ഡാളസ്:കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് (കെഇസിഎഫ്) വാർഷിക കൺവെൻഷൻ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ 9 വരെയാണ് ശുശ്രൂഷകൾ. കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിൽ വെച്ചാണ് ഈ വർഷത്തെ കൺവൻഷൻ നടക്കുന്നത്.
നീ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു (ഉത്പത്തി 16:8) എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമയിലെ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ. ബൈജു മാത്യു മാവിനൽ മുഖ്യ പ്രഭാഷണം നടത്തും. ക്നാനായ അതിരൂപതയിലെ റാന്നി & ഔട്ട്സൈഡ് കേരള റീജിയന്റെ മെത്രാപ്പോലീത്തയും കൺവൻഷനിൽ പങ്കെടുക്കുമെന്ന് സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.
ഈ വർഷത്തെ കൺവൻഷൻ ആതിഥേയത്വം വഹിക്കുന്നത് സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യൻ കത്തീഡ്രലാണ്(2707 ഡോവ് ക്രീക്ക് ലെയ്ൻ, കരോൾട്ടൺ, TX 75006 )
ഡാളസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളായ സെന്റ് അൽഫോൻസ കാത്തലിക് ചർച്ച് (കൊപ്പൽ), സെഹിയോൺ മാർത്തോമ ചർച്ച് ഓഫ് ഡാളസ് (പ്ലാനോ), സെന്റ് മേരീസ് മലങ്കര കാത്തലിക് ചർച്ച് (മെസ്ക്വിറ്റ്), സെന്റ് മേരീസ് യാക്കോബായ സിറിയക് ഓർത്തഡോക്സ് ചർച്ച് (കരോൾട്ടൺ), സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപ്പള്ളി (ഫാർമേഴ്സ് ബ്രാഞ്ച്), സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് (ഗാർലൻഡ്), സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച് (ഇർവിംഗ്), സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് (ഡാളസ്), സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ച് (മക്കിന്നി), സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇന്ത്യ (കരോൾട്ടൺ), മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (ഫാർമേഴ്സ് ബ്രാഞ്ച്), മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് (കരോൾട്ടൺ), സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് ഡാളസ് (മെസ്ക്വിറ്റ്), ഡാളസിലെ സിഎസ്ഐ കോൺഗ്രിഗേഷൻ (ഗാർലൻഡ്), സെന്റ് തോമസ് ദി അപ്പോസ്തല കാത്തലിക് ചർച്ച് (ഗാർലൻഡ്), മാർ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ ചർച്ച് (മെസ്ക്വിറ്റ്), ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കാത്തലിക് ചർച്ച് (ഫാർമേഴ്സ് ബ്രാഞ്ച്), സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ (ഇർവിംഗ്), സെന്റ് തോമസ് കന്യ യാക്കോബൈറ്റ് സിറിയൻ ചർച്ച് (ഇർവിംഗ്) തുടങ്ങിയ ഇടവകകളുടെ പിന്തുണയോടെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
വാർഷിക കൺവൻഷനിൽ എല്ലാവരും പ്രാർത്ഥനാപൂർവം പങ്കെടുക്കണമെന്ന് കെ.ഇ.സി.എഫ്. ഭാരവാഹികളായ പ്രസിഡന്റ്: റവ. ഫാ. ബേസിൽ എബ്രഹാം (ഫോൺ: 4693975533) വൈസ് പ്രസിഡന്റ്: റവ. ഫാ. പോൾ തോട്ടക്കാട്ട് (ഫോൺ: 9172917877)ജനറൽ സെക്രട്ടറി: മിസ്റ്റർ അലക്സ് അലക്സാണ്ടർ (ഫോൺ: 2142899192)ട്രസ്റ്റി: മിസ്റ്റർ ജോർജ് ജോസഫ് (ഫോൺ: 2145423840) ക്വയർ ഡയറക്ടർ: മിസ്റ്റർ തോമസ് ജോൺ എന്നിവർ അഭ്യർത്ഥിച്ചു
കൂടുതൽ വിവരങ്ങൾക്ക് target=_blank>www.kecfdallas.org സന്ദർശിക്കാവുന്നതാണ്.
P.P.Cherian BSc, ARRT(R) CT(R) Freelance Reporter Notary Public(State of Texas) Sunnyvale,Dallas PH:214 450 4107
|