• Logo

Allied Publications

Europe
കു​ഞ്ഞു മി​ഷ​ന​റി​മാ​രു​ടെ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന വേ​ദി​യാ​യി "സൗ​റൂ​ത്ത 2025'
Share
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ രൂ​പ​ത വാ​ർ​ഷി​ക കൂ​ട്ടാ​യ്മ "സൗ​റൂ​ത്ത 2025' ബ​ർ​മിം​ഗ്ഹാ​മി​ലെ വാ​ഷ് വു​ഡ് ഹീ​ത്ത് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്നു.

രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് കു​ഞ്ഞു മി​ഷ​ന​റി​മാ​ർ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം കു​ഞ്ഞു മി​ഷ​ന​റി​മാ​രു​ടെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ വേ​ദി​യാ​യി മാ​റി.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി, പ്ര​യ്‌​സ് ആ​ൻ​ഡ് വ​ർ​ഷി​പ്, രൂ​പ​ത എ​സ്എം​വൈ​എം ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക് ബാ​ൻ​ഡ് എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ.

തു​ട​ർ​ന്ന് പി​താ​വു​മാ​യി കു​ഞ്ഞു മി​ഷ​ന​റി​മാ​ർ ന​ട​ത്തി​യ വി​വി​ധ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു.










മി​ഷ​ൻ​ലീ​ഗി​ന്‍റെ പ​താ​ക​യു​മേ​ന്തി സ്നേ​ഹ​ത്തി​ന്‍റെ​യും ത്യാ​ഗ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും സ​ഹ​ന​ത്തി​ന്‍റെ​യും പു​ത്ത​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി​യും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി.

മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ.​ഫാ. മാ​ത്യു പാ​ല​ര​ക്ക​രോ​ട്ട് സി​ആ​ർ​എം സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത ചാ​ൻ​സി​ല​ർ റ​വ.​ഡോ. മാ​ത്യു പി​ണ​ക്കാ​ട്ട്, പ്രൊ​ക്കു​റേ​റ്റ​ർ റ​വ.​ഫാ. ജോ ​മൂ​ല​ശേ​രി വി​സി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

വൈ​ദി​ക​നാ​കാ​നു​ള്ള എ​ന്‍റെ സ്വ​പ്നം എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി മെ​ൽ​വി​ൻ ജെ​യ്‌​മോ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​വും ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചു. വൈ​കു​ന്നേ​രം മി​ഷ​ൻ ലീ​ഗ് ആ​ന്ത​ത്തോ​ടെ അ​വ​സാ​നി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​ൻ​റ്റി​ൻ ജെ​യിം​സ് ന​ന്ദി അ​ർ​പ്പി​ച്ചു.

രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ജി​ൻ പോ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റ​വ.​സി. ലീ​നാ മ​രി​യ, റ​വ.​സി. ക​രു​ണ സി​എം​സി, ജി​ൻ​സി പോ​ൾ, ടി​റ്റോ തോ​മ​സ്, സ​ജി വ​ർ​ഗീ​സ്, ജി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന