മിഡ്ലാൻഡ്സ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികം ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളോടെ ആചരിച്ചു.
സ്കോട്ട്ലൻഡിൽ നടന്ന അനുസ്മരണ യോഗത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഓൺലൈനായി പങ്കെടുത്തു. "ഓർമകളിൽ ഉമ്മൻ ചാണ്ടി' എന്ന പേരിൽ ഐഒസി (യുകെ) കേരള ഘടകത്തിന്റെയും മിഡ്ലാൻഡ്സ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ ആറുദിവസം നീണ്ടുനിന്ന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
ഈ മാസം 16ന് ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ പുഷ്പചക്രം അർപ്പിച്ചുകൊണ്ട് ആരംഭിച്ച ഈ പരിപാടികൾ, 21ന് ഓൾഡ്ഹാമിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങുകളോടെ സമാപിച്ചു.
ബോൾട്ടണിലെ ഐഒസി ഓഫിസ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
ബോൾട്ടൺ യൂണിറ്റ് പ്രസിഡന്റ് ജിബ്സൺ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അരുൺ ഫിലിപ്പോസ്, സജി വർഗീസ്, സജു ജോൺ, ബിന്ദു ഫിലിപ്പ്, ഹൃഷിരാജ്, നെബു, മുസമ്മൽ, രാഹുൽ എന്നിവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് "Oommen Chandy Unfaded Memories' എന്ന വിഷയത്തെ ആസ്പദമാക്കി രണ്ടാം ക്ലാസ് വിദ്യാർഥിനി ഹെയ്സൽ മറിയം തോമസ് ഒരു ലഘു പ്രസംഗം അവതരിപ്പിച്ചു.
കേരള ചാപ്റ്റർ ജോയിന്റ് ട്രഷറർ മണികണ്ഠൻ ഐക്കാട് നോർത്താംപ്റ്റനിലും നിർവാഹക സമിതി അംഗം ഷോബിൻ സാം സ്കോട്ട്ലൻഡിലുമായി നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.
ബാൺസ്ലെ, പ്രസ്റ്റൺ, നോർത്താംപ്റ്റൻ, സ്കോട്ട്ലൻഡ്, ലെസ്റ്റർ, കവൻട്രി, പീറ്റർബോറോ, ബോൾട്ടൻ, അക്റിംഗ്ടൺ, ഓൾഡ്ഹാം എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഒമ്പതിടങ്ങളിലായി നടന്ന അനുസ്മരണ ചടങ്ങുകൾക്ക് ജോർജ് ജോൺ, റോയ് ജോസഫ്, ജിബ്സൺ ജോർജ്, ഡോ. ജോബിൻ സെബാസ്റ്റ്യൻ, മിഥുൻ, അരുൺ ഫിലിപ്പോസ്, ജഗൻ പടച്ചിറ, ബിബിൻ രാജ്, ബിബിൻ കാലായിൽ, ഐബി കെ. ജോസഫ് എന്നിവർ നേതൃത്വം നൽകി.
ബ്ലാക്ക്പൂൾ, ബാൺസ്ലെ, ലെസ്റ്റർ എന്നീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി പള്ളിയിലെ കബറിടത്തിൽ നടത്തിയ പുഷ്പചക്ര സമർപ്പണത്തിനും പുഷ്പാർച്ചനയ്ക്കും ജിബിഷ് തങ്കച്ചൻ, ജെറി കടമല, മോൺസൻ പടിയറ എന്നിവർ നേതൃത്വം നൽകി.
|