• Logo

Allied Publications

Europe
ഓ​സ്ട്രി​യ മ​ല​യാ​ളി​യ്ക്ക് മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള പു​ര​സ്കാ​രം
Share
വി​യ​ന്ന: കൊ​ട്ടാ​ര​ക്ക​ര ക​ലാ സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ, ച​ല​ച്ചി​ത്രേ​ത​ര വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള പു​ര​സ്കാ​രം ജാ​ക്സ​ണ്‍ പു​ല്ലേ​ലി​യ്ക്ക് ല​ഭി​ച്ചു.

എം. ​ജി ശ്രീ​കു​മാ​റും സ​രി​താ രാ​ജീ​വും ചേ​ര്‍​ന്ന് ആ​ല​പി​ച്ച് 2024ല്‍ ​മ​നോ​ര​മ മ്യൂ​സി​ക്കി​ലൂ​ടെ പു​റ​ത്തി​റ​ങ്ങി​യ ​"മാ​വേ​ലി​ക്കാ​ലം’ എ​ന്ന ഓ​ണ​പ്പാ​ട്ടി​ന്‍റെ ര​ച​ന​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ര്‍​ഹ​ത നേ​ടി​യ​ത്.

2025 ജൂ​ലൈ 19ന് ​കൊ​ട്ടാ​ര​ക്ക​ര ഗാ​ന്ധി​ലെ​നി​ന്‍ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍ററിൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ നി​യ​മ​സ​ഭാ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ജാ​ക്സ​ണ്‍ പു​ല്ലേ​ലി​ക്ക് വേ​ണ്ടി ഡോ. ​സു​ഷ​മ ചി​റ​ക്ക​ര അ​വാ​ര്‍​ഡ് ഏ​റ്റു​വാ​ങ്ങി. തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​കെ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ നി​ര്‍​മ്മാ​ണ​ത്തി​ല്‍ അ​ജി സ​ര​സാ​ണ് സം​ഗീ​തം ന​ല്‍​കി​യ​ത്.

യൂ​റോ​പ്പി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ല്‍ നാ​ട​ക​ര​ച​ന, സം​വി​ധാ​നം, ഗാ​ന​ര​ച​ന എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ സ​ജീ​വ​മാ​യ ജാ​ക്സ​ണ്‍ പു​ല്ലേ​ലി വി​യ​ന്ന​യി​ലെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ആ​ണ​വോ​ര്‍​ജ്ജ ഏ​ജ​ന്‍​സി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. വി​യ​ന്ന​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ അ​ദ്ദേ​ഹം തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മു​രി​ങ്ങൂ​ര്‍ സ്വ​ദേ​ശി​യാ​ണ്.

ഓ​സ്ട്രി​യ മ​ല​യാ​ളി​യ്ക്ക് മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള പു​ര​സ്കാ​രം.
വി​യ​ന്ന: കൊ​ട്ടാ​ര​ക്ക​ര ക​ലാ സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ, ച​ല​ച്ചി​ത്രേ​ത​ര വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള പു​ര​സ്കാ​രം ജാ​ക്സ​ണ്‍
വാ​ത്സിംഗ്ഹാം നി​റ​ഞ്ഞു​ക​വി​ഞ്ഞ ജ​ന​സാ​ഗ​രം തീ​ർ​ത്ത തീ​ർ​ഥാ​ട​നം മ​രി​യ​ൻ പ്ര​ഘോ​ഷ​ണ​സാ​ന്ദ്ര​മാ​യി.
വാ​ത്സിംഗ്ഹാം: ഗ്രേറ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇം​ഗ്ല​ണ്ടി​ലെ ന​സ്രേ​ത്തി​ൽ തി​ങ്ങി നി​റ​ഞ്ഞ പ​തി​നാ​യി​ര​ത്തി​ല​ധി​ക
മിന്നല്‍ എഫ്സി മലയാളി യൂറോ കപ്പ് മ്യൂണിക്കില്‍ അരങ്ങേറി.
മ്യൂണിക്ക്: മ്യൂണിക്കിലെ ഫുട്ബോള്‍ മലയാളികളുടെ കൂട്ടായ്മയായ മിന്നല്‍ ബയേണ്‍(എഫ്സി) മ്യൂണിക്കിന്‍റെ ആഭിമുഖ്യത്തില്‍ മലയാളി യൂറോപ്യന്‍ ഫുട്ബോള്‍ ചാമ്
മ​ല​യാ​ളി പെ​ൺ​കു​ട്ടി ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി.
ല​ണ്ട​ൻ: ക​ലാ​കാ​യി​ക രം​ഗ​ത്ത് യു​കെ​യി​ലെ മ​ല​യാ​ളി കു​ട്ടി​ക​ള്‍ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു പു​റ​ത്തേ​ക്ക് വ​ള​രു​ന്നു എ​ന്ന വാ​ര്‍​ത്ത​ക​ളാ​ണ് ര​ണ്ട
കൃ​പാ​സ​നം ഉ​ട​മ്പ​ടി ധ്യാ​നം ബ​ഥേ​ൽ സെ​ന്‍റ​റി​ലും എ​യ്‌​ൽ​സ്‌​ഫോ​ർ​ഡി​ലും ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം.
ല​ണ്ട​ൻ: കാ​ദോ​ഷ് മ​രി​യ​ൻ മി​നി​സ്ട്രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ൽ ഇ​ദം​പ്ര​ഥ​മ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കൃ​പാ​സ​നം മ​രി​യ​ൻ ഉ​ട​മ്പ​ടി ധ