കൊളോണ്‍: കൊളോണ്‍ കേരള സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ജര്‍മന്‍ പ്രവാസി കര്‍ഷശ്രീ പട്ടം വിധിനിര്‍ണയം ഈ മാസം 26,27 തീയതികളില്‍ നടക്കും.
സമാജത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഓരോ ചെറിയ അടുക്കളത്തോട്ടങ്ങളിലും നേരിട്ട് പോയി കണ്ടുള്ള വിലയിരുത്തലിലാണ് വിജയികളെ നിശ്ചയിക്കുന്നത്.
മലയാളികളുടെയും മലയാളികളെ വിവാഹം കഴിച്ച ജര്‍മന്‍കാരുടെയും ചെറുഅടുക്കളത്തോട്ടങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്.
അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറായ ജര്മന്കാരന് യുര്‍ഗന്‍ ഹൈനെമാന്റെ നേതൃത്വത്തില്‍ ഉല്ല ഹൈനെമാന്‍, ജോസ് പുതുശേരി, പോള്‍ ചിറയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിധിനിര്‍ണയം നടത്തുക.
ഏറ്റവും കൂടുതല്‍ പച്ചക്കറിച്ചെടികള്‍ (ഇന്ത്യന്‍, ജര്‍മന്‍), പലവ്യഞ്ജനങ്ങള്‍, പഴവര്‍ഗങ്ങള്‍, ചെറുമരങ്ങള്‍, വിവിധയിനം കാഴ്ചച്ചെടികള്, തോട്ടത്തിന്റെ അടുക്കും ചിട്ടയും സസ്യാദികളുടെ ശുശ്രൂഷ, വളര്‍ച്ച എന്നിവ മാനദണ്ഡമാക്കിയാണ് മാര്‍ക്ക് നല്‍കുന്നത്.
ജര്‍മന്‍ മലയാളികളില്‍ കാര്‍ഷിക വാസന പ്രോത്സാഹിപ്പിക്കുന്നതിനാണ് കൊളോണ്‍ കേരള സമാജം മത്സരം സംഘടിപ്പിക്കുന്നത്.
42 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പതിനേഴാം തവണയാണ് കര്‍ഷകശ്രീ മത്സരം നടത്തുന്നത്.
വിജയികള്‍ക്കുള്ള ആദരവും സമ്മാനവും സെപ്റ്റംബര്‍ 20ന് നടത്തുന്ന സമാജത്തിന്റെ ഓണാഘോഷ വേളയില്‍ നല്‍കും.
ജോസ് പുതുശേരി(പ്രസിഡന്റ്, 0176 56434579), ഡേവീസ് വടക്കുംചേരി (ജനറല്‍ സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറര്‍), പോള്‍ ചിറയത്ത് (വൈസ് പ്രസിഡന്റ്, 01575 3422279), ജോസ് കുമ്പിളുവേലില്‍(കള്‍ചറല്‍ സെക്രട്ടറി), ബൈജു പോള്‍ (സ്പോര്‍ട്സ് സെക്രട്ടറി), ടോമി തടത്തില്‍ (ജോ.സെക്രട്ടറി) എന്നിവരാണ് നിലവിലെ ഭരണ സമിതിയംഗങ്ങള്‍.
|