• Logo

Allied Publications

Europe
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി വേ​ദി​യി​ൽ മ​ല​യാ​ളി സു​ന്ദ​രി മ​ത്സ​രം ഓ​ണ​ച്ച​ന്തം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ല​ണ്ട​ൻ: ഓ​ഗ​സ്റ്റ് മു​പ്പ​തി​ന് റോ​ത​ർ​ഹാ​മി​ൽ വ​ച്ച് ന​ട​ക്കു​ന്ന യു​ക്മ കേ​ര​ള പൂ​രം വ​ള്ളം ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു യു​ക്മ മ​ല​യാ​ളി സു​ന്ദ​രി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ​സ്ത്ര ബ്രാ​ൻ​ഡ് ആ​യ തെ​രേ​സാ​സ് ല​ണ്ട​നു​മാ​യി ചേ​ർ​ന്നാ​ണ് ഓ​ണ​ച്ച​ന്തം എ​ന്ന പേ​രി​ൽ യു​ക്മ ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഒ​രു റ​ൺ​വേ ഫാ​ഷ​ൻ ഷോ ​എ​ന്ന​തി​ലു​പ​രി ഫാ​ഷ​ൻ, ക​ല, കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ങ്ങ​ൾ എ​ന്നി​വ ഓ​ണ​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സം​യോ​ജി​പ്പി​ച്ച് കാ​ണി​ക​ൾ​ക്ക് ആ​സ്വാ​ദ്യ​ക​ര​മാ​യ ദൃ​ശ്യാ​വി​ഷ്കാ​രം ഒ​രു​ക്കു​ക എ​ന്ന​താ​ണ് ഓ​ണ​ച്ച​ന്തം പ​രി​പാ​ടി​യി​ലൂ​ടെ സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഓ​ണ​ത്തി​ന്‍റെ ഐ​തി​ഹ്യ​വും മാ​ലോ​ക​രെ​ല്ലാം ഒ​രേ​പോ​ലെ ജീ​വി​ച്ച മ​ഹാ​ബ​ലി​യു​ടെ കാ​ല​വും പ​ര​മ്പ​രാ​ഗ​ത കേ​ര​ള ഫാ​ഷ​നി​ലൂ​ടെ​യും ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യും വേ​ദി​യി​ൽ അ​വ​ത​രി​ക്ക​പ്പെ​ടും

ഓ​ണ​ത്തി​ന്‍റെ സ​മൃ​ദ്ധി​യും ഗൃ​ഹാ​തു​ര​ത്വ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വി​വി​ധ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് മ​ത്സ​രാ​ർ​ത്ഥി​ക​ൾ റാ​മ്പി​ൽ ന​ട​ക്കും. പാ​ര​മ്പ​ര്യം ആ​ധു​നി​ക ഫാ​ഷ​നു​മാ​യി ഇ​ട​ക​ല​രു​മ്പോ​ൾ മ​ല​യാ​ളി സ്ത്രീ​ത്വ​ത്തി​ന്‍റെ സ​ത്വം വെ​ളി​വാ​കു​ന്ന അ​പൂ​ർ​വ നി​മി​ഷ​ങ്ങ​ൾ​ക്ക് ഓ​ണ​ച്ച​ന്തം വേ​ദി​യാ​കും. പു​ലി​ക​ളി, ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള കേ​ര​ള​ത്തി​ന്റെ ഉ​ത്സ​വ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ത​ത്സ​മ​യ സ്റ്റേ​ജ് ദൃ​ശ്യ​ങ്ങ​ളും ഷോ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

ഇ​രു​പ​തു മു​ത​ൽ നാ​ൽ​പ്പ​ത്ത​ഞ്ചു വ​യ​സു വ​രെ പ്രാ​യ​മു​ള്ള യു​ക്മ അം​ഗ സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള വ​നി​ത​ക​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​ത ഉ​ള്ള​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
[email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ താ​ഴെ​പ്പ​റ​യു​ന്ന ഫോ​ൺ ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടു​ക.

Kamal Raj: +447774966980
Smitha Thottam: +44 7450 964670
Raymol Nidhiry: +44 7789 149473

ജ​ര്‍​മൻ സ​ര്‍​വ​ക​ലാ​ശാ​ലയിൽ വി​ദ്യാ​ര്‍​ഥി വാ​യ്പ​ക​ളോ​ടു​ള്ള താ​ൽ​പ​ര്യം കു​റ​യു​ന്നു.
ബ​ർ​ലി​ൻ: ജ​ർ​മ​ൻ സ​ർ​വ​ക​ലാ​ശാ​ലാ ന​ഗ​ര​ങ്ങ​ളി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ച്ചെ​ല​വ് കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വാ​യ്പ​ക​ളോ​ടു​ള്ള താ​ൽ
യൂറോപ്പില്‍ കനത്ത ചൂട്’; കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം.
ബ്രസല്‍സ്: യൂറോപ്പില്‍ അസാധാരണമായ രീതിയില്‍ അന്തരീക്ഷ താപനില ഉയർന്നതിനെ തുടർന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷം.
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി 2025: ലോ​ഗോ ക്ഷ​ണി​ക്കു​ന്നു.
ല​ണ്ട​ൻ: ഏ​ഴാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യു​ടെ ലോ​ഗോ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യി യു​ക്മ ദേ​ശീ​യ നി​ർ​വ്വാ​ഹ​ക സ​മി​തി മ​ത്സ​രം സം​ഘ​ടി​പ്
യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി വേ​ദി​യി​ൽ മ​ല​യാ​ളി സു​ന്ദ​രി മ​ത്സ​രം ഓ​ണ​ച്ച​ന്തം സം​ഘ​ടി​പ്പി​ക്കു​ന്നു.
ല​ണ്ട​ൻ: ഓ​ഗ​സ്റ്റ് മു​പ്പ​തി​ന് റോ​ത​ർ​ഹാ​മി​ൽ വ​ച്ച് ന​ട​ക്കു​ന്ന യു​ക്മ കേ​ര​ള പൂ​രം വ​ള്ളം ക​ളി​യോ​ട് അ​നു​ബ​ന്ധി​ച്ചു യു​ക്മ മ​ല​യാ​ളി സു​ന്ദ​രി
വാ​ത്സിം​ഗ്ഹാം തീ​ർ​ഥാ​ട​നം ശ​നി​യാ​ഴ്ച; ആ​യി​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ മ​രി​യ​ൻ പു​ണ്യ​കേ​ന്ദ്രം.
വാ​ത്സിം​ഗ്ഹാം: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ജൂ​ബി​ലി വ​ർ​ഷ തീ​ർ​ഥാ​ട​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​നി​ലെ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ