• Logo

Allied Publications

Americas
ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ. കിമ്മിന്‍റെ ടോക്ക് ഷോ സംഘടിപ്പിച്ചു
Share
ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂത്ത് മിനിസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ കത്തോലിക്കാ വാഗ്മിയും സംഗീതജ്ഞനുമായ പോൾ ജെ കിം നേതൃത്വം നൽകി. സംഗീതവും നർമവും നിറഞ്ഞ ടോക്ക് ഷോയോടെയാണ് യൂത്ത് നൈറ്റ് അരങ്ങേറിയത്.

ഇടവകയിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ക്നാനായ റീജൻ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ നിർവഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലി പുത്തൻപുര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

പോൾ ജെ കിമ്മിന്‍റെ സാന്നിധ്യം ഇടവകയ്ക്ക് അനുഗ്രഹമാണെന്ന് ഫാ. ബിൻസ് ചേത്തലിൽ അഭിപ്രായപ്പെട്ടു. പരിപാടിയിൽ പങ്കെടുത്ത യുവജനങ്ങളെ വികാരി ഫാ. സിജു മുടക്കോടിൽ അഭിനന്ദിച്ചു. അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, ടീൻ മിനിസ്ട്രി കോഓർഡിനേറ്റർ മെജോ കുന്നശ്ശേരി, ട്രസ്റ്റിമാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, യൂത്ത് ട്രസ്റ്റി നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, പിആർഒ അനിൽ മറ്റത്തിക്കുന്നേൽ എന്നിവർ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
മി​ഷി​ഗ​ൺ: 1975ൽ ​സ്ഥാ​പി​ത​മാ​യ മി​ഷി​ഗ​ണി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബിന്‍റെ സു​വ​ർ​ണജൂ​ബി​ലി ആ​
ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പോൾ ജെ. കിമ്മിന്‍റെ ടോക്ക് ഷോ സംഘടിപ്പിച്ചു.
ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ 15ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യൂത്ത് മിനിസ്ട്രി സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖ കത്തോല
നിയോഗങ്ങൾ വിസ്മരിക്കുന്നവർ ദൈവത്തിൽ നിന്നകന്നുപോകുന്നു: റവ റോബിൻ വർഗീസ്.
ഡാ​ള​സ് : ക്രി​സ്തു​വി​നു വേ​ണ്ടി ജീ​വി​തം സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​വ​രാ​ണ് ഓ​രോ​രു​ത്ത​രു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ന​മ്മി​ൽ ഭ​ര​മേ​ല്പി​ക്ക​പ
അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ കോ​ൺ​ഫറ​ൻ​സി​നു ന്യൂ​ജേ​ഴ്സി​യി​ൽ അ​ര​ങ്ങൊ​രു​ങ്ങു​ന്നു; സ​ജി എ​ബ്ര​ഹാം കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ.
ന്യൂ​ജേ​ഴ്സി: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) പ​തി​നൊ​ന്നാ​മ​ത് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സും അ​വാ​ർ
ടോ​ൾ ടെ​യി​ൽ’ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി ഐ​വി​ൻ തോ​മ​സ്.
ഗാ​ർ​ല​ൻ​ഡ് (ഡാ​ള​സ്): ഡാ​ള​സി​ൽ നി​ന്നു​ള്ള ഐ​വി​ൻ തോ​മ​സ് ഈ ​വ​ർ​ഷ​ത്തെ ’ടോ​ൾ ടെ​യി​ൽ’ (ഠ​മ​ഹ​ഹ ഠ​മ​ഹ​ല) പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ (ടോ​സ്റ്റ്മാ​സ്റ്റേ