മിഡ്ലാൻഡ്സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം ഐഒസി യുകെ കേരള ചാപ്റ്റർ ബോൾട്ടൺ, അക്രിംഗ്ടൺ, ഓൾഡ്ഹാം, പീറ്റർബൊറോ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ യുകെയിലെ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു.
അനുസ്മരണ യോഗങ്ങളോടനുബന്ധിച്ച് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. ബോൾട്ടണിലെ ഐഒസി ഓഫിസ് ഹാളിൽ(പ്രിയദർശിനി ലൈബ്രറി) വച്ച് ബോൾട്ടൺ, അക്രിംഗ്ടൺ യൂണിറ്റുകൾ സംയുക്തമായി നടത്തിയ അനുസ്മരണ യോഗം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
ബോൾട്ടൺ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി.

അക്രിംഗ്ടൺ യൂണിറ്റ് പ്രസിഡന്റ് അരുൺ ഫിലിപ്പോസ്, ബോൾട്ടൺ യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ സജു ജോൺ, ബിന്ദു ഫിലിപ്പ്, സെക്രട്ടറി സജി വർഗീസ്, നെബു, യൂത്ത് വിംഗിനെ പ്രതിനിധീകരിച്ച് മുസഫിൽ, രാഹുൽ ദാസ് എന്നിവർ അനുസ്മരണ സന്ദേശം നൽകി.
യൂണിറ്റ് ജോയിന്റ് സെക്രട്ടറി ഹൃഷിരാജ് നന്ദി പ്രകാശിപ്പിച്ചു. അക്രിംഗ്ടൺ യൂണിറ്റ് സെക്രട്ടറി അമൽ മാത്യു, ട്രഷറർ ബിനോജ്, ജേക്കബ്, റീന, സാഗർ തുടങ്ങിയവർ പങ്കെടുത്തു. ബോൾട്ടൺ യൂണിറ്റ് ഭാരവാഹികളെ ഔദ്യോഗികമായി ചുമതല ഏൽപ്പിച്ചുകൊണ്ടുള്ള ചുമതലാപത്രം ചടങ്ങിൽ വച്ച് കൈമാറി.

ഉമ്മൻ ചാണ്ടിക്ക് സ്മരണാജ്ഞലി അർപ്പിച്ചുകൊണ്ട് "Oommen Chandy Unfaded Memories' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ് വിദ്യാർഥിനി ഹെയ്സൽ മറിയം തോമസ് ചെറുപ്രസംഗം അവതരിപ്പിച്ചു.
പീറ്റർബൊറോയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം പീറ്റർബൊറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്നു. യൂണിറ്റ് സെക്രട്ടറി സൈമൺ ചെറിയാൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

റോയ് ജോസഫ്, ഡിനു എബ്രഹാം, സൈമൺ ചെറിയാൻ തുടങ്ങിയവർ അനുസ്മരണ സന്ദേശം നൽകി. യൂണിറ്റ് ട്രഷറർ ജെനു എബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. ചടങ്ങുകൾക്ക് സണ്ണി എബ്രഹാം, അനൂജ് മാത്യൂ തോമസ്, ജിജി ഡെന്നി, ലിന്റാ ജെനു എന്നിർ നേതൃത്വം നൽകി.
ഓൾഡ്ഹാമിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം യോഗം ഐഒസി ഓൾഡ്ഹാം യൂണിറ്റ് ജനറൽ സെക്രട്ടറി ഐബി കെ. ജോസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിനീഷ്, ജോയിന്റ് ട്രഷറർ സാം ബാബു എന്നിവർ അനുസ്മരണ സന്ദേശം നൽകി. പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.

ഐഒസി യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയിൽ പുഷ്ചക്രം സമർപ്പിച്ച് കൊണ്ട് ഈ മാസം 16ന് തുടക്കമിട്ട ആറ് ദിവസം നീണ്ടു നിന്ന "ഓർമകളിൽ ഉമ്മൻ ചാണ്ടി' അനുസ്മരണ സമ്മേളനം യുകെയിലെ ഒമ്പത് ഇടങ്ങളിലായാണ് സംഘടിപ്പിക്കപ്പെട്ടത്.
|