• Logo

Allied Publications

Europe
സീ​റോമ​ല​ബാ​ർ സ​ഭ​യ്ക്ക് നോ​ക്കി​ലും ഗാ​ൽ​വേ​യി​ലും പു​തി​യ ചാ​പ്ലി​ന്മാ​ർ
Share
ഡ​ബ്ലി​ൻ: നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​പ്ലി​നാ​യി ഫാ. ​ഫി​ലി​പ്പ് പെ​രു​നാ​ട്ട് ചു​മ​ത​ല​യേ​റ്റു. ഇ​ടു​ക്കി രൂ​പ​താം​ഗ​മാ​യ ഫാ. ​ഫി​ലി​പ്പ് ഗാ​ൽ​വേ കു​ർ​ബാ​ന സെ​ന്‍റ​റി​ലേ​യും ബാ​ലി​ന​സ്ളോ കു​ർ​ബാ​ന സെ​ന്‍റ​റി​ലേ​യും ഹ്ര​സ്വ​കാ​ല സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് നോ​ക്കി​ലേ​ക്ക് എ​ത്തു​ന്ന​ത്.

ഫാ. ​ഫി​ലി​പ്പ് പെ​രു​നാ​ട്ടി​നെ നോ​ക്ക് അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ർ റ​വ. ഫാ. ​റി​ച്ചാ​ർ​ഡ് ഗി​ബോ​ൺ​സ് സ്വീ​ക​രി​ച്ചു. നോ​ക്ക് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ സേ​വ​നം അ​നു​ഷ്‌​ഠി​ച്ചു​വ​ന്ന ഗാ​ൽ​വേ റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി (ബാ​ബു) പ​ര​തേ​പ്പ​തി​യ്ക്ക​ലും ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യും (ബെ​ൽ​ഫാ​സ്റ്റ് റി​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ), നോ​ക്ക്, ഗാ​ൽ​വേ സീ​റോ​മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ധ​രാ​യി​രു​ന്നു.



കാ​സി​ൽ​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യും ഫാ. ​ഫി​ലി​പ്പി​നാ​യി​രി​ക്കും. എ​ല്ലാ ര​ണ്ടാം ശ​നി​യാ​ഴ്ച​ക​ളി​ലും പ​തി​വ്പോ​ലെ സീ​റോ​മ​ല​ബാ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യും തി​രു​ക​ർ​മ​ങ്ങ​ളും നോ​ക്ക് ദേ​വാ​ല​യ​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ നോ​ക്കി​ലെ​ത്തു​ന്ന സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് അ​ച്ച​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്. (ഫാ. ​ഫി​ലി​പ്പ് പെ​രു​നാ​ട്ട്: 0892787353).

സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഗാ​ൽ​വേ റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ആ​ന്‍റ​ണി (ബാ​ബു) പ​ര​തേ​പ്പ​തി​യ്ക്ക​ൽ ഗാ​ൽ​വേ കു​ർ​ബാ​ന സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു. ര​ണ്ടു​വ​ർ​ഷ​മാ​യി നോ​ക്കി​ൽ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ചാ​പ്ലി​നാ​യും കാ​സി​ൽ​ബാ​ർ, സ്ലൈ​ഗോ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളു​ടെ ചാ​പ്ലി​നാ​യും സേ​വ​നം ചെ​യ്തു​വ​ന്ന ഫാ. ​ആ​ന്‍റ​ണി ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​ണ്.



ബാ​ലി​ന​സ്ളോ, സ്ലൈ​ഗോ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളു​ടെ ചു​മ​ത​ല​യും ഫാ. ​ആ​ന്‍റ​ണി പ​ര​തേ​പ്പ​തി​ക്ക​ലി​നാ​യി​രി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന