• Logo

Allied Publications

Europe
യു​ക്മ യോ​ർ​ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
ല​ണ്ട​ൻ: യു​ക്മ ന​ഴ്സ​സ് ഫോ​റ​വും യു​ക്മ യോ​ർ​ക് ഷെ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജ​ണും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ആ​ദ്യ ന​ഴ്സ​സ് ദി​നാ​ഘോ​ഷം ശ​നി​യാ​ഴ്ച വെ​ക്ഫീ​ൽ​ഡി​ലെ ഹോ​ർ​ബ​റി വ​ർ​ക്കിം​ഗ് മെം​ബേ​ഴ്സ് ക്ല​ബി​ൽ ന​ട​ക്കും. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക സെ​ഷ​നു​ക​ളും ന​ട​ക്കും.

യു​കെ​യി​ൽ ന​ഴ്സു​മാ​രാ​യി ജോ​ലി​ചെ​യ്യു​ന്ന​വ​ർ, എ​ൻ​എം​സി ര​ജി​സ്ട്രേ​ഷ​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​ർ, ന​ഴ്സിം​ഗ് പ്ര​ഫ​ഷ​ൻ ഉ​ണ്ടാ​യി​രി​ക്കെ ഇ​ത​ര മേ​ഖ​ല​ക​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് ഇ​ന്‍റ​ർ​വ്യൂ, ജോ​ലി ക​യ​റ്റം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല​ട​ക്കം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സെ​ഷ​നു​ക​ൾ ആ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും സിപിഡി ​പോ​യിന്‍റ്സും ല​ഭി​ക്കും. യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ ന​ഴ്സ​സ് ദി​നാ​ഘോഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.



നാ​ഷ​ണൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ഡാ​നി​യേ​ൽ, റീ​ജ​ണൽ പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി എ​സ്‌ മാ​ത്യൂ​സ്, നാ​ഷ​ണൽ ന​ഴ്സ​സ് കോ ഓ​ർ​ഡി​നേ​റ്റ​ർ സോ​ണി​യ ലു​ബി, റീ​ജ​ണ​ൽ സെ​ക്ര​ട്ട​റി അ​ജു വ​ർ​ഗീ​സ്, ന​ഴ്സ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹ​രി കൃ​ഷ്ണ​ൻ, അ​ലീ​ന, മു​ൻ നാ​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജ​ൻ സ​ത്യ​ൻ തു​ട​ങ്ങി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

പ്ര​ഫ​ഷ​ണ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ്, അ​റി​വ് മെ​ച്ച​പ്പെ​ടു​ത്ത​ൽ, നെ​റ്റ്‌​വ​ർ​ക്കിം​ഗ് അ​വ​സ​ര​ങ്ങ​ൾ, ക​രി​യ​ർ മു​ന്നേ​റ്റം, ക​ലാ​പ​രി​പാ​ടി​ക​ൾ, ക​മ്യൂ​ണി​റ്റി ബി​ൽ​ഡിം​ഗ് തു​ട​ങ്ങി വി​ജ്ഞാ​ന​പ്ര​ദ​വും വി​ദ്യാ​ഭ്യാ​സ​പ​ര​വും വി​നോ​ദ​പ​ര​വു​മാ​യ ദി​നാ​ഘോ​ഷ​മാ​ണ് യു​എ​ൻ​എ​ഫ് ഒ​രു​ക്കു​ന്ന​ത്‌.

ന​ഴ്സിം​ഗ് ക​ൺ​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കാ​നും ന​ഴ്സിം​ഗ് സേ​വ​ന മേ​ഖ​ല​യി​ലു​ള്ള​വ​രെ ആ​ദ​രി​ക്കാ​നും അ​നു​മോ​ദി​ക്കാ​നും യു​ക്മ യോ​ർ​ക്ഷ​യ​ർ ആ​ൻ​ഡ് ഹം​ബ​ർ റീ​ജിണി​ന്‍റെ യു​ക്മ ന​ഴ്സ​സ് ഫോ​റം വെ​സ്റ്റ് യോ​ർ​ക്ഷ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​മാ​യി ചേ​ർ​ന്ന് രാ​ജ്യാ​ന്ത​ര ന​ഴ്‌​സ​സ് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​തി​യി​ലാ​ണ്.

വേ​ദി​യു​ടെ വി​ലാ​സം: Harbury Working Members Club,Wakefield, WF4 5DB.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന