട പ്ര​വൃ​ത്തി ക്ഷേ​മ കാ​ര്യ സെ​ക്ര​ട്ട​റി ജ​മാ​ൽ കാ​ക്കാ​ടി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ​ക്ക ഐ​സി​എ​ഫി​ന്‍റെ മൂ​ന്നാ​മ​ത്തെ ദാ​റു​ൽ ഖൈ​ർ വീ​ടാ​ണി​ത്.

2018ലെ ​പ​ത്തു​മ​ല ഉ​രു​ൾ പൊ​ട്ട​ലി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കാ​ണ് ആ​ദ്യ വീ​ട് ന​ൽ​കി​യ​ത്. പി​ന്നീ​ട് വ​യ​നാ​ട് പ്ര​ള​യ ബാ​ധി​ത​ർ​ക്ക് ഒ​രു വീ​ടും ന​ൽ​കി. മ​ക്ക ഐ​സി​എ​ഫി​ന്‍റെ ത​ന്നെ നാ​ലാ​മ​തൊ​രു വീ​ട് കൂ​ടി പ​ണി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്നു.



ക​ഴി​ഞ്ഞ റം​സാ​നി​ൽ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​മു​ള്ള ഒ​രാ​ൾ​ക്ക് ധ​ന​സ​ഹാ​യം ഐ​സി​എ​ഫ് ന​ൽ​കി​യി​രു​ന്നു. ജീ​വ കാ​രു​ണ്യ, സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ഞ​ങ്ങ​ളി​ൽ മ​ക്ക ഐ​സി​എ​ഫ് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു വ​രു​ന്നു.

വീ​ടി​ന്റെ താ​ക്കോ​ൽ സ​മ​ർ​പ്പ​ണം സു​ൽ​ത്താ​നു​ൽ ഉ​ല​മ കാ​ന്ത​പു​രം ഉ​സ്താ​ദി​ന്‍റെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​യ്യി​ദ് സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ൽ ബു​ഖാ​രി നി​ർ​വ്വ​ഹി​ച്ചു.

പേ​രോ​ട് അ​ബ്ദു റ​ഹ്മാ​ൻ സ​ഖാ​ഫി, സൗ​ദി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി സി​റാ​ജ് കു​റ്റി​യാ​ടി, സൗ​ദി വെ​സ്റ്റ്‌ സെ​ക്ര​ട്ട​റി ഷാ​ഫി ബാ​ഖ​വി മീ​ന​ട​ത്തൂ​ർ, അ​ബൂ​ബ​ക്ക​ർ ക​ണ്ണൂ​ർ, നാ​സ​ർ ത​ച്ചം പൊ​യി​ൽ, ഖ​യ്യൂം ഖാ​ദി​സി​യ്യ, ഷ​ബീ​ർ ഖാ​ലി​ദ് സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ