ഷിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗികമായ കിക്ക് ഓഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്റ്ററിലെ ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ചു നടത്തപ്പെട്ടു.
ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ, നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ മുഖ്യാതിഥിയായി പങ്കെടുത്തു.
പ്രസ് ക്ലബ് നാഷനൽ മുൻ പ്രസിഡന്റും അഡ്വൈസറി ബോർഡ് അംഗവുമായ ബിജു കിഴക്കേക്കുറ്റ്, മറ്റൊരു മുൻ പ്രസിഡന്റും അഡ്വൈസറി ബോർഡ് അംഗവും പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റിയുമായ ശിവൻ മുഹമ്മദ്, പ്രസ് ക്ലബ്ബ് നാഷനൽ ജോയിന്റ് ട്രഷറർ റോയി മുളങ്കുന്നം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഷിക്കാഗോ ചാപ്റ്റർ സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ സ്വാഗതം അർപ്പിച്ചു.
ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, ഫോമാ ആർവിപി ജോൺസൺ കണ്ണൂർക്കാടൻ, ഫൊക്കാന ആർവിപി സന്തോഷ് നായർ, കേരള അസോസിയേഷൻ ഓഫ് ഷിക്കാഗോ പ്രസിഡന്റ് ആന്റോ കവലക്കൽ, ഗ്രേറ്റർ ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജിതേഷ് ചുങ്കത്ത്,
ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജിനോ മഠത്തിൽ, ഇലിനോയ് നഴ്സസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. സിമി ജെസ്റ്റോ, ഇലിനോയ് മലയാളി അസോസിയേഷൻ സെക്രട്ടറി പ്രിജിൽ അലക്സാണ്ടർ, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി വർഗീസ് തോമസ്,
മിഡ്വെസ്റ്റ് മലയാളി അസോസിയേഷൻ & ഷിക്കാഗോ സോഷ്യൽ ക്ലബ് പ്രതിനിധി പീറ്റർ കുളങ്ങര, ഷിക്കാഗോ സാഹിത്യവേദി പ്രതിനിധി ജോൺ ഇലക്കാട്ട്, ഷിക്കാഗോ പൗരസമിതി പ്രതിനിധി ജോസ് മണക്കാട്ട്, എസ് 90 ക്ലബ് പ്രതിനിധി ജിബിറ്റ് കിഴക്കേക്കുറ്റ് എന്നിവർ പ്രസ് ക്ലബിന്റെ രാജ്യാന്തര മീഡിയ കോൺഫറൻസിന് ആശംസകൾ അറിയിച്ചു.
ഇന്ത്യൻ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഷിക്കാഗോയിലെ അംഗങ്ങളോടൊപ്പം കോൺഫറൻസിന് പിന്തുണ നൽകുന്ന ഷിക്കാഗോയിൽ നിന്നുള്ള മീഡിയ കോൺഫറൻസ് സ്പോൺസർമാരും കിക്ക്ഓഫിൽ പങ്കെടുത്തു.
ജോയി നെടിയകാലായിൽ, ബിജു കിഴക്കേക്കുറ്റ്, ഷൈബു കിഴക്കേക്കുറ്റ്, ജിബിറ്റ് കിഴക്കേക്കുറ്റ്, അജോമോൻ പൂത്തുറയിൽ, കുരുവിള ഇടുക്കുതറയിൽ, സാജു കണ്ണമ്പള്ളി, ജെയ്ബു കുളങ്ങര, ജിനോ മഠത്തിൽ, ശിവൻ മുഹമ്മദ്, റോയി മുളങ്കുന്നം, ജോജോ എടകര, പീറ്റർ കുളങ്ങര, പോൾസൺ കുളങ്ങര, ജോപ്പായി പൂത്തേട്ട് എന്നിവരാണ് ആദ്യഘട്ടത്തിൽ തന്നെ കോൺഫറൻസിന് സ്പോൺസർമാരായി പിന്തുണ നൽകിയത്.
ഒക്ടോബർ 9, 10, 11 തീയതികളിലായാണ് ന്യൂജേഴ്സിയിലെ എഡിസണിലെ ഷെറാട്ടൺ കൺവൻഷൻ സെന്ററിൽ വച്ച് പതിനൊന്നാമത് രാജ്യാന്തര മീഡിയ കോൺഫറൻസ് നടത്തുന്നത്. നാഷനൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷീജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി, മറ്റ് ഭാരവാഹികൾ, കോൺഫറൻസ് ചെയർമാൻ (ന്യൂയോർക്കിൽ നിന്നുള്ള) സജി എബ്രഹാം, കൂടാതെ സുനിൽ തൈമറ്റത്തിന്റെ നേതൃത്വത്തിലുള്ള അഡ്വൈസറി ബോർഡും ചേർന്നാണ് നേതൃത്വം നൽകുന്നതെതെന്ന് ഷിക്കാഗോ ചാപ്റ്റർ പ്രസിഡന്റ് ബിജു സഖറിയ അറിയിച്ചു.
ഏറ്റവും മികച്ച ഒരു കോൺഫറൻസിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ഷിക്കാഗോയിൽ നിന്നുള്ള പ്രസ്ക്ലബിന്റെ മുൻ നാഷനൽ പ്രസിഡന്റും മുൻ അഡ്വൈസറി ബോർഡ് ചെയർമാനുമായ ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.
ഷിക്കാഗോയിലെ കിക്ക്ഓഫിന് പ്രസിഡന്റ് ബിജു സഖറിയ, സെക്രട്ടറി അനിൽ മറ്റത്തിക്കുന്നേൽ, ട്രഷറർ അലൻ ജോർജ്ജ്, വൈസ് പ്രസിഡന്റ് പ്രസന്നൻ പിള്ളൈ, ജോയിന്റ് സെക്രട്ടറി ഡോ. സിമി ജെസ്റ്റോ, ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് നേതൃത്വം നൽകി. അലൻ ജോർജ് നന്ദി അറിയിച്ചു.
|