കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസിന്‍റെ (ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ്) നേതൃത്വത്തിൽ 15 ദിവസത്തെ ഉപവാസവും സന്ധ്യാ നമസ്കാരവും വചന പ്രഘോഷണവും ഓഗസ്റ്റ് 2, 3 തീയതികളിൽ വൈകിട്ട് 6 മുതൽ സെന്‍റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു.
നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി മുൻ പ്രിൻസിപ്പലും കേരളത്തിന് പുറത്തുള്ള ഓർത്തഡോക്സ് സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ ഡയറക്ടറുമായ ഫാ. ഡോ. ബിജേഷ് ഫിലിപ്പ് മുഖ്യ പ്രഭാഷകനായിരിക്കും.
നമസ്കാരത്തിലും വചന പ്രഘോഷണത്തിലും പങ്കെടുക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ഗ്രിഗറി വർഗീസ് പ്രസിഡന്‍റ്, ജോസ് ജേക്കബ് സെക്രട്ടറി, ട്രഷറർ ഫിലിപ്പോസ് സാമുവൽ, വൈസ് പ്രസിഡന്റുമാർ ഫാ. ഡോ. സി കെ രാജൻ, ഫാ. ജോൺ തോമസ് ആലുമ്മൂട്ടിൽ, ഫാ. ജോർജ് മാത്യു, ഫാ. തോമസ് പോൾ, ഫാ. ജോർജ് ചെറിയാൻ, ഫാ. എബ്രഹാം ഫിലിപ്പ്, ഫാ. എബി ജോർജ്, ഫാ. ജെറി വർഗീസ് എന്നിവർ അറിയിച്ചു. ക്വയർ ഡയറക്റ്റർ: ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ, ക്വയർ മാസ്റ്റർ: ജോസഫ് പാപ്പൻ, ക്വയർ കോഓർഡിനേറ്റേഴ്സ്: സിസി മാത്യു, ജോസ് യോഹന്നാൻ, പ്രോഗ്രാം കോർഡിനേറ്റേഴ്സ്: മോൻസി മാണി, ഷിബു തോമസ്, സൂസൻ ജോസ്, ഓഡിറ്റർ: മിനി കോശി.
|