• Logo

Allied Publications

Americas
ട്രംപുമായി അകൽച്ചയിലായിട്ടും മസ്ക് റിപ്പബ്ലിക്കൻ പാർട്ടിക്ക് സംഭാവന നൽകിയത് 10 മില്യൺ ഡോളർ
Share
വാഷിംഗ്ടൺ ഡിസി : യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി പരസ്യമായി വാക്കേറ്റത്തിലേർപ്പെട്ടതിന് തൊട്ടുപിന്നാലെ, റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസ് നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്നതിനായി ഇലോൺ മസ്ക് 10 ദശലക്ഷം ഡോളർ സംഭാവന നൽകി.
രാഷ്ട്രീയപരമായ ചെലവുകൾ ഇനി ചെയ്യില്ലെന്ന് ഒരു മാസം മുൻപ് പ്രഖ്യാപിച്ചതിന് ശേഷമാണ് മസ്കിന്‍റെ ഈ നീക്കം.

ജൂൺ 27ന് കോൺഗ്രസ് ലീഡർഷിപ്പ് ഫണ്ടിനും സെനറ്റ് ലീഡർഷിപ്പ് ഫണ്ടിനും 5 ദശലക്ഷം ഡോളർ വീതം മസ്ക് നൽകിയതായി ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ (എഫ്ഇസി.) സമർപ്പിച്ച രേഖകളിൽ പറയുന്നു. അടുത്തിടെ ട്രംപുമായി അദ്ദേഹം പരസ്യമായി ഏറ്റുമുട്ടിയിരുന്നു.

അതേസമയം, അടുത്ത ആഴ്ച താൻ പുതിയൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് ലോകത്തിലെ ഏറ്റവും ധനികനായ മസ്ക് അറിയിച്ചു.

കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി 290 ദശലക്ഷം ഡോളർ ചെലവഴിച്ച മസ്ക്, ട്രംപ് ഭരണകൂടത്തിന്‍റെ തുടക്കത്തിൽ സർക്കാർ കാര്യക്ഷമതാ വിഭാഗത്തിന്‍റെ ചെലവുചുരുക്കൽ ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.

എന്നാൽ മേയ് മാസത്തിൽ ആ സ്ഥാനം രാജിവച്ചതിന് ശേഷം, രാഷ്ട്രീയ സംഭാവനകൾ തൽക്കാലം നിർത്തിയെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഈ വർഷം ഹൗസിലെയും സെനറ്റിലെയും റിപ്പബ്ലിക്കൻ സൂപ്പർ പിഎസികളിലേക്ക് മസ്ക് നൽകിയ ഏറ്റവും വലിയ വ്യക്തിഗത സംഭാവനയാണിത്.

കാ​മു​ക​നെ ആ​ക്ര​മി​ച്ചു; ഒ​ളി​മ്പി​ക്സ് താ​രം അ​റ​സ്റ്റി​ൽ.
ഡാ​ള​സ്: കാ​മു​ക​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​എ​സി​ൽ നി​ന്നു​ള്ള ഒ​ളി​മ്പി​ക്സ് താ​രം സി​യാ​റ്റ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ലാ​യി.
ഐ​എം​എ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന്.
ഷി​ക്കാ​ഗോ: പ്ര​തീ​ക്ഷ​യു​ടെ പൂ​ക്ക​ള​ങ്ങ​ൾ തീ​ർ​ക്കാ​ൻ ഓ​ണം വ​ര​വാ​യി.
മ​ത്താ​യി സ​ഖ​റി​യ ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ശോ​ശാ​മ്മ​യു​ടെ(​അ​മ്മു​ക്കു​ട്ടി) ഭ​ർ​ത്താ​വ് മ​ത്താ​യി സ​ഖ​റി​യ(​അ​നി​യ​ൻ​കു​ഞ്ഞ്) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
മ​ല​യാ​ളി​ക​ൾ​ക്കാ​യി ഷി​ക്കാ​ഗോ​യി​ൽ സ്പീ​ഡ് ഡേ​റ്റിം​ഗ് ഇ​വ​ന്‍റ്: ശ്ര​ദ്ധ നേ​ടി മാ​റ്റും ജൂ​ലി​യും.
ടെ​ക്‌​സാ​സ്: ഫോ​ള്‍ ഇ​ന്‍ മ​ല​യാ​ല​വ് (Fall In Malayalove) സ്ഥാ​പ​ക​രാ​യ ഡാ​ള​സി​ൽ നി​ന്നു​ള്ള മാ​റ്റ് ജോ​ർ​ജ്, ഓ​സ്റ്റി​നി​ൽ നി​ന്നു​ള്ള ജൂ​ലി എ​ന്ന
അ​മേ​രി​ക്ക​യി​ൽ ഭൂ​ച​ല​നം; നാ​ശ​ന​ഷ്‌‌​ട​മി​ല്ല.
വാ​ഷിം​ഗ്ട​ൺ: ‌അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 2.