• Logo

Allied Publications

Americas
വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചാ​രി​റ്റി ഹൗ​സി​ങ് പ്രോ​ജ​ക്ട്; ആ​ദ്യ ഭ​വ​നം കൈ​മാ​റി
Share
തി​രു​വ​ന​ന്ത​പു​രം: അ​ഗ​തി​ക​ളും അ​തി ദ​രി​ദ്ര​രു​മാ​യ വി​ധ​വ​ക​ൾ​ക്ക് കേ​ര​ള​ത്തി​ലെ ഓ​രോ ജി​ല്ല​യി​ലും 10 വീ​ടു​ക​ൾ വീ​തം കേ​ര​ള​മാ​കെ 140 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കു​ന്ന വേ​ൾ​ഡ് പീ​സ് മി​ഷ​ൻ പീ​സ് ഹോം ​പ്രോ​ജ​ക്ടി​ന്റെ ആ​ദ്യ ഭ​വ​നം ജൂ​ലൈ 27 ന് ​കാ​ട്ടാ​ക്ക​ട തൂ​ങ്ങാം​പാ​റ മാ​വ് വി​ള​യി​ൽ ജ്ഞാ​നാം​ബി​ക​യ്ക്ക് ന​ൽ​കി.

താ​ക്കോ​ൽ​ദാ​ന ക​ർ​മ്മം ഡോ.​സ​ണ്ണി സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു. 2025 മാ​ർ​ച്ച് 9ന് ​തി​രു​വ​ന​ന്ത​പു​രം മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പൊ​ലീ​ത്ത ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് ത​റ​ക്ക​ല്ലി​ട്ട് ആ​രം​ഭി​ച്ച ഭ​വ​ന നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി.

മൂ​ന്ന് ബെ​ഡ്റൂ​മോ​ടു കൂ​ടി​യ ഭ​വ​ന​ത്തി​ന്‍റെ നി​ർ​മാ​ണ ചെ​ല​വ് യു​എ​സ് വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ്പോ​ൺ​സ​ർ ചെ​യ്തു. വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഫി​ലി​പ്പ് ജോ​സ​ഫ്, സി​ജി ഫി​ലി​പ്പ്, വേ​ൾ​ഡ് പീ​സ് മി​ഷ​ൻ തി​രു​വ​ന​ന്ത​പു​രം മാ​നേ​ജ​ർ ബീ​ന അ​ജി​ത്ത്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ശ്യാ​മ, ഉ​ഷ​ശ്രീ മേ​നോ​ൻ, ഷീ​ല എ​ബ്ര​ഹാം, വി​മ​ൽ സ്റ്റീ​ഫ​ൻ ഭൂ​മി​ദാ​നം ചെ​യ്ത കു​ടും​ബാം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ത​ദ​വ​സ​ര​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യു​എ​സ് വേ​ൾ​ഡ് പീ​സ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്ന് എ​ത്തി​ച്ച വ​സ്ത്ര​ങ്ങ​ളും ഇ​തോ​ടൊ​പ്പം വി​ത​ര​ണം ചെ​യ്തു. ആ​ദ്യ ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​ന​ത്തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യം പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടാ​മ​ത്തെ വീ​ടി​ന്‍റെ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്അം​ഗം ഫി​ലി​പ്പ് ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.

വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ.​സ​ണ്ണി സ്റ്റീ​ഫ​ൻ, വെ​മ്പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബീ​ന ജ​യ​ൻ, മെ​മ്പ​ർ രാ​ഹു​ൽ താ​ഴേ​ക്ക​ര മ​റ്റു വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലു​ട​നീ​ളം ഇ​തേ​വ​രെ 4 ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യ്ക്ക് പു​റ​മേ കൊ​ല്ലം (അ​ഞ്ച​ൽ), പ​ത്ത​നം​തി​ട്ട (കോ​ന്നി), കോ​ട്ട​യം (ക​ല്ല​മ്പാ​റ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ത്.

ഡോ. ​അ​ജു ഡാ​നി​യേ​ൽ കൊ​ല്ല​ത്തും, ഡോ.​വ​ർ​ഗീ​സ് ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട​യി​ലും, ഫി​ലി​പ്പ് ജോ​സ​ഫ് കോ​ട്ട​യ​ത്തും വീ​ടു​ക​ളു​ടെ നി​ർ​മാ​ണ ചെ​ല​വു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തു. എ​റ​ണാ​കു​ളം ഇ​ടു​ക്കി മ​ല​പ്പു​റം ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ പു​തി​യ ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. 2026 ഡി​സം​ബ​റി​നു മു​ൻ​പ് 140 ഭ​വ​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ന​ൽ​കു​വാ​നു​ള്ള ദൗ​ത്യ​ത്തി​ലാ​ണ് വേ​ൾ​ഡ് പീ​സ് മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ.

സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ല​ഹ​രി വി​രു​ദ്ധ ക്ലാ​സു​ക​ൾ, കു​ടും​ബ പ്ര​ശ്ന​ങ്ങ​ളു​മാ​യി വ​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ കൗ​ൺ​സി​ലിംഗ് സൗ​ക​ര്യം, വി​വി​ധ ജി​ല്ല​ക​ളി​ൽ, അ​ന്ന​ദാ​ന പ​ദ്ധ​തി, വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം, ചി​കി​ത്സാ​ധ​ന സ​ഹാ​യം, വി​വാ​ഹ ധ​ന​സ​ഹാ​യം, തു​ട​ങ്ങി​യ ഒ​ട്ടേ​റെ സാ​മൂ​ഹി​ക കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സ​ജീ​വ​മാ​ണ്.

അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ ഉത്തരവിട്ട് ഡോണൾഡ് ട്രംപ്.
വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ ഒഴിവാക്കി പുതിയ സെൻസസ് നടത്താൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു.
കോട്ടയം അസോസിയേഷന്‍ ജൂബിലിബാങ്ക്വറ്റ് നൈറ്റിന്‍റെ നിറവില്‍.
ഫിലഡല്‍ഫിയ: അക്ഷര നഗരിയുടെ തിരുമുറ്റത്തുനിന്നും ചരിത്രസ്മരണകളൂറുന്ന സഹോദരനഗരത്തിലേക്ക് കുടിയേറി പാര്‍ത്തവരുടെ നേതൃത്വത്തില്‍ കാല്‍നൂറ്റാണ്ടുകള്‍ക്ക് മ
ലഹരിക്കടത്ത്: ഡാളസ് സ്വദേശി കുറ്റക്കാരനെന്ന് കോടതി; ആജീവനാന്ത തടവ് ശിക്ഷ ലഭിക്കാൻ സാധ്യത.
ഷെർമൻ/ടെക്സസ്: മെത്താംഫെറ്റാമൈൻ കടത്തിയ കേസിൽ ഡാളസ് സ്വദേശിയായ ഡെൽഡ്രിക്ക് ഡാമോണ്ട് ലൂയിസ് (40) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
വെനസ്വേല പ്രസിഡന്‍റ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 50 മില്യ ഡോളർ പാരിതോഷികം.
വാഷിംഗ്ടൺ ഡിസി: വെനസ്വേലന പ്രസിഡന്‍റ് നിക്കൊളാസ് മഡുറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കുള്ള പാരിതോഷികം ഇരട്ടിയാക്കി അമേരിക്കൻ സർക
ഫോ​മാ​യു​ടെ മ​ല​യാ​ള ഭാ​ഷ വിദ്യാഭ്യാസ ക​മ്മി​റ്റി​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​കെ. ജ​യ​കു​മാ​ർ ഐ​എ​എ​സ് നി​ർ​വ​ഹി​ച്ചു.
ഡാ​ള​സ്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ പു​തി​യ ത​ല​മു​റ​യെ മ​ല​യാ​ള ഭാ​ഷ പ​ഠി​പ്പി​ക്കു​ന്ന​തി​നും, അ​വ​രേ​യും ന​മ്മു​ടെ സ​മൃ​ദ്ധ​മാ​യ സം​സ്കാ​ര​ത്തി​