• Logo

Allied Publications

Americas
ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വീ​ൻ​സി​ലെ ക​ന്നി​ഹാം പാ​ർ​ക്കി​ൽ ന​ട​ന്ന ചാ​രി​റ്റി ക്രി​ക്ക​റ്റ് മ​ത്സ​രം സ​മാ​പി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ര​സ്കാ​ര വി​ത​ര​ണ​ച്ച​ട​ങ്ങ് നാ​ഷ​ണൽ ക​മ്മി​റ്റി അം​ഗം മേ​രി​ക്കു​ട്ടി മൈ​ക്കി​ളി​ന്‍റെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ചു. ലാ​ജി സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​മ​ൺ​വെ​ൽ​ത്ത് ക്രി​ക്ക​റ്റ് ലീ​ഗ് പ്ര​സി​ഡ​ന്‍റ് അ​ജി​ത് ഭാ​സ്ക​ർ, ക്രി​ക്ക​റ്റ് കോ​ച്ചും ക​ർ​ണാ​ട​ക ടീം ​മു​ൻ ക്യാ​പ്റ്റ​നു​മാ​യ പി.​വി. ശ​ശി​കാ​ന്ത് എ​ന്നി​വ​ർ ആ​തി​ഥേ​യ​രാ​യി​രു​ന്നു. ഫൊ​ക്കാ​ന ട്ര​ഷ​റ​ർ ജോ​യി ചാ​ക്ക​പ്പ​നും മ​റ്റു പ​ല​രും പ​ങ്കെ​ടു​ത്തു.



വി​ജ​യി​ക​ളാ​യ ന്യൂ​യോ​ർ​ക്ക് ഫീ​നി​ക്സ്, ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യ ഫി​ല​ഡ​ൽ​ഫി​യ മ​ച്ചാ​ൻ​സ്, സ്പോ​ൺ​സ​ർ​മാ​ർ, സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ട്രോ​ഫി​ക​ളും മെ​മെ​ന്‍റോക​ളും ന​ൽ​കി.

ഡോ. ​ഷൈ​ല മാ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​യോ​ർ​ക്ക്, ലൈ​വ് ഓ​ൺ ന്യൂ​യോ​ർ​ക്ക് പ്ര​തി​നി​ധി​ക​ൾ, ഉ​ഷ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റീ​ജ​ണ​ൽ ഹ്യൂ​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു.

സ​ജി​മോ​ൻ, ജോ​യി ചാ​ക്ക​പ്പ​ൻ, ജി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​രെ ലാ​ജി തോ​മ​സും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. റോ​ഷ​ൻ മാ​മ്മ​ൻ, ശ്രീ​നി, ഷീ​ബ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ളം അ​ര​ങ്ങേ​റി.



റോ​ഷി ജോ​ർ​ജും എ​മി തോ​മ​സും എം​സി​യാ​യി​രു​ന്നു. പോ​ൾ ക​റു​ക​പ്പ​ള്ളി, തോ​മ​സ് തോ​മ​സ്, ലീ​ല മാ​രേ​ട്ട്, സ​ജി പോ​ത്ത​ൻ, ബി​ജു ജോ​ൺ, ആ​ർ.വി. ​ആ​ന്‍റോ വ​ർ​ക്കി, ജീ​മോ​ൻ വ​ർ​ഗീ​സ്, സി​ജു സെ​ബാ​സ്റ്റ്യ​ൻ, മേ​രി ഫി​ലി​പ്പ്, മേ​രി​ക്കു​ട്ടി മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫോ​മാ ന്യൂ​യോ​ർ​ക്ക് റീ​ജണൽ ഭാ​ര​വാ​ഹി​ക​ളും ഫോ​മാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. ജി​ൻ​സ് ജോ​സ​ഫ്, ഡോ​ൺ തോ​മ​സ്, മാ​ത്യു തോ​മ​സ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ​ബ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​ക്കി​യ ക​മ്മി​റ്റി​ക്കാ​രെ പ്ര​ശം​സി​ച്ചു.

ലാ​ജി തോ​മ​സ്, ഡോ​ൺ തോ​മ​സ്, മാ​ത്യു തോ​മ​സ്, ജി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.

കെ​ന്‍റക്കി​യി​ലെ പ​ള്ളി​യി​ൽ വെ​ടി​വ‌‌‌യ്​പ്പ്: ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
കെ​ന്‍റക്കി: കെ​ന്‍റ​ക്കി​യി​ലെ ലെ​ക്സിംഗ്ടണ​നി​ലെ റി​ച്ച്മ​ണ്ട് റോ​ഡ് ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​
ഹൂ​സ്റ്റ​ണി​ൽ മു​ൻ ടെ​ക്സ​സ് സ​തേ​ൺ യൂ​ണി​വേ​ഴ്സി​റ്റി ഫു​ട്ബോ​ൾ താ​രം വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: കാ​ൽ​ഹൗ​ൺ സൗ​ത്ത് മ​ക്ഗ്രി​ഗ​ർ വേ​യി​ലു​ള്ള മാ​ക് 4460 അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ പാ​ർ​ക്കിംഗ് ഗാ​രി​ജി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ടൈ​ല​ർ മാ​ർ
ലഹരിമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊല്ലാൻ ശ്രമം; ടെക്സസിൽ യുവതി അറസ്റ്റിൽ.
പാർക്കർ കൗണ്ടി, ടെക്സസ്: ഫെന്റനൈൽ കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 63 വയസുകാരിയായ പമേല ജീൻ സ്റ്റാൻലി അറസ്റ്റിൽ.
മലങ്കര ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിൽ ശ്രദ്ധേയമായി ഗായകസംഘം.
സ്റ്റാംഫോർഡ്, കനക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു
മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ അ​തി​ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സും അ​വാ​ർ​ഡ് ച​ട​ങ്ങും വേ​റി​ട്ട​താ​കും: ആ​ർ​ച്ച് ബി​ഷ​പ്പ് എ​ൽ​ദോ മോ​ർ തീ​ത്തോ​സ്.
ന്യൂ​ജ​ഴ്സി: യൂ​ത്ത്ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സ​ഭ, നോ​ർ​ത്ത് അ​മേ​രി​ക്ക അ​തി​രൂ​പ​താ​