• Logo

Allied Publications

Americas
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്‍റ്: വിജയികളെ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു
Share
ഡാളസ്: 35ാമത് ഇന്‍റർനാഷണൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്‍റിൽ കലിഫോർണിയ ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ മൂന്നു ഗെയിമുകൾക്കു പരാജയപ്പെടുത്തി വിജയിച്ച ഡാളസ് സ്ട്രൈക്കേഴ്സിനെ ആദരിച്ച് ഡാളസ് മലയാളി അസോസിയേഷൻ. ഹൂസ്റ്റണിൽ നടന്ന ടൂർണമെന്‍റിനായിരുന്നു ഡാളസ് സ്ട്രൈക്കേഴ്സിന്‍റെ മിന്നും വിജയം.

ഇർവിംഗ് ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്‍റ് ജൂഡി ജോസ് സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ റോബിൻ ജോസഫിനു വിജയ ടീമിന്‍റെ ചിത്രം ആലേഖനം ചെയ്ത അംഗീകാരഫലകം സമ്മാനിച്ചു.

ഫോമാ സൗത്ത് വെസ്റ്റ് റീജൺ വൈസ് പ്രസിഡന്‍റ് ബിജു ലോസൺ, അസോസിയേഷൻ ഡയറക്ടർ ഡസ്റ്റർ ഫെരേര, ഡാളസ് സ്ട്രൈക്കേഴ്സ് മാനേജർ തങ്കച്ചൻ ജോസഫ്, സ്ട്രൈക്കേഴ്സ് വൈസ് പ്രസിഡന്‍റ് സുനിൽ തലവടി, ചീഫ് കോച്ച് ജിനു കുടിലിൽ, അസിസ്റ്റന്റ് കോച്ച് ഷിബു ഫിലിപ്പ്, വൈസ് ക്യാപ്റ്റൻ നെൽസൻ ജോസഫ്, അസോസിയേഷൻ വിമൻസ് ചെയർപഴ്സൻ ഫോമ വിമൻസ് ഫോറം പ്രതിനിധിയുമായ രഷ്മ രഞ്ജിത് തുടങ്ങിയവർ വിജയികളെ അനുമോദിച്ചു സംസാരിച്ചു.



മൂന്നു ദശകങ്ങൾക്കു മുമ്പു ഡാളസ് ട്രൈക്കേഴ്സും ലീഗും രാജ്യാന്തര വോളിബോൾ വേദിയിലെ വിസ്മയപ്രതിഭയായ ജിമ്മി ജോർജിന്‍റെ സ്മരണാർഥം തുടക്കം കുറിച്ച ടൂർണമെന്‍റ് ഇന്നിപ്പോൾ സ്പോർട്സ് പ്രേമികളായ നോർത്ത് അമേരിക്കൻ മലയാളികളുടെ ഹരമായി മാറിയിരിക്കുന്നു. അടുത്തവർഷം മേയ് മാസത്തിൽ ഡാളസിൽ അരങ്ങേറുന്ന മത്സരത്തിൽ മാറ്റുരയ്ക്കുവാനായി കാനഡ ഉൾപ്പെടെയുള്ള നോർത്ത് അമേരിക്കയിലെ ടീമുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

ഡാലസ് സ്ട്രൈക്കേഴ്സിന്‍റെ വിജയത്തിന്‍റെ പിന്നിൽ തിളങ്ങിയ മറ്റു താരങ്ങൾ: ജോനാ മാത്യു(എംവിപി) സീൽവാനുസ് സജു, ജൂഡ് ഐസക്ക്, ഡാനിയൽ ഇല്ലിക്കൽ, ട്രോയി ഫിലിപ്പ്, ജോഷ്വാ കുടിലിൽ, അരോൺ മാത്യു, സാക്ക് തോമസ്, പീറ്റർ അലക്സ്, ജോനാഥൻ സാമുവൽ, ജേക്കബ് സ്കറിയ, എയ്ഡൻ ജോർജ്, നിഖിൽ ജോൺ, എന്നിവർ. സേവിയർ ഫിലിപ്പ്, മനോജ് പാപ്പൻ എന്നിവർ സ്ട്രൈക്കേഴ്സിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. ഡാലസ് മലയാളി അസോസിയേഷൻ സെക്രട്ടറി സിൻജോ തോമസ്, ട്രഷറർ സെയ്ജു വർഗീസ് എന്നിവർ പ്രോഗ്രാം നയിച്ചു.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വാ​ർ​ഷി​കാ​ഘോ​ഷം; സം​ഗീ​ത ആ​ൽ​ബ​ത്തി​ലെ ആ​ദ്യ ഗാ​നം ഒ​മ്പ​തി​ന് റി​ലീ​സ് ചെ​യ്യും.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​തി​ന​ഞ്ചാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​റ​ത്തി​റ​ക്കു
സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി ക്രൈ​സ്ത​വ കൂ​ട്ടാ​യ്മ​യാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​
കൊ​പ്പേ​ലി​ൽ വി. ​അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു ഭ​ക്തി​നി​ർ​ഭ​ര​മാ​യ സ​മാ​പ​നം.
ടെ​ക്സ​സ്: കേ​ര​ള​സ​ഭ​യു​ടെ പു​ണ്യ​വും ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യു​മാ​യ വി.
മോ​ഷ​ണ ശ്ര​മം: ഹൂ​സ്റ്റ​ണി​ൽ ക​ള്ള​ന്മാ​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് ക​ട ഉ​ട​മ.
ഹൂ​സ്റ്റ​ൺ: വ​ട​ക്ക​ൻ ഹൂ​സ്റ്റ​ണി​ൽ ചെ​മ്പ് വ​യ​ർ മോ​ഷ്‌​ടി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് ക​ള്ള​ന്മാ​രെ ക​ട​യു​ട​മ വെ​ടി​വ​ച്ചു. പു​ല​ർ​ച്ചെ 4.
യു​എ​സി​ൽ പു​തു​താ​യി എ​ട്ടു ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ഡാ​ള​സ്: അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ വേ​ഗ​ത്തി​ലും എ​ളു​പ്പ​ത്തി​ലും ല​ഭ്യ​മാ​ക്കാ​നാ​യി കൂ​ടു​ത​ൽ ന​ഗ​ര​ങ്ങ​ളി​ൽ