ഫിലഡല്‍ഫിയ: ഓര്മ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്) ഇന്റര്‍നാഷണലിന്റെ കീഴില്‍ "അമേരിക്ക 250' വാര്‍ഷികാഘോഷങ്ങള്‍ക്കുവേണ്ടി രൂപംകൊണ്ട സെലിബ്രേഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് തോമസ് സീറോമലബാര്‍ പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്നു.
ഫിലാഡല്‍ഫിയയിലും അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖ വ്യക്തികള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, കലാകാരന്മാര്, എഴുത്തുകാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ശോഭിക്കുന്ന മലയാളി വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
കോണ്‍ഗ്രസ്മാന്‍ ബ്രയന്‍ ഫിറ്റ്സ്പാട്രിക്, പെന്‍സില്‍വേനിയ സ്റ്റേറ്റ് സെനറ്റര്‍ ജോ പിക്കോസി, മാധ്യമപ്രവർത്തകൻ ഡോ. കൃഷ്ണകിഷോര്‍, ചീഫ് ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോണി ജോവിന് ജോസ്, ആത്മീയ ആചാര്യന് ഫാ. എം.കെ. കുര്യാക്കോസ്, സാഹിത്യകാരന് പ്രഫ. കോശി തലയ്ക്കല്‍, ഇന്ത്യ പ്രസ് ക്ലബ് മുന്‍ നാഷണല്‍ സെക്രട്ടറി വിന്‍സന്റ് ഇമ്മാനുവേല്‍,
ഫൊക്കാന മുന്‍ സെക്രട്ടറിയും ഫോമാ മുന്‍ പ്രസിഡന്റുമായ ജോര്‍ജ് മാത്യു സിപിഎ, ന്യൂ അമേരിക്കന്‍സ് ആൻഡ് എത്നിക് കോഓര്‍ഡിനേറ്റിംഗ് കൗണ്‍സില്‍ ചെയര്‍ ഡോ. ഉമര്‍ ഫാറൂക്, മുന്‍ സിറ്റി കൗണ്സില്മാന് അറ്റോര്‍ണി ഒ. ഡേവിഡ്, ഓര്മ ഇന്റര്‍നാഷണല്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ജോസ് ആറ്റുപുറം, പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ എന്നിവര്‍ സംയുക്തമായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
അമേരിക്ക 250 സെലിബ്രേഷന്‍സ് കൗണ്‍സില്‍ ചെയര്മാന് ജോര്‍ജ് നടവയല്‍, ഓര്മ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ഏബ്രാഹം, ടാലന്റ് പ്രൊമോഷന് ഫോറം ചെയര്‍ ജോസ് തോമസ്, പിആര്‍ഒ മെര്ളിന് മേരി അഗസ്റ്റിന്, അമേരിക്ക റീജിയണ്‍ വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി,
ഫിലഡല്‍ഫിയ ചാപ്റ്റര്‍ പ്രസിഡന്റ് ഷൈലാ രാജന്, ഫിലഡല്‍ഫിയ പോലീസ് സര്‍ജന്റ് ബ്ലെസണ്‍ മാത്യു, അനീഷ് ജെയിംസ്, വിഷ്വല്‍ മീഡിയാ ചെയര്‍ അരുണ്‍ കോവാട്ട്, ചാപ്റ്റര്‍ സെക്രട്ടറി ലീതു ജിതിന്, ചാപ്റ്റര്‍ ട്രഷറര്‍ മറിയാമ്മ ജോര്‍ജ്, ആലീസ് ജോസ് ആറ്റുപുറം, സെബിന് സ്റ്റീഫന്‍ എന്നീ ഭാരവാഹികള്‍ ഏകോപനം നിര്‍വഹിച്ചു.
അമേരിക്ക 250 സെലിബ്രേഷന്‍സ് കൗണ്‍സില്‍ ചെയര്മാന് ജോര്‍ജ് നടവയലിന്റെ മുഖ്യ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ഓര്മ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി ക്രിസ്റ്റി ഏബ്രഹാം മുഖ്യ അവതാരകയായി.
ഓര്മ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് സജി സെബാസ്റ്റ്യന്‍ അധ്യക്ഷ പ്രസംഗവും ട്രസ്റ്റി ബോഡ് ചെയര്മാന് ജോസ് ആറ്റുപുറം ആമുഖപ്രസംഗവും നടത്തി. മാധ്യമപ്രവർത്തകൻ അനില്‍ അടൂര്‍, പെന്‍സില്‍ വേനിയ നഴ്സസ് ഓര്ഗനൈസേഷന് (പിയാനോ) പ്രസിഡന്റ് ബിന്ദു ഏബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സെലിബ്രേഷന്‍സ് കൗണ്‍സില്‍ ചെയര്മാന് ജോര്‍ജ് നടവയല്‍, അമേരിക്ക റീജിയൺ വൈസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി, ടാലന്റ് പ്രൊമോഷന് ഫോറം ചെയര്‍ ജോസ് തോമസ് എന്നിവര്‍ മുഖ്യാതിഥികളെ സദസിനു പരിചയപ്പെടുത്തി.
ഏഷ്യന്‍ അമേരിക്കന്‍ ബിസിനസ് അലയന്‍സ് ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയാ ഗവേണന്‍സ് കമ്മിറ്റി ചെയര്‍ ജേസണ്‍ പയോണ്‍, കമ്പ്ളയന്‍സ് കമ്മറ്റി ചെയര്‍ മാത്യൂ തരകന്, പമ്പ പ്രസിഡന്റ് ജോണ്‍ പണിക്കര്‍, ഫിലഡല്‍ഫിയ പ്രെസ് ക്ലബ് സെക്രട്ടറി സുമോദ് നെല്ലിക്കാല, വേള്‍ഡ് മലയാളി കൗണ്‍സില്‍ പെന്‍സില്‍വേനിയ പ്രസിഡന്റ് നൈനാന് മത്തായി,
ട്രൈസ്റ്റേറ്റ് കേരള ഫോറം എക്സിക്യൂട്ടിവ് വൈസ്ചെയര്മാന്മാരായ ഫിലിപ്പോസ് ചെറിയാന്, തോമസ് പോള്‍, പ്രൊമോട്ടര്‍ ലോറന്‍സ് തോമസ്, കലാ സെക്രട്ടറി സ്വപ്നാ സജി, പ്രൊമോട്ടര്‍ സ്റ്റാന്‍ലി എബ്രഹാം എന്നീ സാമൂഹ്യ നേതാക്കള്‍ പതാകവന്ദനം നിര്‍വഹിച്ചു.
കുമാരി നൈനാ ദാസ് അമേരിക്കന്‍ ദേശീയ ഗാനവും മെര്ളിന് മേരി അഗസ്റ്റിന്, ഷൈലാ രാജന് എന്നിവര്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. യുവപ്രതിഭ ജോണ്‍ നിഖിലിന്റെ വയലിന് സോളോ, ഡോ.ആനി എബ്രഹാമിന്റെ ഭാവനിര്‍ഭരമായ മോഹിനിയാട്ടം, കുമാരി ജെനി ജിതിന് സ്റ്റാച്യൂ ഓഫ് ലിബെട്ടി ടാബ്ളോ എന്നിവ ചടങ്ങിനു മാറ്റ് കൂട്ടി.
ഓര്മ ഇന്റര്‍നാഷണല്‍ ട്രഷറര്‍ റോഷിന് പ്ലാമൂട്ടില്‍ അനുമോദന സന്ദേശം അറിയിച്ചു. ആലീസ് ജോസ് റിസപ്ഷന് ക്രമീകരിച്ചു. പിആര്‍ഒ മെര്ളിന് മേരി അഗസ്റ്റിന് കൃതജ്ഞതയര്‍പ്പിച്ചു.
സെബിന് സ്റ്റീഫന്‍, അരുണ്‍ കോവാട്ട്, അലക്സ് ബാബു, അമേയ എന്നിവര്‍ ചായാഗ്രഹണവും ഡെനി കുരുവിള ശബ്ദക്രമീകരണവും സോഫി നടവയല്‍ രംഗ സംവിധാനവും നിര്‍വഹിച്ചു. മയൂര റസ്റ്റോറന്റ് ലഘുവിരുന്നൊരുക്കി.
കോഴിക്കോട് കളര്‍ പ്ലസ് സുനോജ്, ന്യൂയോര്‍ക്ക് എംജിഎം ഗ്രാഫിക്സ് റെജി ടോം എന്നിവര്‍ രംഗപടമൊരുക്കി. മെഡിക്കല്‍ പ്രൊവൈഡര്‍മാരായ ബ്രിജിറ്റ് പാറപ്പുറത്തും ഷീബാ ലെയോയും നേതൃത്വം നല്കുന്ന ട്രിനിറ്റി കെയര്‍ മെഡിക്കല്‍ ക്ലിനിക്ക് സ്പോണ്‍സറായി.
|