• Logo

Allied Publications

Europe
നി​ഖ്യാ: റോ​മി​ൽ അ​ന്താ​രാ​ഷ്‌​ട്ര സി​ന്പോ​സി​യം
Share
റോം: ​​​നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ 17ാം ശ​​​​താ​​​​ബ്‌​​​ദി പ്ര​​​​മാ​​​​ണി​​​​ച്ച് വി​​​​വി​​​​ധ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ളു​​​​ടെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച നാ​​​​ലു ദി​​​​വ​​​​സ​​​​ത്തെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സി​​​​ന്പോ​​​​സി​​​​യം റോ​​​​മി​​​​ലെ അ​​​​ഞ്ചേ​​​​ലി​​​​ക്കും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽ ഇ​​​​ന്ന​​​​ലെ ആ​​​​രം​​​​ഭി​​​​ച്ചു.

വി​​​​വി​​​​ധ സ​​​​ഭ​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ട്ട നൂ​​​​റി​​​​ലേ​​​​റെ മെ​​​​ത്രാ​​​​ന്മാ​​​​രും ഇ​​​​രു​​​​നൂ​​​​റി​​​​ലേ​​​​റെ ദൈ​​​​വ​​​​ശാ​​​​സ്ത്ര പ​​​​ണ്ഡി​​​​ത​​​​ന്മാ​​​​രും സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന സ​​​​മ്മേ​​​​ള​​​​ന​​​​ത്തെ ശ​​​​നി​​​​യാ​​​​ഴ്ച ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യും. ‘നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സും മൂ​​​​ന്നാം സ​​​​ഹ​​​​സ്രാ​​​ബ്‌​​​ദ​​​​ത്തി​​​​ലെ സ​​​​ഭ​​​​യും’ എ​​​​ന്ന​​​​താ​​​​ണു സി​​​​ന്പോ​​​​സി​​​​യ​​​​ത്തി​​​​ന്‍റെ മു​​​​ഖ്യ പ്ര​​​​മേ​​​​യം.

എ​​​​ക്യു​​​​മെ​​​​നി​​​​സ​​​​ത്തി​​​​നു​​​വേ​​​​ണ്ടി​​​​യു​​​​ള്ള വ​​​​ത്തി​​​​ക്കാ​​​​ൻ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ, അ​​​​ഞ്ചേ​​​​ലി​​​​ക്കും യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലെ എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​വും അ​​​​ന്ത​​​​ർ​​​​ദേ​​​​ശീ​​​​യ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ദൈ​​​​വ​​​​ശാ​​​​സ്ത്ര സ​​​​മി​​​​തി​​​​യു​​​​മാ​​​​ണ് സി​​​​ന്പോ​​​​സി​​​​യം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ക​​​​ത്തോ​​​​ലി​​​​ക്ക, ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്, ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ്, ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭ​​​​ക​​​​ളാ​​​​ണ് സി​​​​ന്പോ​​​​സി​​​​യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളെ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​ത്.

പ്രാ​​​​ർ​​​​ഥ​​​​നാ​​​​ശു​​​​ശ്രൂ​​​​ഷ​​​​യ്ക്ക് സ​​​​ഭൈ​​​​ക്യ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ൻ ക​​​​ർ​​​​ദി​​​​നാ​​​​ൾ കു​​​​ർ​​​​ട്ട് കോ​​​​ഹ്, പി​​​​സീ​​​​ദി​​​​യാ​​​​യി​​​​ലെ ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് മെ​​​​ത്രാ​​​​ൻ ഇ​​​​യ്യോ​​​​ബ്, കോ​​​​പ്റ്റി​​​​ക് ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭ​​​​യി​​​​ലെ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് മെ​​​​ത്രാ​​​​ൻ അ​​​​ൻ​​​​ബാ കി​​​​റി​​​​ല്ലോ​​​​സ്, മു​​​​ൻ ആം​​​​ഗ്ലി​​​​ക്ക​​​​ൻ സ​​​​ഭാ​​​​ധ്യ​​​​ക്ഷ​​​​ൻ ഡോ. ​​​​റൊ​​​​വാ​​​​ൻ വി​​​​ല്യം​​​​സ് എ​​​​ന്നി​​​​വ​​​​ർ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു.

ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് ദൈ​​​​വ​​​​ശാ​​​​സ്ത്ര സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ​​​​ൻ പ്ര​​​​ഫ. പോ​​​​ൾ ഗാ​​​​വ്റി​​​​ലു​​​​ക്ക് ഉ​​​​ദ്ഘാ​​​​ട​​​​ന​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി. 30 സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​യി നൂ​​​​റി​​​​ലേ​​​​റെ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടും.

നി​​​​ഖ്യാ സൂ​​​​ന​​​​ഹ​​​​ദോ​​​​സ് നി​​​​ർ​​​​വ​​​​ചി​​​​ച്ച വി​​​​ശ്വാ​​​​സ​​​​സ​​​​ത്യ​​​​ങ്ങ​​​​ളെ ക്രൈ​​​​സ്ത​​​​വ​​​​സ​​​​ഭ​​​​ക​​​​ൾ ഇ​​​​പ്പോ​​​​ഴും ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന​​​​ത്, ഇ​​​​ട​​​​ക്കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​ൻ സ​​​​ഹ​​​​യ​​​​ക​​​​മാ​​​​ണെ​​​​ന്നും വ​​​​ർ​​​​ധി​​​​ച്ച കൂ​​​​ട്ടാ​​​​യ്മ​​​​യോ​​​​ടെ വി​​​​ശ്വാ​​​​സ​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​വാ​​​​ൻ സ​​​​ഭ​​​​ക​​​​ളെ പ്രോ​​​​ത്സാഹി​​​​പ്പി​​​​ക്കാ​​​​ൻ സി​​​​ന്പോ​​​​സി​​​​യം ഉ​​​​പ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സം​​​​ഘ​​​​ട​​​​ക​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന