• Logo

Allied Publications

Americas
ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ പു​ര​സ്‌​കാ​ര ദാ​നം ശ​നി​യാ​ഴ്ച ഹൂ​സ്റ്റ​ണി​ൽ
Share
ഹൂ​സ്റ്റ​ൺ: ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫെ​സ്റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഇന്ന് ന​ട​ക്കു​ന്ന പു​ര​സ്‌​കാ​ര രാ​വി​ൽ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും അം​ഗീ​കാ​ര​വും പു​ര​സ്കാ​ര​വും ന​ൽ​കി ആ​ദ​രി​ക്കും.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ന്യൂ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ​രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ നീ​ളു​ന്ന ഇ​ന്ത്യ ഫെ​സ്റ്റി​ൽ വൈ​കു​ന്നേ​രം അഞ്ചിനു ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

ജി​എ​സ്എ​ച്ച് ഇ​വ​ന്‍റ് സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ൽ "ക​ർ​മ​ശ്രേ​ഷ്ഠ' പു​ര​സ്‌​കാ​രം ഏ​റ്റുവാ​ങ്ങാ​ൻ ഹൂ​സ്റ്റ​ണി​ൽ എ​ത്തി​ച്ചേ​രു​ന്ന മു​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ രാ​വി​ലെ 11ന് ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ലോ​ക കേ​ര​ളാ​സ​ഭാം​ഗ​വും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ബി​സി​ന​സ് സം​ര​ഭ​ക​നും സം​ഘ​ട​ക​നു​മാ​യ ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ ക​ർ​മ​ശ്രീ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങും.

കേ​ര​ള​ത്തി​ൽ കെ​പി​വി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ൽ കൂ​ടി നൂ​റു ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്കു ആ​ശ്ര​യ​മാ​യി മാ​റി​യ പ്ര​മു​ഖ ബി​സി​ന​സ് സം​രം​ഭ​ക​നും ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി പാ​ർ​ട്ണ​റു​മാ​യ കെ.​പി. വി​ജ​യ​ന് സേ​വ​ന​ശ്രീ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കും. തി​രു​വ​ല്ല വി​ജ​യ ഇ​ന്‍റർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ​കൂ​ടി​യാ​ണ് വി​ജ​യ​ൻ.





തി​രു​വ​ല്ല പു​ളി​ക്കീ​ഴ് ബ്ലോക്ക് പ​ഞ്ചാ​യ​ത്തു മു​ൻ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ സാ​ന്നി​ധ്യ​വു​മാ​യ ഈ​പ്പ​ൻ കു​ര്യ​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു "സ്വ​രാ​ജ്' അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി​യ വ്യ​ക്തി​യാ​ണ് ഈ​പ്പ​ൻ കു​ര്യ​ൻ.

അ​മേ​രി​ക്ക​യി​ലെ ന​ഴ്സിംഗ് രം​ഗ​ത്തു ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്ന സു​ജ തോ​മ​സ്, ഡോ. ​ത​ങ്കം അ​ര​വി​ന്ദ് എ​ന്നി​വ​ർ​ക്കും വി​വി​ധ നി​ല​ക​ളി​ൽ ശ്ര​ദ്ധേ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന ഡോ. ​ഷി​ബു ശാ​മു​വേ​ൽ, സു​കേ​ഷ് ഗോ​വി​ന്ദ​ൻ, ഡോ. ​മാ​ത്യു വൈ​ര​മ​ൺ തു​ട​ങ്ങി​യ​വ​രും പു​ര​സ്‌​കാ​ര​ങ്ങ​ൾ ഏ​റ്റു വാ​ങ്ങും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ (ഡ​ബ്ല്യുഎം​സി) ഫൊ​ക്കാ​ന, ഫോ​മാ, ന​ഴ്സിംഗ് അ​സോ​സി​യേ​ഷ​നു​ക​ളാ​യ നൈ​ന, ഐ​യ്‌​ന എ​ന്നീ സം​ഘ​ട​ന​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. സം​ഘ​ട​ന​ക​ൾ​ക്കു വേ​ണ്ടി തോ​മ​സ് മൊ​ട്ട​ക്ക​ൽ, സ​ജി​മോ​ൻ ആ​ന്‍റ​ണി, ബേ​ബി മ​ണ​ക്കു​ന്നേ​ൽ, താ​ര സാ​ജ​ൻ, ബി​ജു ഇ​ട്ട​ൻ എ​ന്നി​വ​ർ അ​വാ​ർ​ഡു​ക​ൾ ഏ​റ്റുവാ​ങ്ങും.

അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ​രം​ഗ​ത്തെ വ്യ​ക്തി​ത്വ​ങ്ങ​ളാ​യ സ്റ്റാ​ൻ​ലി ജോ​ർ​ജ്, ബ്ലെ​സൺ മ​ണ്ണി​ൽ എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. വൈ​കു​ന്നേ​രം മൂന്ന് മു​ത​ൽ അഞ്ച് വ​രെ ല​ക്ഷ്മി പീ​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "മേ​യ് ക്വീ​ൻ ബ്യൂ​ട്ടി പേ​ജെ​ന്‍റ്' സൗ​ന്ദ​ര്യ മ​ത്സ​രം ന​ട​ക്കും.

അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ന് ശേ​ഷം "ഷാ​ൻ റ​ഹ്മാ​ൻ ഷോ' ​അ​ര​ങ്ങേ​റും. ടെ​ക്സ​സി​ലെ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങു​ക​ളി​ലും പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ക്കും.

പ്ര​വാ​സി സം​ബ​ന്ധി​യാ​യ ച​ർ​ച്ച​ക​ൾ, സെ​മി​നാ​റു​ക​ൾ, ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കിംഗ് എ​ക്സി​ബി​ഷ​ൻ​സ്, ആ​രോ​ഗ്യ സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി സാം​ബ ഡാ​ൻ​സ്, ബോ​ളി​വു​ഡ് ഡാ​ൻ​സ് ഫാ​ഷ​ൻ ഷോ, ​ബ്യൂ​ട്ടി പേ​ജ​ന്‍റ് സൗ​ന്ദ​ര്യ മ​ത്സ​രം, പു​ര​സ്‌​കാ​ര രാ​വ് പ​രി​പാ​ടി​ക​ൾ​ക്ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞു​വെ​ന്ന്

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഫെ​സ്റ്റ് മു​ഖ്യ സം​ഘാ​ട​ക​രാ​യ ജെ​യിം​സ് കൂ​ട​ൽ, ജി​ജു കു​ള​ങ്ങ​ര, തോ​മ​സ് സ്റ്റീ​ഫ​ൻ, ബി​നോ​യ് ജോ​ൺ, ജീ​മോ​ൻ റാ​ന്നി, ഷി​ബി റോ​യ്, സ​ഖ​റി​യാ കോ​ശി, ജി​ൻ​സ് മാ​ത്യു, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ല​ക്ഷ്മി പീ​റ്റ​ർ, റെ​യ്‌​ന റോ​ക്ക്, ഫി​ലി​പ്പ് പ​താ​ലി​ൽ, ജോ​ജി ജോ​സ​ഫ്, വാ​വ​ച്ച​ൻ മ​ത്താ​യി, ബി​ജു ചാ​ല​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്