റിയാദ്: കേളി കലാസാംസ്കാരിക വേദി പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബദിയ ഏരിയ ഏഴാമത് സമ്മേളനം സെപ്റ്റംബർ 26ന് നടക്കും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
ഏരിയയിലെ ആറ് യൂണിറ്റുകളുടെയും സമ്മേളനങ്ങൾ പൂർത്തിയാക്കിയാണ് ഏരിയ സമ്മേളനത്തിലേക്ക് കടക്കുന്നത്. ഏരിയ സമ്മേളന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി ഏരിയ പ്രസിഡന്റ് കെ.വി. അലി അധ്യക്ഷത വഹിച്ചു.
കേളി ട്രഷറർ ജോസഫ് ഷാജി യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കിഷോർ ഇ. നിസാം സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. ചെയർമാൻ എൻ.പി. മുരളി, വൈസ് ചെയർമാൻ ഷാജഹാൻ, ഉല്ലാസ്, കൺവീനർ മുസ്തഫ വളാഞ്ചേരി,
ജോയിന്റ് കൺവീനർ പ്രസാദ് വഞ്ചിപ്പുര, രതീഷ് രമണൻ, സാമ്പത്തികം കൺവീനർ പി.കെ. ഷാജി, സ്റ്റേഷനറി കൺവീനർ സരസൻ, ഭക്ഷണം കൺവീനർ വിജയൻ, സ്റ്റേജ് ഡെക്കറേഷൻ കൺവീനർ ജർനറ്റ് നെൽസൺ, അടിസ്ഥാന സൗകര്യം കൺവീനർ രഞ്ജിത്ത്, ഗതാഗതം കൺവീനർ ഹക്കീം റാവുത്തർ,
വോളണ്ടിയർ ക്യാപ്റ്റൻ ഷറഫു മൂച്ചിക്കൽ, വിവിധ സബ് കമ്മിറ്റികളിലായി നിസാം പത്തനംതിട്ട, നിസാർ കുളമുട്ടം, സെബാസ്റ്റ്യൻ, അനിൽ ബാബു, ഷമീർ കുന്നത്ത്, ഷാമിൽ, ഹംസ കറുത്തേടത്ത്, തുടങ്ങിയവരും, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയാ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ അടങ്ങിയ 75 അംഗ സംഘാടകസമിതി രൂപീകരിച്ചു.
കേളി രക്ഷാധികാരി സമിതി അംഗം ചന്ദ്രൻ തെരുവത്ത്, കേളി കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് ആറ്റിങ്ങൽ, ഏരിയ രക്ഷാധികാരി സെക്രട്ടറി റഫീഖ് പാലത്ത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര സ്വാഗതവും സംഘാടക സമിതി കൺവീനർ മുസ്തഫ വളാഞ്ചേരി നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി കലാ സാംസ്കാരിക കായിക മേഖലകളെ സ്പർശിച്ച് അനുബന്ധ പരിപാടികൾ നടത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
|