• Logo

Allied Publications

Americas
ടെ​നി​സി​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി പോ​യ സ്കൈ​ഡൈ​വിം​ഗ് വി​മാ​നം ത​ക​ർ​ന്നു; നിരവധി പേ​ർ​ക്ക് പ​രിക്ക്
Share
തു​ല​ഹോ​മ: ടെ​നി​സി​യി​ലെ കോ​ഫി കൗ​ണ്ടി​യി​ലു​ള്ള തു​ല​ഹോ​മ റീ​ജ​ണൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം സ്കൈ​ഡൈ​വിം​ഗ് വി​മാ​നം ത​ക​ർ​ന്നു വീ​ണു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. 20 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​യി പോ​യ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്ക​റ്റ​വ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മൂ​ന്ന് പേ​രെ തു​ട​ർ​ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രാ​ളെ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യും ന​ഗ​ര വ​ക്താ​വ് ലൈ​ൽ റ​സ്‌​സ​ൽ പ​റ​ഞ്ഞു.

ഹൈ​വേ പ​ട്രോ​ളിംഗ് വി​ഭാ​ഗം പ​ക​ർ​ത്തി​യ വി​ഡി​യോ​യി​ൽ വി​മാ​ന​ത്തി​ന്‍റെ വാ​ൽ ഭാ​ഗ​ത്തി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യി കാ​ണാം. വി​മാ​ന​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. വി​മാ​നം ത​ക​ർ​ന്ന പ്ര​ദേ​ശം മ​ഞ്ഞ ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് അ​ട​യാ​ള​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഞാ​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം 12.30ന് ​തു​ല​ഹോ​മ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട ഡെ​ഹാ​വി​ലാ​ൻ​ഡ് ഡി​എ​ച്ച്6 ട്വി​ൻ ഒ​ട്ട​ർ എ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും ലൈ​ൽ റ​സ്‌​സ​ൽ അ​റി​യി​ച്ചു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്