• Logo

Allied Publications

Middle East & Gulf
സ​മ​ഗ്ര​മാ​യ പ്ര​വാ​സി പു​നഃ​ര​ധി​വാ​സ​ന​യം രൂ​പീ​ക​രി​ണം: ന​വ​യു​ഗം ദ​മാം മേ​ഖ​ല സ​മ്മേ​ള​നം
Share
ദ​മാം: ഗ​ൾ​ഫ് അ​ട​ക്ക​മു​ള്ള വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന സ്വ​ദേ​ശി​വ​ത്ക​ര​ണ കു​ടി​യേ​റ്റ​വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ൾ കാ​ര​ണം ജോ​ലി ന​ഷ്‌​ട​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ പു​നഃ​ര​ധി​വാ​സ​ത്തി​നാ​യി സ​മ​ഗ്ര​മാ​യ ന​യം നോ​ർ​ക്ക രൂ​പീ​ക​രി​ണ​മെ​ന്ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി ദ​മാം മേ​ഖ​ല സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ദ​മാം ബ​ദ​ർ അ​ൽ​റാ​ബി ഹാ​ളി​ലെ സ​ഫി​യ അ​ജി​ത് ന​ഗ​റി​ൽ ന​ട​ന്ന ദ​മാം മേ​ഖ​ല സ​മ്മേ​ള​നം, ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.എ. വാ​ഹി​ദ് കാ​ര്യ​റ ഉ​ദ്​ഘാ​ട​നം ചെ​യ്തു. ജാ​ബി​ർ മു​ഹ​മ്മ​ദ് ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ആ​മി​ന റി​യാ​സ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.

ദ​മാം മേ​ഖ​ല സെ​ക്രെ​ട്ട​റി ഗോ​പ​കു​മാ​ർ മേ​ഖ​ല പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഷാ​ജി മ​തി​ല​കം സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ന​വ​യു​ഗം കേ​ന്ദ്ര​നേ​താ​ക്ക​ളാ​യ സാ​ജ​ൻ ക​ണി​യാ​പു​രം, ഉ​ണ്ണി​മാ​ധ​വം, സ​ജീ​ഷ് പ​ട്ടാ​ടി, പ്രി​ജി കൊ​ല്ലം, ഉ​ണ്ണി പൂ​ച്ചെ​ടി​യി​ൽ, ശ​ര​ണ്യ ഷി​ബു, ഹു​സൈ​ൻ നി​ല​മേ​ർ എ​ന്നി​വ​ർ അ​ഭി​വാ​ദ്യ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

സം​ഗീ​ത സ​ന്തോ​ഷ്, റി​യാ​സ് മു​ഹ​മ്മ​ദ്, ത​മ്പാ​ൻ ന​ട​രാ​ജ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ പ്ര​സീ​ഡി​യം സ​മ്മേ​ള​ന​ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സാ​ബു വ​ർ​ക്ക​ല, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​മേ​യ ക​മ്മി​റ്റി​യി​ലും മു​ഹ​മ്മ​ദ് ഷി​ബു, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ മി​നി​ട്സ് ക​മ്മി​റ്റി​യി​ലും പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ടി​ന് മേ​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​വി​ധ യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ സം​സാ​രി​ച്ചു. 31 അം​ഗ​ങ്ങ​ൾ അ​ട​ങ്ങി​യ പു​തി​യ ദ​മാം മേ​ഖ​ല ക​മ്മി​റ്റി​യെ​യും കേ​ന്ദ്ര സ​മ്മേ​ള​ന​ത്തി​ലേ​ക്ക് 40 അം​ഗ പ്ര​തി​നി​ധി​ക​ളെ​യും സ​മ്മേ​ള​നം തെ​രെ​ഞ്ഞെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ന് ജോ​സ് ക​ട​മ്പ​നാ​ട് സ്വാ​ഗ​ത​വും ഗോ​പ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ